2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

By Staff

വിപണിയില്‍ തരംഗം സൃഷ്ടിച്ചാണ് ഒരുപിടി കാറുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ എത്തിയത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ പിറന്ന പുതുതലമുറ മാരുതി സ്വിഫ്റ്റ് കാര്‍ വില്‍പനയ്ക്ക് പുത്തനുണര്‍വ് നല്‍കി. പിന്നെ വന്നത് പുത്തന്‍ ഭാവപ്പകര്‍ച്ചയുമായി ഹോണ്ട അമേസ്. 2018 ഓട്ടോ എക്‌സ്‌പോയുടെ തിരക്കില്‍ ഹ്യുണ്ടായി എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റിനെയും ഇന്ത്യ കണ്ടു. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ടൊയോട്ട യാരിസ് എന്നീ പുത്തന്‍ കാറുകള്‍ക്കും 2018 വഴിയൊരുക്കി.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

എന്തായാലും ഒരുവര്‍ഷം കൂടി അവസാനിക്കാന്‍ കാത്തുനില്‍ക്കുന്നു. 2019 -ലേക്കായി വന്‍ പദ്ധതികള്‍ കാര്‍ നിര്‍മ്മാതാക്കള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചിനകം വിപണിയില്‍ വില്‍പനയ്ക്കു വരാന്‍പോകുന്ന അഞ്ചു സുപ്രധാന കാറുകള്‍ പരിശോധിക്കാം.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ടാറ്റ ഹാരിയര്‍

ഇന്ത്യന്‍ വിപണിയില്‍ ഇത്രനാളും ഓടിക്കൊണ്ടിരുന്ന ഗിയര്‍ മാറ്റാന്‍ ടാറ്റ ഒരുങ്ങുകയാണ്. കൂടുതല്‍ പ്രീമിയം നിരയിലേക്കാണ് ടാറ്റയുടെ നോട്ടം. ബജറ്റ് കാര്‍ നിര്‍മ്മാതാക്കളെന്ന പേരില്‍ നിന്നും രക്ഷപ്പെടാന്‍ പുത്തന്‍ ഹാരിയര്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളെ സഹായിക്കും.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച പ്രീമിയം H5X കോണ്‍സെപ്റ്റാണ് അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയായി വേഷമിടുന്നത്. വരവില്‍ ഹെക്‌സയ്ക്കും മുകളില്‍ ഹാരിയര്‍ ഇടംകണ്ടെത്തും. അതായത് ടാറ്റയുടെ ഏറ്റവും വിലകൂടിയ മോഡലായി ഹാരിയര്‍ അറിയപ്പെടും.

Most Read: ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ലാന്‍ഡ് റോവറിന്റെ രൂപശില്‍പ്പനിര്‍മ്മാണവൈഭവം ഹാരിയറില്‍ തെളിഞ്ഞുകിടപ്പുണ്ട്. ലാന്‍ഡ് റോവുമായി ചേര്‍ന്നുവികസിപ്പിച്ച പുതിയ OMEGA പ്ലാറ്റ്‌ഫോം ഹാരിയറിന് അടിത്തറ പാകും. കമ്പനിയുടെ പുതുതലമുറ IMPACT 2.0 ഡിസൈന്‍ ശൈലിക്ക് കൂടിയാണ് ഹാരിയര്‍ എസ്‌യുവി തുടക്കമിടുക.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ക്രൈയോട്ടെക്ക് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ ഹാരിയറില്‍ തുടിക്കും. ജീപ് കോമ്പസിലും ഇതേ എഞ്ചിനാണ്. എഞ്ചിന് 140 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാകും ഗിയര്‍ബോക്‌സ്. നാലു വീല്‍ ഡ്രൈവ് സംവിധാനവും എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ഹ്യുണ്ടായി സ്റ്റൈക്‌സ്

പുതിയ കോമ്പാക്ട് എസ്‌യുവിയുമായി ഹ്യുണ്ടായിയും കടക്കും, നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവി പോരിലേക്ക്. പുത്തന്‍ സാന്‍ട്രോയുടെ അടിത്തറ ഉപയോഗിക്കുന്ന എസ്‌യുവിക്ക് സ്‌റ്റൈക്‌സ് എന്നാണ് കമ്പനി നിലവിലിട്ടിരിക്കുന്ന പേര്.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മാരുതി വിറ്റാര ബ്രെസ്സ എന്നീ വമ്പന്മാരുടെ വിപണിയിലാണ് ഹ്യുണ്ടായിക്ക് നോട്ടം. ഹ്യുണ്ടായി പുതിയ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരിക്കും സ്‌റ്റൈക്‌സ് എസ്‌യുവിക്ക് ലഭിക്കുക. അടുത്തവര്‍ഷം മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലോടെ ഹ്യുണ്ടായി സ്‌റ്റൈക്‌സ് വിപണിയില്‍ എത്തും.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ഹോണ്ട സിവിക്

ഹോണ്ട സിവിക് സെഡാന്റെ തിരിച്ചുവരവിന് 2019 സാക്ഷ്യം വഹിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹോണ്ട കാര്‍ നിരയില്‍ സിവിക്കില്ല. ഒരിക്കല്‍ ഹോണ്ടയുടെ വമ്പന്‍ ഹിറ്റായിരുന്നു സിവിക്ക്. പക്ഷെ പുതുതലമുറ കാറുകളുടെ അധിനിവേശം സിവിക്കിനെ സ്ഥാനം നഷ്ടപ്പെടുത്തി.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

തങ്ങളുടെ പ്രീമിയം സെഡാന് ഡീസല്‍ എഞ്ചിന്‍ വേണ്ടെന്ന ഹോണ്ടയുടെ തീരുമാനവും സിവിക്കിന്റെ തിളക്കം മായാന്‍ കാരണമായി. എന്തായാലും ഒരിടവേളയ്ക്ക് ശേഷം സിവിക്കിനെ തിരികെ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് ഹോണ്ട.

Most Read: ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ഇന്ത്യയില്‍ സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്രോ, ടൊയോട്ട കൊറോള ആള്‍ട്ടിസ് എന്നിവരുമായി അങ്കം തുടരാനാണ് സിവിക്കിന്റെ വരവ്. സിവിക്കുള്ള D1 സെഗ്മന്റ് നിര എസ്‌യുവികള്‍ കൈയ്യടക്കിയെങ്കിലും പഴയ പ്രതാപം മത്സരത്തില്‍ സിവിക്കിന് മുതല്‍ക്കൂട്ടായി മാറും.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ഇത്തവണ രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ സിവിക്കില്‍ അണിനിരക്കും. ഒന്നു 1.8 ലിറ്റര്‍ i-VTEC പെട്രോള്‍. മറ്റൊന്നു 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനും. പെട്രോള്‍ എഞ്ചിന് 140 bhp കരുത്തും 174 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

119 bhp കരുത്തും 300 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍, ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലുണ്ടാകും. ഡീസല്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്സ് മാത്രമെ കമ്പനി നല്‍കുകയുള്ളൂ.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

പുതുതലമുറ മാരുതി വാഗണ്‍ആര്‍

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി പുതുതലമുറ വാഗണ്‍ആറിനെ അടുത്തവര്‍ഷം തുടക്കത്തില്‍ കൊണ്ടുവരും. നിലവിലെ അടിത്തറയില്‍ ടോള്‍ ബോയ് ഹാച്ച്ബാക്ക് ശൈലി പുതിയ മോഡലും പിന്തുടരും. പരിഷ്‌കരിച്ച ക്യാബിനില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും മുഖ്യാകര്‍ഷണം.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാകുന്ന പശ്ചാത്തലത്തില്‍ ഇരട്ട മുന്‍ എയര്‍ബാഗുകളും എബിഎസും ഇബിഡിയും കാറില്‍ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങും. 1.0 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനുമായി അഞ്ചു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സ് താളം കണ്ടെത്തുമെന്നാണ് വിവരം.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

മഹീന്ദ്ര S201

മറാസോ എംപിവി വന്നു. ആള്‍ട്യുറാസ് G4 എസ്‌യുവി വില്‍പനയ്‌ക്കെത്താന്‍ ഇനിയേറെ നാളുകളില്ല. തുടരെ മോഡലുകളെ ഇറക്കി വിപണി പിടിക്കാനുള്ള തീരുമാനത്തിലാണ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി മത്സരം തിങ്ങിനിറഞ്ഞ നാലു മീറ്റര്‍ എസ്‌യുവി അടര്‍ക്കളത്തിലേക്കു ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയും ചുവടുവെയ്ക്കും.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

സാങ്‌യോങ് X100 അടിത്തറ ആധാരമാക്കിയുള്ള ചെറു എസ്‌യുവി, S201 ആണ് ഇൗ ശ്രേണിയില്‍ വരിക. മഹീന്ദ്ര XUV300 എന്നു പേര് മോഡലിന് ലഭിക്കുമെന്ന അഭ്യൂഹം വിപണിയില്‍ ഉയര്‍ന്നു കഴിഞ്ഞു. ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വിഹിതമാണ് മഹീന്ദ്രയുടെയും മോഹം.

2019 മാര്‍ച്ചിനു മുമ്പ് എത്തുന്ന അഞ്ചു പുതിയ കാറുകള്‍

ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ എഞ്ചിനുമായാകും അഞ്ചു സീറ്റര്‍ മഹീന്ദ്ര എസ്‌യുവി കടന്നുവരിക. കമ്പനി പുതുതായി വികസിപ്പിച്ച 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മോഡലില്‍ പ്രതീക്ഷിക്കാം. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനായിരിക്കും ഒരുങ്ങുക.

Most Read Articles

Malayalam
English summary
5 New Cars Launching Before March 2019. Read in Malayalam.
Story first published: Friday, November 16, 2018, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X