കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

By Dijo Jackson

ഇന്ത്യയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മാരുതി സുസുക്കിയും ടൊയോട്ടയും ധാരണയില്‍ എത്തിയതോടെ മാരുതി, ടൊയോട്ട മോഡലുകളുടെ തലവര മാറാന്‍ പോവുകയാണ്. നിര്‍മ്മാണച്ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിനെ ടൊയോട്ട കടമെടുക്കും.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

കൊറോള ആള്‍ട്ടിസില്‍ 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിന്‍ നല്‍കാനാണ് ടൊയോട്ടയുടെ തീരുമാനം. ഇതേ എഞ്ചിനിലാണ് പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ വരിക. സിയാസിലുള്ള പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 102.5 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

21 കിലോമീറ്ററിന് മേലെ മൈലേജ് എഞ്ചിന്‍ കാഴ്ച്ചവെക്കുമെന്നാണ് വിവരം. ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയാണ് 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിന്റെ സൃഷ്ടാക്കള്‍.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

ഇന്ത്യയില്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്‍ബലത്തോടെയാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിയാസില്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങുക. ശേഷം പുതുതലമുറ എര്‍ട്ടിഗയിലും വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പിലും ഇതേ എഞ്ചിന്‍ അണിനിരക്കും.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

നിലവിലുള്ള 1.4 ലിറ്റര്‍ K14B എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ആദ്യതലമുറ സിയാസിലും എര്‍ട്ടിഗ എംപിവിയിലും 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്. ഓഗസ്റ്റ് 20 -ന് പുതിയ പെട്രോള്‍ എഞ്ചിന്‍ തുടിപ്പില്‍ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തും.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

അതേസമയം മോഡലിന്റെ ഡീസല്‍ എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകില്ല. നിലവിലെ 1.3 ലിറ്റര്‍ എഞ്ചിന്‍ തന്നെ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീസലില്‍ തുടരും. 94 bhp കരുത്തും 130 Nm torque ഉം പരമാവധിയുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെക്കാള്‍ ഭേദപ്പെട്ട പ്രകടനക്ഷമത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ പ്രതീക്ഷിക്കാം.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

സിയാസിലും എര്‍ട്ടിഗയിലും പുതിയ 1.5 ലിറ്റര്‍ പ്രകടനക്ഷമത വര്‍ധിപ്പിക്കുമെങ്കിലും ടൊയോട്ട കൊറോയില്‍ ചിത്രം വ്യത്യസ്തമായിരിക്കും. നിലവില്‍ 1.8 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കൊറോള ആള്‍ട്ടിസിലുള്ളത്.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

എഞ്ചിന്‍ 138 bhp കരുത്തും 205 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. എന്നാല്‍ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ടൊയോട്ട കൊറോളയുടെ കരുത്തുത്പാദനം കുറയ്ക്കാനാണ് സാധ്യത. കാമ്രിയെ പോലെ പൂര്‍ണ്ണ ഹൈബ്രിഡ് പരിവേഷം കൊറോളയ്ക്ക് ലഭിക്കുമോയെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

എന്നാല്‍ കരുത്തുകുറഞ്ഞ സുസുക്കി എഞ്ചിനുകള്‍ക്ക് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണ നല്‍കി മികവുകൂട്ടാനായിരിക്കും ടൊയോട്ട ശ്രമിക്കുക. 2020 ഓടെ പുതുതലമുറ കൊറോള ആള്‍ട്ടിസ് ഇന്ത്യയില്‍ അണിനിരക്കും.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

അതേസമയം ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരം കൊറോള ആള്‍ട്ടിസ് മോഡലിനെ മാരുതിയും സ്വന്തം പേരില്‍ വിപണിയില്‍ കൊണ്ടുവരും. പകരം വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെയാണ് മാരുതി ടൊയോട്ടയ്ക്ക് കൈമാറുക.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

പ്രതിവര്‍ഷം കാല്‍ലക്ഷം ബലെനോകളെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കാനാണ് മാരുതിയുടെ തീരുമാനം. ടൊയോട്ട ബാഡ്ജ് ഒരുങ്ങുന്ന ബലെനോയെ അടുത്ത സാമ്പത്തികവര്‍ഷം ആദ്യപാദം വിപണിയില്‍ പ്രതീക്ഷിക്കാം.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

കേവലം പേരുമാത്രം മാറ്റി അവതരിപ്പിക്കുന്ന പതിവു ബാഡ്ജ് എഞ്ചിനീയറിങ്ങില്‍ ടൊയോട്ടയ്ക്കോ മാരുതിയ്ക്കോ താത്പര്യമില്ല. ഗ്രില്ല്, ബമ്പര്‍, ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് ഉള്‍പ്പെടെ രൂപകല്‍പനയില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ ഇരു കമ്പനികളും സ്വീകരിക്കും.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

അകത്തളത്തിലും മാറ്റങ്ങള്‍ നടപ്പിലാകുമെന്നാണ് സൂചന. മോഡലുകള്‍ക്ക് വേറിട്ട വ്യക്തിത്വമാണ് ടൊയോട്ടയും മാരുതിയും ആഗ്രഹിക്കുന്നത്. വിറ്റാര ബ്രെസ്സ, ബലെനോ എന്നീ രണ്ടു ഹിറ്റ് മോഡലുകള്‍ ശ്രേണിയിലെ വിടവു നികത്താന്‍ ഉപകരിക്കുമെന്നു ടൊയോട്ട കരുതുന്നു.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

പ്രചാരമേറിയ കോമ്പാക്ട് എസ്യുവി, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടൊയോട്ടയ്ക്ക് കടന്നുവരാനുള്ള കുറുക്കുവഴി കൂടിയാണിത്. സമാനമായി കൊറോള സെഡാന്‍ മാരുതിയുടെ പ്രീമിയം നിരയ്ക്ക് പുത്തനുണര്‍വേകും. നിലവില്‍ സിയാസ് മാത്രമാണ് മാരുതിയുടെ പ്രീമിയം സെഡാന്‍.

കൊറോള ആള്‍ട്ടിസിന് മാരുതി സിയാസിന്റെ പെട്രോള്‍ എഞ്ചിന്‍ — രണ്ടുംകല്‍പ്പിച്ച് ടൊയോട്ട

സംയുക്ത പങ്കാളിത്തം മുന്‍നിര്‍ത്തി വിപണിയില്‍ മോഡല്‍ നിര വിപുലപെടുത്തുകയാണ് ഇരു നിര്‍മ്മാതാക്കളുടെയും ലക്ഷ്യം. ധാരണയുടെ അടിസ്ഥാനത്തില്‍ കാര്‍ നിര്‍മ്മാണ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം ടൊയോട്ടയും സുസൂക്കിയും പരമാവധി വര്‍ധിപ്പിക്കും.

Source: AutoPortal

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Corolla Altis to Get Maruti’s 1.5L Petrol Engine. Read in Malayalam.
Story first published: Wednesday, August 8, 2018, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X