അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

2020 ഏപ്രില്‍ ഒന്നോടെ ഭാരത് സ്‌റ്റേജ് VI ചട്ടങ്ങള്‍ നിലവില്‍ വരാനിരിക്കുകയാണ്. രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് തങ്ങളുടെ നിരയിലുള്ള വാഹനങ്ങളെ പരിഷ്‌ക്കരിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍, പ്രമുഖ ബ്രാന്‍ഡുകളായ മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ എന്നിവരെല്ലാം നിരയിലെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഉയര്‍ന്ന നിര്‍മ്മാണ ചിലവാണ് പലരെയും ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ച ഘടകം. 2020 ഏപ്രിലോടെ വിപണിയൊഴിയുന്ന പത്ത് ഡീസല്‍ കാറുകളിതാ.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

മഹീന്ദ്ര KUV100

പട്ടികയിലെ ആദ്യ താരം മഹീന്ദ്ര KUV100 NXT ആണ്. രാജ്യത്ത് ലഭ്യമായ വില കുറഞ്ഞ മൈക്രോ എസ്‌യുവികളിലൊന്ന്. 1.2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര KUV100 NXT -യിലുള്ളത്. 77 bhp കരുത്തും 190 Nm torque ഉം കുറിക്കുന്നതാണിത്.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

മഹീന്ദ്ര KUV100 NXT നിരയിലെ വകഭേദങ്ങള്‍ക്കൊന്നും തന്നെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോകസില്ലെന്നതും ശ്രദ്ധേയം. അടുത്ത വര്‍ഷത്തോട് കൂടി കമ്പനി ഉത്പാദനം നിര്‍ത്തുന്ന മഹീന്ദ്ര KUV100 NXT -യുടെ പെട്രോള്‍ പതിപ്പ് മാത്രമെ വില്‍പ്പനയ്ക്കുണ്ടാവൂ.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ടാറ്റ ടിയാഗൊ

വിപണിയിലെ മികച്ച വില്‍പ്പനയുള്ള കാറുകളിലൊന്നാണ് ടിയാഗൊ. വിപണിയില്‍ ലഭ്യമായ സ്റ്റൈലിഷ് ഹാച്ച്ബാക്കുകളിലൊന്നായ ടിയാഗൊ, പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ്. 1.1 ലിറ്റര്‍ ശേഷിയുള്ളതാണ് ടിയാഗൊയിലെ ഡീസല്‍ എഞ്ചിന്‍. ഇത് 74 bhp കരുത്തും 140 Nm torque ഉം കുറിക്കും. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രം ലഭ്യമാവുന്ന ടിയാഗൊയും അടുത്ത വര്‍ഷത്തോടെ പിന്‍വാങ്ങും.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

മാരുതി സുസുക്കി സ്വിഫ്റ്റ്

2005 മുതല്‍ വിപണിയിലുള്ള മാരുതി സുസുക്കി, ഇന്ത്യയിലെ പ്രമുഫ ഹാച്ച്ബാക്കാണ്. ഇടത്തരം ശ്രേണി ഹാച്ച്ബാക്കായ സ്വിഫ്റ്റ് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വില്‍പ്പനയ്ക്കുണ്ട്. ഫിയറ്റ് നിര്‍മ്മിത 1.3 ലിറ്റര്‍ DDiS എഞ്ചിനാണ് ഡീസല്‍ യൂണിറ്റ്. ഇത് 74 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ഓട്ടോമാറ്റിക്ക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ടൊയോട്ട എത്തിയോസ് ലിവ

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട, ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വില കുറഞ്ഞ കാറുകൡലൊന്നാണ് ലിവ. ഇരു എഞ്ചിന്‍ ഓപ്ഷനുകളില്‍ ലിവ വില്‍പ്പനയ്ക്കുണ്ട്.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ബിഎസ് VI എത്തുന്നതോടെ ലിവയുടെ ഡീസല്‍ പതിപ്പ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവും. എത്തിയോസ് ലിവയിലെ 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 67 bhp കരുത്തും 170 Nm torque ഉം കുറിക്കുന്നതാണ്. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമെ എത്തിയോസ് ലിവയിലുള്ളൂ.

Most Read: മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു - വീഡിയോ

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ

സ്‌പോര്‍ടി ഭാവം പകരുന്ന ഹാച്ച്ബാക്കാണ് ഫോക്‌സ്‌വാഗണ്‍ പോളോ. ഇരു എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഹാച്ച്ബാക്കിലെ 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 230 Nm torque ഉം കുറിക്കുന്നതാണ്. പോളോ ഡീസല്‍ വകഭേദങ്ങളില്‍ മാനുവല്‍ ഗിയരബോക്‌സ് മാത്രമെയുള്ളു.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

മാരുതി സുസുക്കി ബലെനോ

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണത്തോടെയാണ് ബലെനോ വില്‍പ്പനയ്‌ക്കെത്തിയത്. കമ്പനി നിരയില്‍ സാധാരണമായ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ബലെനോയിലുമുള്ളത്. 74 bhp കരുത്തും 190 Nm torque ഉം കുറിക്കുന്ന ഈ എഞ്ചിന്‍ പതിപ്പ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമെ ലഭ്യമായുള്ളൂ.

Most Read: ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ടാറ്റ ടിഗോര്‍

നിരയില്‍ അടുത്തത് ടാറ്റ ടിഗോറാണ്. രാജ്യത്ത് താരതമ്യേന കുറഞ്ഞ വിലയില്‍ ലഭ്യമായ നാല് മീറ്ററില്‍ താഴെയുള്ള സെഡാന്‍. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ടിഗോറില്‍ ലഭ്യമാണ്. 1.1 ലിറ്റര്‍ യൂണിറ്റാണ് ഡീസല്‍ എഞ്ചിന്‍. ഇത് 74 bhp കരുത്തും 140 Nm torque ഉം കുറിക്കും. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ലഭ്യമാവുകയുള്ളൂ.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

മാരുതി ഡിസൈര്‍

ഏവരെയും ഞെട്ടിച്ച് 2019 -ലെ മികച്ച വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ ഒന്നാമതായെത്തിയ കാറാണ് ഡിസൈര്‍. വില്‍പ്പനയുടെ ഭൂരിഭാഗം പങ്കും ഡിസൈറിന്റെ ഡീസല്‍ പതിപ്പുകളില്‍ നിന്നാണ് ലഭിച്ചത്.

Most Read: ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

സ്വിഫ്റ്റ്, ബലെനോ, വിറ്റാര ബ്രെസ്സ എന്നിവയിലേതിന് സമാനമായ 1.3 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് ഡിസൈറിലും തുടിക്കുന്നത്. ഇത് 74 bhp കരുത്തും 190 Nm torque ഉം കുറിക്കുന്നതാണ്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ ഡിസൈര്‍ ലഭ്യമാണ്.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ഫോക്‌സ്‌വാഗണ്‍ അമിയോ

പോളോ ഹാച്ച്ബാക്കിനെ പോലെ നാല് മീറ്ററില്‍ താഴെയുള്ള സെഡാനായ അമിയോയെയും കമ്പനി വിപണിയില്‍ നിന്ന് പിന്‍വലിക്കും.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

പോളോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് അമിയോയുടെയും ഹൃദയം. ഇത് 109 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ശ്രേണിയില്‍ ലഭ്യമായ കരുത്തുള്ള വാഹനങ്ങളിലൊന്നാണ് അമിയോ. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ സെഡാനിലുണ്ട്.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ

നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി നിരയിലെ വമ്പനാണ് വിറ്റാര ബ്രെസ്സ. എന്നാല്‍, ഡീസല്‍ പതിപ്പില്‍ മാത്രമെ ബ്രെസ്സ വില്‍പ്പനയ്ക്കുള്ളൂ.

അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

ഇതിലെ 1.3 ലിറ്റര്‍ DDiS യൂണിറ്റ് 89 bhp കരുത്തും 200 Nm torque ഉം കുറിക്കുന്നതാണ്. ബിഎസ് VI വരുന്നതോടെ എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് കമ്പനി നിര്‍ത്തും. എന്നാല്‍, ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് മാരുതി ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
English summary
10 Diesel Cars Those Will Discontinue By 2020. Read In malayalam
Story first published: Saturday, May 25, 2019, 20:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X