Just In
- 19 min ago 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- 1 hr ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- 1 hr ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 2 hrs ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
Don't Miss
- Movies നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ടിയാഗൊ വിസ് എഡിഷനുമായി ടാറ്റ
ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന മോഡലുകള്‍ക്ക് എല്ലാം തന്നെ കമ്പനി ലിമിറ്റഡ് എഡിഷന് പതിപ്പിനെ അവതരിപ്പിക്കാറുണ്ട്. അടുത്തിടെയാണ് ഹാരിയറിന്റെ ബ്ലാക്ക് എഡിഷന് പതിപ്പിനെയും, നെക്സോണിന്റെ ക്രാസ് ലിമിറ്റഡ് എഡിഷന് പതിപ്പിനെയും കമ്പനി വിണിയില്‍ അവതരിപ്പിക്കുന്നത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിപണിയില്‍ ഏറെ പ്രചാരം നേടിയ ടിയാഗൊയ്ക്ക് പുതിയൊരു പതിപ്പിനെ നല്കാന് ടാറ്റ ഒരുങ്ങുന്നത്. വിസ് ലിമിറ്റഡ് എഡിഷന് എന്നൊരു പതിപ്പാണ് ടിയാഗൊയില്‍ ടാറ്റ ഒരുക്കുന്നത്. ഇത് ആദ്യമായല്ല കമ്പനി ടിയാഗൊ വിസ് എഡിഷനെ കമ്പനി അവതരിക്കുന്നത്.
2017 -ലും ഇത്തരത്തിലൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. 2019 ടിയാഗൊ വിസ് എഡിഷനെ ഒക്ടോബര്‍ 3 -ന് വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിസ് ലിമിറ്റഡ് ഹാച്ച്ബാക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ബ്ലാക്ഡ്-ഔട്ട് റൂഫ്, ഒആര്‍വിഎം ഹൗസിംഗുകള്‍, മാനുവലി ഓപ്പറേറ്റഡ് ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറുകള്‍. ടൈറ്റാനിയം ഗ്ര നിറത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നെക്സോണ്‍ ക്രാസ് എഡിഷനില്‍ കണ്ടപ്പോലെ ഓറഞ്ച് നിറം വാഹനത്തിന്റെ ചില സ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്നത് കാണാം.
ഫ്രണ്ട് ഗ്രില്ലിന്റെ സൈഡിലും, സൈഡ് ഗ്ലാസുകളിലും, അലോയി വീലുകളിലുമാണ് ഓറഞ്ചി തീം നല്‍കിയിരിക്കുന്നത്. പിന്നില്‍ വിസ് എഡിഷനെ സൂചിപ്പിക്കുന്ന ബാഡ്ജിങ്ങും കമ്പനി നല്‍കിയേക്കും. പിയാനൊ ബ്ലാക് തീമില്‍ ഒരുങ്ങുന്ന അകത്തളത്തിന് ഒറഞ്ച് ആക്സന്റ് അഴകേകും.
ആന്റി-ഗ്ലെയര്‍ ടൈപിന് പകരം ഡാഷ്ബോര്‍ഡിലും സ്റ്റാന്‍ഡേര്‍ഡ് IRVM ലും ഓറഞ്ച് ആക്സന്റ് നല്കിയ ടാറ്റയുടെ നീക്കം, മോഡലിന്റെ സ്പോര്‍ടി ലുക്കിന് കരുത്തേകുന്നതാണ്. മേന്മയേറിയ സീറ്റ് ഫാബ്രിക്കും ടിയാഗൊ വിസ് എഡിഷന്റെ ഫീച്ചറാണ്.
ഡിസല്‍ എഞ്ചിനോ, ഓട്ടോമാറ്റിക് ഗിയര്ഓപഷനോ വിസ എഡിഷനില്‍ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. ഈ എഞ്ചിന് 84 bhp പവറും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.
Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ
23.84 കിലോമീറ്റര്‍ മൈലേജും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഏകദേശം 5 ലക്ഷം രൂപ വരെ 2019 ടാറ്റ ടിയാഗൊ വിസ് പതിപ്പില്‍ വില പ്രതീക്ഷിക്കാം.
Most Read: തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ
സുരക്ഷക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് സെന്‍സറുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, സെന്‍ട്രല്‍ ലോക്കിങ്, മാനുവല്‍ എസി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്.
Most Read: നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വിപണിയിലെ മാന്ദ്യം ടാറ്റയുടെ വില്‍പ്പനയും ഗണ്യമായി കുറച്ചു. വിവിധ മോഡലുകളുടെ ലിമിറ്റഡ് പതിപ്പിനെ അവതരിപ്പിച്ചും, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ നല്‍കിയും വില്‍പ്പന മെച്ചപ്പെടുത്താനുമാണ് കമ്പനി ശ്രമിക്കുന്നത്.
അടുത്തിടെ തെരഞ്ഞെടുത്ത അഞ്ച് മോഡലുകള്‍ക്ക് പ്രോ എഡിഷന് എന്നൊരു പാക്കേജ് കമ്പനി അവതരിപ്പിച്ചിരുന്നു. അതിനൊപ്പം തന്നെ 1.50 ലക്ഷം രൂപ വരെ വിലയുള്ള ഓഫറുകളും ഈ ഉത്സവനാളില്‍ കമ്പനി വിവിധ മോഡലുകള്‍ക്ക് നല്‍കുന്നുണ്ട്.
നിലവിലെ വിപണി സാഹചര്യം മറികടക്കുന്നതിനായി എല്ലാ പ്രമുഖ നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകള്‍ക്ക് വന്‍ ഓഫറുകളും കിഴിവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Image Courtesy: MotorArenaIndia / Twitter