എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

By Dijo Jackson

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എംപിവി ഇന്നോവ ക്രിസ്റ്റയാണെന്നു ഓരോ മാസത്തെ വില്‍പന കണക്കെടുപ്പിലും ടൊയോട്ട പറഞ്ഞുവെയ്ക്കുന്നു. വിലകുറഞ്ഞ മാരുതി എര്‍ട്ടിഗയെക്കാളും വിലകൂടിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടാണ് ഇന്ത്യയ്ക്ക് പ്രിയം. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടൊയോട്ട കാര്‍ കൂടിയാണ് ഇന്നോവ.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

ബജറ്റ് വിലയില്‍ എത്തിയോസ് ലിവ, എത്തിയോസ്, യാരിസ് മോഡലുകളുണ്ടായിട്ടും ഇന്നോവയാണ് ടൊയോട്ട നിരയില്‍ അന്നും ഇന്നും രാജാവ്. സ്വകാര്യ കാര്‍ വിപണിയിലും ടാക്‌സി വിപണിയിലും ഒരുപോലെ പ്രചാരം നേടാന്‍ ഇന്നോവയ്ക്ക് സാധിക്കുന്നു. മറ്റൊരു കാറിനും ലഭിക്കാത്ത അപൂര്‍വ്വ നേട്ടമാണിത്.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

14.33 ലക്ഷം രൂപ വിലയില്‍ വില്‍പനയ്ക്ക് എത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എംപിവി. മോഡലിന്റെ ഉയര്‍ന്നവില ഒരിക്കല്‍പോലും ഇന്നോവയുടെ പ്രചാരം കുറച്ചിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

2018 ജൂലായില്‍ 6,638 ഇന്നോവ ക്രിസ്റ്റകളെയാണ് ഡീലര്‍ഷിപ്പുകളിലേക്ക് ടൊയോട്ട കയറ്റി അയച്ചത്. അതേസമയം മാരുതി കയറ്റി അയച്ചതാകട്ടെ 4,764 യൂണിറ്റ് എര്‍ട്ടിഗ എംപിവികളെയും. അടിമുടി ചമഞ്ഞൊരുങ്ങിയ പുതുതലമുറ എര്‍ട്ടിഗയുടെ വരവു പ്രമാണിച്ചാകാം മാരുതി എംപിവിയുടെ വില്‍പന താഴുന്നത്.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

എന്നാല്‍ വിലകൂടിയ ഇന്നോവ ക്രിസ്റ്റയുടെ വില്‍പന നേടാന്‍ മാരുതി എര്‍ട്ടിഗയ്ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കാനുള്ള ചില കാരണങ്ങള്‍ —

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

സുഖകരമായ യാത്രയ്ക്ക് ടൊയോട്ട ഇന്നോവ ഏറെ പ്രശസ്തമാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രധാന്യം കല്‍പ്പിച്ചാണ് എംപിവിയുടെ ഒരുക്കം. ടൊയോട്ടയുടെ വിശ്വാസ്യതയും കുറഞ്ഞ പരിപാലന ചിലവുകളും ടാക്‌സി വിപണിയില്‍ ഇന്നോവയ്ക്ക് താരപ്പകിട്ടേകുന്നു.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

പുതിയ ഇന്നോവ ക്രിസ്റ്റയില്‍ ടൊയോട്ട നല്‍കുന്ന ഫീച്ചറുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും സ്വകാര്യ കാര്‍ വിപണിയില്‍ മോഡലിന് പ്രചാരം വര്‍ധിക്കാനുള്ള കാരണങ്ങളാണ്. നിലവില്‍ മൂന്നു എഞ്ചിന്‍ പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റയിലുള്ളത്.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

2.4 ലിറ്റര്‍ ഡീസല്‍, 2.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍, 2.7 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ ടൊയോട്ട എംപിവിയിലുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്.

എര്‍ട്ടിഗയെക്കാളും ഇന്ത്യയ്ക്ക് പ്രിയം വിലകൂടിയ ഇന്നോവയോട്, കാരണമിതാണ്

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇന്നോവയുടെ 2.4 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍. ഉയര്‍ന്ന ഡീസല്‍ പതിപ്പില്‍ ഒരുങ്ങുന്നത് ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും. ഇന്നോവ ക്രിസ്റ്റയുടെ വകഭേദങ്ങളില്‍ മുഴുവന്‍ പിന്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ടൊയോട്ട നല്‍കുന്നത്. വകഭേദങ്ങളെ ആശ്രയിച്ചു ഏഴു മുതല്‍ എട്ടു പേര്‍ക്കുവരെ ബോഡി ഓണ്‍ ലാഡര്‍ ഷാസിയില്‍ ഒരുങ്ങുന്ന ഇന്നോവ ക്രിസ്റ്റയില്‍ സഞ്ചരിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Innova Crysta Outsells Maruti Ertiga. Read in Malayalam.
Story first published: Wednesday, August 8, 2018, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X