Just In
- 20 min ago
റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്
- 48 min ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 1 hr ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 1 hr ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
Don't Miss
- Movies
പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍
- News
കേരള തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- Sports
IND vs ENG: ടി20 പരമ്പരക്ക് ആര്‍ച്ചറില്ല, ഐപിഎല്ലും നഷ്ടമായേക്കും, രാജസ്ഥാന് ചങ്കിടിപ്പ്
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വോള്‍വോ S90 മൊമന്റം ഇന്ത്യയില്‍, വില 51.90 ലക്ഷം രൂപ
വോള്‍വോ S90 സെഡാന്റെ പുതിയ വകഭേദം ഇന്ത്യയില്‍. വോള്‍വോ S90 മൊമന്റം വിപണിയില്‍ പുറത്തിറങ്ങി. 51.90 ലക്ഷം രൂപയാണ് മോഡലിന് വില. ഇന്ത്യയില്‍ വോള്‍വോയുടെ ഏറ്റവും ഉയര്‍ന്ന സെഡാനാണിത്. നിരയില്‍ S90 D4 ഇന്സ്ക്രിപ്്ഷന് തൊട്ടുതാഴെയാണ് പുതിയ S90 മൊമന്റത്തിന് സ്ഥാനം.

ഇന്സ്ക്രിപ്ഷനെക്കാളും ഏഴുലക്ഷം രൂപ വോള്‍വോ S90 മോഡലിന് കുറവുണ്ട്. 58.54 ലക്ഷം രൂപയ്ക്കാണ് വോള്‍വോ S90 D4 ഇന്സ്ക്രിപ്ഷന് വില്പനയ്ക്കെത്തുന്നത്. കാറില്‍ സംഭവിച്ച ചെറിയ പരിഷ്കാരങ്ങള്‍ പുതിയ മോഡലിനെ നിരയില്‍ വേറിട്ടുനിര്‍ത്തും.

ഗ്രില്ലിലുള്ള പിയാനൊ ബ്ലാക് ശൈലിയാണിതില്‍ മുഖ്യം. പതിവില്‍ നിന്നും വ്യത്യസ്തമായി വട്ടത്തിലുള്ള പുകക്കുഴലുകളും 18 ഇഞ്ച് അലോയ് വീലുകളും S90 മൊമന്റത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.
Most Read: സ്പെഷ്യല്‍ എഡിഷന് സ്വിഫ്റ്റുമായി മാരുതി, വില 4.99 ലക്ഷം രൂപ

അതേസമയം ഇന്‍സ്ക്രിപ്ഷനില്‍ കണ്ടതുപോലുള്ള സങ്കീര്‍ണ്ണമായ ഡയമണ്ട് കട്ട് ഫിനിഷ് S90 മൊമന്റത്തില്‍ ഒരുങ്ങുന്ന അലോയ് വീലുകള്ക്കില്ല. മുന്‍ സീറ്റ് വെന്റിലേഷനും മസാജ് ഫങ്ഷനും പുതിയ വകഭേദത്തിന് നഷ്ടമാകുന്നു.

ഉയര്‍ന്ന ഇന്സ്ക്രിപ്ഷന് മോഡലുമായി താരതമ്യം ചെയ്താല്‍ ഫീച്ചറുകളുടെ അഭാവം കാറില്‍ നിഴലിക്കും. മടക്കിവെയ്ക്കാവുന്ന പിന് സീറ്റുകള്‍, പിന് സണ്‍ഷെയ്ഡുകള്‍, ബോവേര്‍സ് & വില്‍ക്കിന്‍സ് ശബ്ദസംവിധാനം, 360 ഡിഗ്രി പിന് പാര്‍ക്കിംഗ് ക്യാമറ, ഹെഡ്സ് അപ് ഡിസ്പ്ല എന്നിവയൊന്നും S90 മൊമെന്റം അവകാശപ്പെടില്ല.

അടിസ്ഥാന ഫീച്ചറുകളില്‍ കമ്പനി പിശുക്കുകാട്ടിയെന്നു ഇതിനര്‍ത്ഥമില്ല. 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ മീറ്ററുകള്‍, ഓട്ടോ പാര്‍ക്കിംഗ് സംവിധാനം, മുന്‍ പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റാന്‍ഡേര്‍ഡ് പിന് ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ഒരുങ്ങുന്നുണ്ട്.

എന്നത്തേയുംപോലെ സുരക്ഷയ്ക്കാണ് വോള്‍വോ മോഡലില്‍ പ്രധാന്യം. ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പൈലറ്റ് അസിസ്റ്റുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് തുടങ്ങിയ സജ്ജീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

നിലവിലുള്ള 2.0 ലിറ്റര്‍ D4 ഡീസല്‍ എഞ്ചിന് തന്നെയാണ് വോള്‍വോ S90 മൊമന്റത്തിലും. എഞ്ചിന് 190 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്.
Most Read: നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ മിത്സുബിഷി പജേറോ സ്പോര്‍ട്

വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് E ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, ഔഡി A6, ജാഗ്വാര്‍ XF മോഡലുകളുമായിട്ടാണ് വോള്‍വോ S90 സെഡാന്റെ മത്സരം.