തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

By Staff

തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ക്ക് ഇന്ത്യ കുപ്രസിദ്ധമാണ്. റോഡില്‍ എളുപ്പവഴി തേടി തെറ്റായ ദിശയില്‍ കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ആശയക്കുഴപ്പം ഉടലെടുക്കും. വലിയ റോഡപടകങ്ങള്‍ക്ക് കാരണമാകാന്‍ ഈ ശീലം ധാരാളം. ട്രാഫിക് ബോധവത്കരണ ക്ലാസുകള്‍ കൊണ്ടും പിഴ നടപടികള്‍ കൊണ്ടും അപകടനിരക്ക് കുറയുന്നില്ല.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

ഈ അവസരത്തിലാണ് തെറ്റായ ദിശയില്‍ കൂടി വാഹനമോടിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ അധികൃതരുടെ പുതിയ തീരുമാനം. ഇനി മുതല്‍ തെറ്റായ ദിശയില്‍ കൂടി വാഹനമോടിച്ച് പിടിച്ചാല്‍ ഡ്രൈവര്‍ക്ക് ജയില്‍വാസമായിരിക്കും ശിക്ഷ.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 279 പ്രകാരം തെറ്റായ ദിശയില്‍ കൂടി സഞ്ചരിക്കുന്നവര്‍ക്കെതിരെ പിമ്പ്രി ചിഞ്ച്‌വാഡ് പൊലീസ് അധികൃധര്‍ ക്രിമിനല്‍ കേസെടുക്കാന്‍ തുടങ്ങി. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി വാഹനമോടിക്കുന്നവര്‍ക്ക് എതിരെയാണ് സെക്ഷന്‍ 279 ചുമത്താറ്.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

തെറ്റായ ദിശയില്‍ കൂടി വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ആറുമാസം വരെ തടവുശിക്ഷയോ, ആയിരം രൂപ പിഴയോ കുറ്റക്കാര്‍ക്ക് ലഭിക്കും. കഴിഞ്ഞദിവസം മാത്രം 19 വാഹന ഉടമകള്‍ക്കെതിരെയാണ് ഇത്തരത്തില്‍ പിമ്പ്രി ചിഞ്ച്‌വാഡ് പൊലീസ് കേസെടുത്തത്.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

സെക്ഷന്‍ 279 പ്രകാരം ക്രിമിനല്‍ കേസ് ചുമത്താന്‍ തുടങ്ങിയതോടുകൂടി മേഖലയില്‍ ഇത്തരം പ്രവണത കുറഞ്ഞെന്നതാണ് ഏറ്റവും ശ്രദ്ധേയം. വരുംദിവസങ്ങളില്‍ പൂനെ പൊലീസും ഇതേ മാതൃകയില്‍ നടപടി സ്വീകരിക്കും.

Most Read: ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

റോഡുനിയമങ്ങള്‍ പാലിക്കപ്പെടാത്തതാണ് റോഡപകടങ്ങള്‍ കൂടാനുള്ള പ്രധാന കാരണം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കിയും നിയമങ്ങള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദുചെയ്തും പിഴ ഈടാക്കിയും റോഡപകടങ്ങള്‍ കുറയ്ക്കാന്‍ അധികൃതര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ അവസരത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദു ചെയ്യാനുള്ള പത്തു കാരണങ്ങൾ പരിശോധിക്കാം —

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

അമിതവേഗം

അമിതവേഗത്തിൽ വാഹനമോടിച്ചു പിടിച്ചാൽ പൊലീസിന് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദുചെയ്യാനുള്ള അധികാരമുണ്ട്. ലൈസന്‍സ് റദ്ദുചെയ്യുന്നതിനൊപ്പം 1000 രൂപ പിഴയായും പൊലീസിന് ചുമത്താം. വാഹനത്തിന്റെ വേഗവും റോഡിന്റെ വേഗപരിധിയും കണക്കിലെടുത്ത് പിഴ വര്‍ധിക്കും.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

മദ്യപിച്ച് വാഹനമോടിച്ചാല്‍

മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. മദ്യപിച്ച് വാഹനമോടിച്ചെന്നു കണ്ടെത്തിയാല്‍ 10000 രൂപയാണ് പിഴ. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് താത്കാലികമായും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കപ്പെടും.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

മത്സരയോട്ടം

റോഡില്‍ മത്സരയോട്ടം നടത്തിയാലും ലൈസന്‍സ് റദ്ദാക്കപ്പെടും. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി അപകടകരമാംവിധം വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ ലൈസൻസ് ഉടനടി റദ്ദുചെയ്യാൻ പൊലീസിന് അധികാരമുണ്ട്.

Most Read: ചുമ്മാ ഇരുന്നാല്‍ മാത്രം മതി, ബാക്കിയെല്ലാം ഈ ബൈക്ക് നോക്കിക്കോളും — പുതുചരിത്രമെഴുതി ബിഎംഡബ്ല്യു

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ

ഇരുചക്ര വാഹനങ്ങളിൽ രണ്ടു പേർക്കു മാത്രമാണ് സഞ്ചരിക്കാൻ അനുമതി. എന്നാൽ ഈ നിയമം ഇന്ത്യയിൽ മിക്കപ്പോഴും പാലിക്കപ്പെടുന്നില്ല. കുറ്റം പിടിക്കപ്പെട്ടാൽ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം 2000 രൂപ വരെ പിഴയും പൊലീസിന് ഈടാക്കാം.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

ഹെല്‍മറ്റില്ലാത്ത യാത്ര

ഇരുചക്ര വാഹനങ്ങളിൽ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പൊലീസിന് കഴിയും. ഹെല്‍മറ്റില്ലാതെ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ 2000 രൂപ പിഴ ഈടാക്കും. ഒപ്പം മൂന്നുമാസം വരെ ലൈസന്‍സ് റദ്ദാക്കാനും പൊലീസിന് അധികാരമുണ്ട്.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

ആംബുലന്‍സുകള്‍ക്ക് വഴി നല്‍കാതിരുന്നാല്‍

ആംബുലന്‍സുകള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ 10,000 രൂപവരെ പിഴ ഈടാക്കാം. ഒപ്പം കുറ്റം വീണ്ടുമാവർത്തിച്ചാൽ ലൈസന്‍സും റദ്ദുചെയ്യപ്പെടും.

രൂപംമാറ്റിയ വാഹനങ്ങൾ

അനധികൃതമായി വാഹനം രൂപംമാറ്റുന്നവർക്കെതിരെ ശക്തമായ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് കൈക്കൊള്ളുന്നത്. റോഡിൽ ഇത്തരം വാഹനങ്ങൾ വലിയ അപകടഭീഷണി സൃഷ്ടിക്കും. ഇക്കാരണത്താൽ അനധികൃതമായി രൂപംമാറ്റിയ വാഹനമോടിക്കുന്നത് പിടിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും പൊലീസിന് റദ്ദുചെയ്യാം.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

സിഗ്നൽ തെറ്റിച്ചാൽ

ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നതും ഗുരുതര കുറ്റമാണ്. തുടര്‍ച്ചയായി മൂന്നുതവണ കുറ്റം ആവര്‍ത്തിച്ചാല്‍ അതത് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദുചെയ്യും.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിൽ

അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതില്‍സീറ്റ് ബെല്‍റ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഒടിച്ചാല്‍ 1000 രൂപ പിഴ പൊലീസിന് ഈടാക്കാം. തുടര്‍ച്ചയായി മൂന്നുതവണ സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ ആറുമാസം വരെ ലൈസന്‍സും റദ്ദുചെയ്യപ്പെടാം.

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

ഡ്രൈവിംഗിനിടെ മൊബൈല്‍

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം പിടിക്കപ്പെട്ടാൽ പൊലീസിന് ലൈസൻസ് റദ്ദുചെയ്യാം. മറ്റു റോഡുയാത്രികർക്ക് അപകടഭീഷണി ഉയർത്താൻ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കാരണമാകും.

Most Read Articles

Malayalam
English summary
Driving On The Wrong Side Of The Road Can Land You In Jail. Read in Malayalam.
Story first published: Saturday, September 15, 2018, 21:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X