2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

പുത്തന്‍ ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രീ-ബുക്കിംഗ് മാരുതി തുടങ്ങി. രാജ്യത്തെ മുഴുവന്‍ നെക്‌സ ഡീലര്‍ഷിപ്പുകളും പുതിയ ബലെനോയ്ക്കായുള്ള ബുക്കിംഗ് സ്വീകരിക്കും. ബുക്കിംഗ് തുക 11,000 രൂപ. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബലെനോയെ പുതുക്കാനുള്ള മാരുതിയുടെ തീരുമാനം.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

2017 -ല്‍ കരുത്തുകൂടിയ ബലെനോ RS പതിപ്പ് വില്‍പ്പനയ്ക്ക് വന്നതൊഴിച്ചാല്‍ പ്രീമിയം ഹാച്ച്ബാക്കിന് കാര്യമായ അപ്‌ഡേറ്റുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. 2019 ബലെനോ ഈ ആക്ഷേപത്തിന് വിരാമമിടും. പുറംമോടിയിലും അകത്തളത്തിലും നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

കൂടുതല്‍ പക്വത നിഴലിക്കുന്ന ഡിസൈനും പ്രീമിയം അകത്തളവും ബലെനോയ്ക്ക് ലഭിച്ചെന്ന് പുതിയ ടീസറില്‍ മാരുതി അവകാശപ്പെടുന്നു. ശ്രേണിയിലെ ഏറ്റവും മേന്മയേറിയ ഫീച്ചറുകളും ഹാച്ച്ബാക്കിലുണ്ടെന്ന സൂചന കമ്പനി നല്‍കി.

Most Read: പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

മുഖരൂപത്തില്‍ സംഭവിച്ച പരിഷ്‌കാരങ്ങള്‍ ഹാച്ച്ബാക്കിന് പുതുമ സമര്‍പ്പിക്കും. പരീക്ഷണയോട്ടത്തിനിടെ ഒന്നുരണ്ടു തവണ ബലെനോയെ വിപണി കണ്ടുകഴിഞ്ഞു. വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കും പരിഷ്‌കരിച്ച ബമ്പറും ബലെനോയുടെ സ്പോര്‍ടി ഭാവം ഉയര്‍ത്തും.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

ഫോഗ്‌ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചു. പഴയ HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എല്‍ഇഡി യൂണിറ്റുകള്‍ക്ക് വഴിമാറി. ഹെഡ്‌ലാമ്പില്‍ തന്നെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. അലോയ് വീലുകള്‍, ടെയില്‍ലാമ്പ്, പിന്‍ ബമ്പര്‍ ഘടകങ്ങളിലും കമ്പനി കൈകടത്തിയിട്ടുണ്ട്.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

അകത്തളത്തില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാരുതി പുതുക്കിയെന്നാണ് വിവരം. കര്‍ശനമാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ബലെനോയുടെ സുരക്ഷാ സജ്ജീകരണങ്ങളില്‍ മാരുതി ജാഗ്രത പുലര്‍ത്തും. ഇത്തവണ വേഗ മുന്നറിയിപ്പ് സംവിധാനം, കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവ കാറിലുണ്ട്.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

പുതിയ ചട്ടങ്ങള്‍ പ്രകാരം ഇരട്ട എയര്‍ബാഗുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും പ്രീ ടെന്‍ഷനറുകളോടുള്ള സീറ്റ് ബെല്‍റ്റും എബിഎസും ഇബിഡിയും കാറുകളില്‍ നിര്‍ബന്ധമായും വേണം.

Most Read: ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

ബലെനോയുടെ എഞ്ചിന്‍ മുഖത്ത് പരിഷ്‌കാരങ്ങള്‍ സംഭവിക്കുമോയെന്ന കാര്യം വ്യക്തമല്ല. നിലവിലെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ മോഡലില്‍ തുടരാനാണ് സാധ്യത. 1.2 ലിറ്റര്‍ K സീരീസ് പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ കുറിക്കുന്നത്.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് അടിസ്ഥാനം. എന്നാല്‍ ആവശ്യമെങ്കില്‍ പെട്രോള്‍ പതിപ്പില്‍ മാത്രം സിവിടി ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനാവും. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബലെനോ RS പതിപ്പിനെയും കമ്പനി വിപണിയില്‍ കൊണ്ടുവരുന്നുണ്ട്.

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് RS പതിപ്പില്‍. 5,500 rpm -ല്‍ 101 bhp കരുത്തും 1,700-4,500 rpm -ല്‍ 150 Nm torque ഉം ബലെനോ RS കാഴ്ച്ചവെക്കും. എന്തായാലും പുതിയ ബലെനോയ്ക്ക് 20,000 രൂപ വരെ വില കൂടുമെന്നാണ് വിവരം.

Most Read Articles

Malayalam
English summary
New Maruti Baleno Facelift — Launch Date, Bookings And Delivery Details Revealed. Read in Malayalam.
Story first published: Tuesday, January 22, 2019, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X