അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

By Staff

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും. വാഹന ഹെഡ്‌ലാമ്പുകളുടെ പ്രകാശതീവ്രത അളക്കാന്‍ ലക്‌സ് മീറ്ററുകളുമായി മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് ഇറങ്ങുന്നു. അമിത വെളിച്ചമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്‌ലാമ്പുകള്‍ക്ക് സംസ്ഥാനത്ത് പ്രചാരമേറുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

സംസ്ഥാനത്തെ 14 ജില്ലകളിലേക്കും ഓരോ ലക്‌സ് മീറ്റര്‍ വീതം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിക്കഴിഞ്ഞു. സിനിമാ ഷൂട്ടിങ്ങിനാണ് പ്രധാനമായും ലക്‌സ് മീറ്റര്‍ ഉപയോഗിക്കാറ്. 15,000 രൂപയോളം ലക്‌സ് മീറ്ററിന് വിപണിയില്‍ വിലയുണ്ട്.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

ആദ്യ ഘട്ടത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന തുടങ്ങും. വാഹന പരിശോധയില്‍ ഹെഡ്‌ലാമ്പുകള്‍ക്ക് അമിത വെളിച്ചമുണ്ടെന്നു കണ്ടെത്തിയാല്‍ 1,000 രൂപയാണ് ഉടമയ്ക്ക് പിഴ.

Most Read: പുതിയ മാരുതി ബലെനോയില്‍ സംഭവിക്കുന്ന നാലു പ്രധാന മാറ്റങ്ങള്‍

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

ഇതിനുപുറമെ ഹെഡ്‌ലാമ്പിനകത്തെ ബള്‍ബ് മാറ്റാനും ഉടമയ്ക്ക് നിര്‍ദ്ദേശം ലഭിക്കും. ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് പ്രകാശതീവ്രത അളക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകളുടെ ഉപയോഗം തുടര്‍ച്ചയായി പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികളിലേക്കു അധികൃതര്‍ നീങ്ങും. ഹെഡ്‌ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ കൂടി വരികയാണ്.

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച്ച തടസ്സപ്പെടുത്തും. മോഡിഫൈ ചെയ്ത വാഹനങ്ങളിലാണ് അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്.

Most Read: മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

വാഹന പരിശോധനകളില്‍ ഹെഡ്‌ലാമ്പുകളുടെ വെളിച്ചം അളക്കാന്‍ ഇതുവരെ പൊലീസിന് സംവിധാനമുണ്ടായിരുന്നില്ല. പുതിയ ലക്‌സ് മീറ്ററുകള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തും. ഹെഡ്‌ലാമ്പുകളില്‍ നിന്നുള്ള പ്രകാശം പിടിച്ചെടുത്ത് വൈദ്യുത പ്രവാഹമാക്കിയാണ് ലക്‌സ് മീറ്ററിന്റെ പ്രവര്‍ത്തനം.

Most Read Articles

Malayalam
English summary
MVD To Use Lux Meters To Check Headlamp Brightness. Read in Malayalam.
Story first published: Tuesday, November 6, 2018, 19:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X