മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

മഹീന്ദ്ര ഥാർ എന്ന ഓഫ് റോഡ് വാഹനത്തെ കുറിച്ച് നിങ്ങൾ കേട്ടിരിക്കുമല്ലോ. കഴിഞ്ഞ കുറേ കാലങ്ങളിൽ മഹീന്ദ്ര ഥാറിന്റെ ഭാവങ്ങളും രൂപങ്ങളും മാറുന്നതും നമ്മൾ കണ്ടതാണ്. എങ്കിൽ ഥാറിന്റെ പുത്തൻ ഭാവം രൂപകൽപന ചെയ്തിരിക്കുന്നത് കൊച്ചിയിലെ പ്രോ കളർ ബോഡി ഷോപ്പ് എന്ന സ്ഥാപനമാണ്.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

അതിനൂതനമായ രീതിയിൽ വാഹനങ്ങളുടെ മുഖം മിനുക്കുന്നതിൽ മുമ്പും പേര് കേട്ട സ്ഥാപനമാണ് പ്രോ കളർ ബോഡി ഷോപ്പ്. ഫോഴ്സ് മോട്ടോഴ്സിന്റെ ഗുർഖ മോഡലിനെ മെഴ്സിഡസ് ജി- വാഗൺ ന്റെ തനിപ്പകർപ്പ് ആക്കിയതാണ് ഈ സ്ഥാപനത്തെ പ്രശസ്തമാക്കിയത്.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

മഹീന്ദ്ര ഥാറിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ സാധാരണ മാറ്റങ്ങളെക്കാൾ അപ്പുറത്തായി ജീപ്പ് റാങ്ലറിന്റെ JK സീരീസിനെ അനുസ്മരിപ്പിക്കും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

Most Read: സ്വപ്‌ന തുടക്കം, ഇന്ത്യന്‍ ബൈക്കുകളില്‍ തിളങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

എന്നാൽ വലിപ്പത്തിൽ മുന്നിലുള്ള റാങ്ലറിന്റെ ഭാഗങ്ങൾ മഹീന്ദ്ര ഥാറിന് ഒത്തിണങ്ങുമോ എന്നതാണ് വാഹനപ്രേമികളുടെ സംശയം. മഹീന്ദ്ര ഥാർ എന്ന എസ് യുവിയിൽ വലിയൊരു മാറ്റം വരുത്താൻ പ്രോ കളർ ബോഡി ഷോപ്പ് എന്തായാലും തയ്യാറല്ല.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

ആകൃതിയിലെ മാറ്റങ്ങളാണ് പ്രധാനം. എല്ലാം അവരുടെ പദ്ധതി പ്രകാരമാണ് നടക്കുന്നെതെന്ന് ഉറപ്പാക്കാൻ പ്രോ കളർ സംഘം ചില നിബന്ധനകൾ മുന്നോട്ട് വച്ചു.

അതിൽ പ്രധാനമാണ് മെറ്റൽ പാനലുകളിൽ ഗ്യാസ് കട്ടർ ഉപയോഗിക്കില്ല എന്നത്.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

പകരം ന്യൂമാറ്റിക് അല്ലെങ്കിൽ റോട്ടറി കട്ടറുകളാണ് ഉപയോഗിച്ചത്. പാനലുകളിലെയും മറ്റും വെൽഡിങ്ങിനായി MIG വെൽഡിങ്ങാണ് ഉപയോഗിച്ചത്. ഹൈഡ്രോളിക് പ്രെസ്സുകൾ കൊണ്ടും ഷീറ്റ് ബെൻഡറുകൾ കൊണ്ടുമാണ് ആകൃതി നിർമ്മിച്ചത്.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

കൈകൾ കൊണ്ടോ മറ്റ് ചൂടുകൂടിയ വസ്തുക്കളോ ആകൃതി നിർമ്മിക്കാൻ ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയം. മുമ്പ് പറഞ്ഞ നിബന്ധനകളിലെ പോലെ 18 ഗോജ് സ്റ്റീലുകളാണ് റൂഫിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട ലേയർ ഷീറ്റുകൾ കൊണ്ടാണ് പുറം നിർമ്മിതി.

Most Read: പത്തുലക്ഷത്തിന് താഴെയുള്ള ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകൾ

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

ഇത് വാഹനത്തികത്തുള്ള യാത്രക്കാർക്ക് ശരിയായ സുരക്ഷ പ്രദാനം ചെയ്യുന്നു. മാത്രമല്ല, വിൻഡ് ഷീൽഡിലും ബമ്പറിലും ബോണറ്റിലും വരെ മാറ്റം വരുത്തിയാണ് പുത്തൻ ഥാർ വരുന്നത്. വീൽ ആർച്ചുകളും ഫെൻഡറുകളും റാങ്ലറിന്റെ JK സീരീസിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

അതിന് ശേഷം വേണ്ട രീതിയിലുള്ള മാറ്റം ഇവയിൽ നടത്തിയിട്ടുണ്ട്. അധികമായ ഒരു വീൽ പുറകിലെ ഡോറിനോട് ഘടിപ്പിച്ച രീതിയിലാണ് ബാക്ക്ഡോർ രൂപകൽപന. ഒമ്പത് മാസങ്ങളാണ് മൊത്തം രൂപകൽപനയ്ക്ക് ആവശ്യമായത്. കാഴ്ചയ്ക്ക് കുളിർമയേകുന്ന രീതിയിലാണ് ചുവപ്പ് നിറത്തിലുള്ള പുത്തൻ മഹീന്ദ്ര ഥാറിന്റെ നിർമ്മിതി. ഓഫ് റോഡ് ഡ്രൈവിന് സഹായകമായ രൂപകൽപനയിൽ ഇന്റീരിയർ, എക്സ്റ്റീരിയർ സുരക്ഷകൾ മതിയായ രീതിയിൽ നൽകിയിരിക്കുന്നു.

മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

കൊച്ചി ആസ്ഥാനമായ പ്രോ കളർ ബോഡി ഷോപ്പ് ഓട്ടോമോട്ടിവ് രംഗത്തെ പ്രഗൽഭരെ അണിനിരത്തിയാണ് ഈ സ്ഥാപനം വിജയകരമായി മുന്നോട്ട് കൊണ്ട് പോവുന്നത്. അപകടം പറ്റിയ കാറുകളുടെ പുനർനിർമ്മാണം, ഇൻഷുറൻസ് ക്ലെയിമുകൾ എന്നിവയിൽ ഇവർ കേന്ദ്രീകരിക്കുന്നു. ജീവനക്കാരെല്ലാം പ്രമുഖ കാർ കമ്പനികളായ ഔഡി, പോർഷെ, ബിഎംഡബ്ല്യു, ടൊയോട്ട എന്നിവടങ്ങളിൽ പരിശീലനം നേടിയവരാണ്. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് സമീപമാണ് ഈ സ്ഥാപനം.

Most Read Articles

Malayalam
English summary
watch modified mahindra thar: read in malayalam
Story first published: Tuesday, December 25, 2018, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X