ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

വര്‍ഷത്തിന്റെ ആദ്യ പകുതിക്ക് തിരശ്ശീല വീണു. അരക്കൊല്ല പരീക്ഷാഫലംപോലെ ജെഡി പവര്‍ സര്‍വ്വേ റിപ്പോര്‍ട്ട് കാര്‍ നിര്‍മ്മാതാക്കളെ തേടിയെത്തിയിരിക്കുകയാണ്. രാജ്യാന്തര മാര്‍ക്കറ്റിങ് കമ്പനിയായ ജെഡി പവര്‍ 2019 നിര്‍മ്മിത കാറുകള്‍ വാങ്ങിയവര്‍ക്കിടയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ, ഗുണമേന്മയില്‍ കമ്പനികള്‍ എവിടെ നില്‍ക്കുന്നുണ്ടെന്ന ചിത്രം ഒരിക്കല്‍ക്കൂടി തെളിയുന്നു.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

പുതിയ കാര്‍ വാങ്ങിയതിന് ശേഷമുള്ള ആദ്യ 90 ദിവസത്തെ ഉടമകളുടെ അഭിപ്രായമാണ് ജെഡി പവര്‍ പഠനത്തില്‍ വിലയിരുത്തുന്നത്. PP100 റേറ്റിങ്ങും ഇതിനെ അടിസ്ഥാനപ്പെടുത്തിത്തന്നെ. കുറഞ്ഞ PP100 റേറ്റിങ് ബ്രാന്‍ഡുകളുടെ ഉയര്‍ന്ന നിലവാരം സൂചിപ്പിക്കുന്നു. 76,256 ഉടമകള്‍ക്കിടയിലാണ് ജെഡി പവര്‍ സര്‍വേ നടത്തിയത്.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

മേന്മ കുറഞ്ഞ പെയിന്റ്, ബ്രേക്ക്/സസ്‌പെന്‍ഷന്‍ ശബ്ദം, എഞ്ചിന്‍ തകരാര്‍, ചെക്ക് എഞ്ചിന്‍ ലൈറ്റ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം പഠനത്തില്‍ വിധേയമായി. ജെഡി പവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം ഗുണമേന്മയില്‍ ഏറ്റവും മുന്നിലും പിന്നിലും നില്‍ക്കുന്ന കാര്‍ കമ്പനികള്‍ പരിശോധിക്കാം. പട്ടികയില്‍ ദക്ഷിണ കൊറിയന്‍ കമ്പനികളാണ് മുന്നില്‍. ബ്രിട്ടീഷ്, ഇറ്റാലിയന്‍, സ്വീഡിഷ് കമ്പനികള്‍ ഗുണമേന്മയില്‍ പിന്നോക്കം പോയെന്നതും ഇക്കുറി ശ്രദ്ധേയം.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

ഗുണമേന്മ കുറഞ്ഞ കാര്‍ കമ്പനികള്‍:

29. വോള്‍വോ

സുരക്ഷയുടെയും മേന്മയുടെയും കാര്യത്തില്‍ എന്നും തലയുയര്‍ത്തിപ്പിടിച്ച ചരിത്രമാണ് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയ്ക്ക് പറയാനുള്ളത്. ഈ വര്‍ഷം അവതരിച്ച V60, XC90 ഇന്‍സ്‌ക്രിപ്ഷന്‍ മോഡലുകള്‍ കമ്പനിയുടെ യശസ്സ് ഉയര്‍ത്തിയെങ്കിലും ഉടമകള്‍ പറയുന്ന ചിത്രം മറ്റൊന്നാണ്. ജെഡി പവര്‍ പട്ടികയില്‍ ഏറ്റവും പിന്നിലാണ് വോള്‍വോ. PP100 റേറ്റിങ് - 114. ലിഡ് തകരാറിനെ തുടര്‍ന്ന് 2019 നിര്‍മ്മിത XC60 ക്രോസ്ഓവര്‍ തിരിച്ചുവിളിക്കാനിടയായ സാഹചര്യം വോള്‍വോയ്ക്ക് വിനയായി.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

30. ആല്‍ഫ റോമിയോ

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ആല്‍ഫ റോമിയോ പുറത്തിറക്കിയ ആഢംബര കാറുകളിലും ഉടമകള്‍ തൃപ്തരല്ലെന്ന് സര്‍വേ പറയുന്നു. 118 -ല്‍ നില്‍ക്കുന്നു കമ്പനിക്ക് ലഭിച്ച PP100 റേറ്റിങ്. വാഹനങ്ങള്‍ തിരിച്ചുവിളിച്ച സന്ദര്‍ഭമാണ് ആല്‍ഫാ റോമിയോയ്ക്കും തിരിച്ചടിയാവുന്നത്. അടുത്തിടെ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 മോഡല്‍ ഗിലിയ, സ്‌റ്റെല്‍വിയോ കാറുകള്‍ കമ്പനി പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരുന്നു.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

31. മിത്സുബിഷി

കേട്ടതു ശരിയാണ്. മിത്സുബിഷി കാറുകള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കൂപ്പുകുത്തി. കഴിഞ്ഞവര്‍ഷത്തെ ജെഡി പവര്‍ പട്ടികയില്‍ വോള്‍വോയ്ക്കും സുബാരുവിനും പിറകില്‍ മൂന്നാമതുണ്ടായിരുന്ന മിത്സുബിഷി, ഇക്കുറി മുപ്പതാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഈ വര്‍ഷം ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കുറിച്ച PP100 റേറ്റിങ്ങാകട്ടെ 121 പോയിന്റും.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

32. ലാന്‍ഡ് റോവര്‍

പ്രാഥമിക ഗുണനിലവാരം സൂചിപ്പിക്കുന്ന പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ കാര്‍ കമ്പനിയാണ് ലാന്‍ഡ് റോവര്‍. എന്നാല്‍, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കമ്പനിയേറെ മെച്ചപ്പെട്ടു. 160 -ല്‍ നിന്നും 123 -ലേക്ക് എത്തിനില്‍ക്കുകയാണ് ലാന്‍ഡ് റോവറിന്റെ PP100 റേറ്റിങ്. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയാണ് ലാന്‍ഡ് റോവറിന്റെ ഉടമസ്ഥര്‍.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

33. ജാഗ്വര്‍

ബ്രിട്ടീഷ് കാര്‍ കമ്പനിയായ ജാഗ്വറാണ് ഗുണനിലവാരത്തില്‍ ഏറ്റവും പിന്നില്‍. ഇതേസമയം, ലാന്‍ഡ് റോവര്‍പോലെ ജാഗ്വറും കഴിഞ്ഞവര്‍ഷത്തെക്കാളും നില മെച്ചപ്പെടുത്തി. ഇക്കുറി കമ്പനിയുടെ PP100 റേറ്റിങ് 148 -ല്‍ നിന്നും 130 -ല്‍ എത്തിനില്‍ക്കുകയാണ്.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

ഗുണമേന്മ കൂടിയ കാര്‍ കമ്പനികള്‍:

5. ലിങ്കണ്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ആഢംബര ബ്രാന്‍ഡാണ് ലിങ്കണ്‍. അമേരിക്കന്‍ മണ്ണില്‍ കാഡിലാക്കുമായാണ് ലിങ്കണിന്റെ പ്രധാന അങ്കവും. ഈ വര്‍ഷം ലിങ്കണ്‍ കാറുകള്‍ വാങ്ങിയവര്‍ ഏറെ സന്തുഷ്ടരാണെന്നു ജെഡി പവര്‍ സര്‍വേ പറയുന്നു. പട്ടികയില്‍ അഞ്ചാമതാണ് ലിങ്കണ്‍. 84 -ല്‍ നില്‍ക്കുന്നു കമ്പനിയുടെ PP100 റേറ്റിങ്.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

4. ഫോര്‍ഡ്

2019 ആദ്യപാദം മികച്ച മുന്നേറ്റമാണ് ഫോര്‍ഡ് കുറിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫോര്‍ഡ് കാറുകളില്‍ ഗിയര്‍ബോക്‌സ്, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ ഉടമകള്‍ തൃപ്തരായിരുന്നില്ല. പക്ഷെ ഇക്കുറി ഈ പോരായ്മകളെല്ലാം കമ്പനി പരിഹരിച്ചു. PP100 റേറ്റിങ്ങില്‍ മികവുറ്റ 83 പോയിന്റ് കമ്പനി കുറിച്ചിട്ടുണ്ട്.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

3. ഹ്യുണ്ടായി

ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്‍ നിര്‍മ്മാതാക്കളില്‍ ഹ്യുണ്ടായി മൂന്നാം സ്ഥാനത്താണ്. ജെഡി പവര്‍ നടത്തിയ പഠനത്തില്‍ 71 പോയിന്റുണ്ട് ഹ്യുണ്ടായിക്ക്. പട്ടികയില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിനെക്കാളും ഹ്യുണ്ടായി 14 പോയിന്റുകള്‍ക്ക് മുന്നില്‍. ഹ്യുണ്ടായി കാറുകളില്‍ സാന്റാ ഫെയിലാണ് ഉടമകള്‍ ഏറ്റവുമധികം സംതൃപ്തി അറിയിച്ചത്.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

2. കിയ

കാറുകളുടെ പ്രാഥമിക ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായിക്ക് ഒരുപടി മുകളിലാണ് കിയ. PP100 റേറ്റിങ്ങില്‍ 70 പോയിന്റുകളുണ്ട് കമ്പനിക്ക്. ഫോര്‍ട്ട്, റിയോ, സെഡോന, സ്‌പോര്‍ടേജ് കാറുകള്‍ക്കാണ് കിയ നിരയില്‍ ആരാധകര്‍ കൂടുതല്‍. ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന് കീഴിലുള്ള ദക്ഷിണ കൊറിയന്‍ കമ്പനിയാണ് കിയ മോട്ടോര്‍സെന്ന് ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

1. ജെനിസിസ്

മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഢംബര കമ്പനികള്‍ക്കുള്ള ഹ്യുണ്ടായിയുടെ മറുപടിയാണ് ജെനിസിസ്. 2015 -ലാണ് ആഢംബര കാറുകള്‍ പുറത്തിറക്കാനായി മാത്രം ജെനിസിസ് എന്ന ബ്രാന്‍ഡിനെ ഹ്യുണ്ടായി ഗ്രൂപ്പ് സ്ഥാപിച്ചത്. വമ്പന്മാര്‍ക്കിടയില്‍ സ്വന്തം പേരുകുറിക്കാന്‍ ജെനിസിന് ഏറെകാലം വേണ്ടിവന്നില്ല. തുടര്‍ച്ചയായി ഇതു രണ്ടാം വര്‍ഷമാണ് ജെഡി പവര്‍ സര്‍വേയില്‍ ജെനിസിസ് ഒന്നാമതെത്തുന്നത്. കഴിഞ്ഞതവണ 68 പോയിന്റ് കുറിച്ചെങ്കില്‍, ഇക്കുറി 63 -ല്‍ എത്തിനില്‍ക്കുന്നു ജെനിസിന്റെ PP100 റേറ്റിങ്.

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ
Rank

Brand

PP100

1

Genesis

63

2

Kia

70

3

Hyundai

71

4

Ford

83

5

Lincoln

84

6

Chevrolet

85

7

Nissan

86

8

Dodge

90

9

Lexus

90

10

Toyota

90

11

Buick

92

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ
Rank

Brand

PP100

12

Industry Average

93

13

GMC

94

14

Mazda

94

15

Mercedes-Benz

94

16

Porsche

96

17

Honda

98

18

Cadillac

100

19

Jeep

100

20

Infiniti

101

21

BMW

102

22

Ram

105

ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍
Rank

Brand

PP100

23

Audi

106

24

Mini

107

25

Acura

110

26

Chrysler

113

27

Subaru

113

28

Volkswagen

113

29

Volvo

114

30

Alfa Romeo

118

31

Mitsubishi

121

32

Land Rover

123

33

Jaguar

130

Source: JD Power

Most Read Articles

Malayalam
English summary
2019 JD Power Initial Quality Study. Read in Malayalam.
Story first published: Tuesday, June 25, 2019, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X