റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ വാഹനങ്ങളോട് വര്‍ധിച്ച് വരുന്ന താത്പര്യം കണക്കിലെടുത്ത് 2019 റേഞ്ച് റോവര്‍ സ്‌പോര്‍ടില്‍ 2 ലിറ്റര്‍ പെട്രോള്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍. S, SE, HSE എന്നീ വകഭേദങ്ങളുള്‍പ്പെട്ട 2019 റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ പ്രാരംഭ വില 86.71 ലക്ഷം രൂപയാണ്. എന്നാല്‍, ഇതിന് മുമ്പ് റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ 3.0 ലിറ്റര്‍ ഡീസല്‍ പതിപ്പിന് 1.05 കോടി രൂപയും 3.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് 1.15 കോടി രൂപയുമായിരുന്നു വില.

റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

295 bhp കരുത്തും 400 Nm torque ഉം പരമാവധി കുറിക്കുന്നതാണ് റേഞ്ച് റോവര്‍ സ്‌പോര്‍ടിലെ പുതിയ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍. ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വെറും ഏഴ് സെക്കന്‍ഡുകളില്‍ തൊടാന്‍ എസ്‌യുവിയെ സഹായിക്കുന്നു.

റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

മണിക്കൂറില്‍ 200 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍, സ്ലൈഡിംഗ് പാനരോമിക് റൂഫ്, പാര്‍ക്ക് പാക്ക്, പവേര്‍ഡ് ടെയില്‍ഗേറ്റ്, കണ്‍ട്രോള്‍ പ്രോ തുടങ്ങി ഒരുപിടി മികച്ച ഫീച്ചറുകളാണ് 2019 റേഞ്ച് റോവര്‍ സ്‌പോര്‍ടിലൊരുങ്ങിയിരിക്കുന്നത്.

റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

12.3 ഇഞ്ച് ഇന്ററാക്റ്റിവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫുള്‍ കളര്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയടങ്ങിയ ടച്ച് പ്രൊ ഡ്യുവോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കും.

റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

നിലവില്‍ 2020 ഡിഫന്‍ഡറിന്റെ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് കമ്പനി. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന 2020 ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ചിത്രങ്ങള്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു.

Most Read: മഹീന്ദ്ര ഥാറിന് ഓട്ടോമാറ്റിക് ഗിയർബോക്സ് തയ്യാർ

റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

2016 -ല്‍ വിപണിയില്‍ നിന്നും വിടവാങ്ങിയ ഡിഫന്‍ഡര്‍ ബ്രാന്‍ഡിനെ തിരികെ കൊണ്ടു വരാനിരിക്കുകയാണ് കമ്പനി. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ യൂണിറ്റായിരിക്കും 2020 ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിലുണ്ടാവുക.

Most Read: ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

2019 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡിഫന്‍ഡര്‍ 2020 -ല്‍ ആയിരിക്കും വില്‍പ്പനയ്‌ക്കെത്തുക. റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ഡിസ്‌ക്കവറി, റേഞ്ച് റോവര്‍ വേലാര്‍, റേഞ്ച് റോവര്‍ ഇവോഖ്, പ്രാരംഭ ലെവല്‍ ഡിസ്‌ക്കവറി സ്‌പോര്‍ട് എന്നിവയാണ് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അണിനിരത്തുന്ന വാഹനങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
2019 Land Rover Range Rover Sport Launched In India. Read in Malayalam.
Story first published: Tuesday, May 21, 2019, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X