നാലാമത് വ്‌റൂം ഡ്രാഗ് മേള ഒക്ടോബര്‍ 26 മുതല്‍ ബെംഗളൂരുവിൽ

By Staff

ഒക്ടോബര്‍ 26 മുതല്‍ നാലാമത് 'വ്‌റൂം ഡ്രാഗ്' മേളയ്ക്ക് ബെംഗളൂരുവില്‍ തുടക്കമാകും. ഒക്ടോബര്‍ 28 വരെ നീളുന്ന വേഗ മത്സരത്തില്‍ രാജ്യത്തെമ്പാടു നിന്നുള്ള റേസര്‍മാര്‍ പങ്കെടുക്കും. ക്ലാസിക് ടൂ-സ്‌ട്രോക്ക് ബൈക്കുകളുടെ പോരാട്ടമാണ് മേളയുടെ പ്രധാന ആകര്‍ഷണം.

നാലാമത് വ്‌റൂം ഡ്രാഗ് മേള ഒക്ടോബര്‍ 26 മുതല്‍ ബെംഗളൂരുവിൽ

നാലുചക്ര, ഇരുചക്ര വിഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ വ്‌റൂം ഡ്രാഗില്‍ മാറ്റുരയ്ക്കും. മേളയുടെ അവസാന ദിവസമാണ് സൂപ്പര്‍കാറുകള്‍ക്കും സൂപ്പര്‍ബൈക്കുകള്‍ക്കും മത്സരിക്കാന്‍ അവസരം.

നാലാമത് വ്‌റൂം ഡ്രാഗ് മേള ഒക്ടോബര്‍ 26 മുതല്‍

ഡ്രാഗ് മത്സരം എന്നാല്‍

ഏറ്റവും കുറഞ്ഞ സമയത്തിനകം നിശ്ചിതദൂരം പിന്നിടുന്ന വേഗ മത്സരങ്ങളാണ് ഡ്രാഗ് റേസെന്ന പേരില്‍ അറിയപ്പെടുന്നത്. നിരപ്പായ റോഡില്‍ അഞ്ഞൂറു മീറ്റര്‍ മാത്രമെ വാഹനങ്ങള്‍ക്ക് പിന്നിടേണ്ടതുള്ളൂ.

വ്‌റൂം ഡ്രാഗ് മേള ഒക്ടോബര്‍ 26 മുതല്‍

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്നതാണ് വ്‌റൂം ഡ്രാഗ് മേളയുടെ പ്രത്യേകത. രാജ്യത്തെ മോട്ടോര്‍ സ്‌പോര്‍ട് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന FMSCI ആണ് ബെംഗളൂരുവില്‍ വ്‌റൂം ഡ്രാഗ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

Most Read Articles

Malayalam
English summary
The Fourth Edition Of Vroom Drag Meet Is Here — Time To Burn Some Rubber! Read in Malayalam.
Story first published: Tuesday, October 23, 2018, 20:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X