പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

2017 മുതല്‍ ആറാം ഫോക്‌സ്‌വാഗണ്‍ പോളോ യൂറോപ്യന്‍ വിപണിയിലുണ്ട്. എന്നാല്‍, ഇന്ത്യന്‍ നിരത്തുകളിലുള്ളത് പോളോയുടെ അഞ്ചാം തലമുറ മോഡലാണ്. തങ്ങളുടെ മോഡലുകളില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫോക്‌സ്‌വാഗണ്‍ നിരയിലെ പ്രമുഖ മോഡലുകളായ പോളോ, വെന്റോ എന്നിവയായിരിക്കും കമ്പനി പരിഷ്‌കരിക്കുക.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇവയുടെ പരീക്ഷയോട്ടത്തിലായിരുന്നു കമ്പനി. പൂര്‍ണ്ണമായി ആവരണം ചെയ്ത പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ മോഡലുകളുടെ ചിത്രങ്ങളും മുമ്പ് പുറത്തുവന്നിരുന്നു.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

ഇപ്പോഴിതാ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡീലര്‍ഷിപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇരു കാറുകളുടെയും ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. കാറുകളുടെ പുറംമോടിയില്‍ കമ്പനി ആവശ്യമായ പരിഷ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പുറകില്‍ ബ്ലാക്ക് നിറത്തിലുള്ള ഡിഫ്യൂസറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

ഉയര്‍ന്ന പ്രകടനക്ഷമതയുള്ള കമ്പനിയുടെ ലിമിറ്റഡ് എഡിഷന്‍ GTI ഹാച്ച്ബാക്കില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് കാറുകളെ പരിഷ്‌കരിച്ചിരിക്കുന്നത്. 2017 -ലാണ് GTI ഹാച്ച്ബാക്ക് കമ്പനി പുറത്തിറക്കിയത്. പുതിയ പോളോ, വെന്റോ കാറുകളിലെ അലോയ് വീല്‍ ഡിസൈനും GTI ഹാച്ച്ബാക്കിലേതിന് സമാനമാണ്.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

ഗ്രെയ് നിറത്തിലുള്ള അലോയ് വീലുകള്‍ക്ക് ബ്ലാക്ക് നിറത്തിലുള്ള ബോള്‍ട്ടുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. പുറംമോടിയിലെ മാറ്റങ്ങള്‍ക്ക് പുറമെ AIS 145 സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷ സംവിധാനങ്ങളും കാറുകളില്‍ കമ്പനി നല്‍കിയിരിക്കുന്നു.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

സ്പീഡ് അലാറം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് വാര്‍ണിംഗ്, എയര്‍ബാഗുകള്‍ എന്നിവയാണ് സുരക്ഷ സജ്ജീകരണങ്ങള്‍. എന്നാല്‍ കാറുകളിലെ മെക്കാനിക്കല്‍ വശങ്ങളില്‍ കാര്യമായ പരിഷ്‌കാരം കമ്പനി വരുത്തിയിട്ടില്ല.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

മുന്‍ മോഡലുകളിലെ എഞ്ചിന്‍ സംവിധാനങ്ങള്‍ തന്നെ പരിഷ്‌കരിച്ച മോഡലുകളിലും കമ്പനി തുടരും. രണ്ടു വീതം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പോളോ ലഭ്യമാവുന്നത്. വെന്റോയാവട്ടെ ഒരു ഡീസലും രണ്ട് പെട്രോള്‍ യൂണിറ്റുകളിലും.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് മിക്കവാറും കമ്പനി നിര്‍ത്താനാണ് സാധ്യത. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതിനാലാണിത്. കൂടാതെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 74.9 bhp കരുത്തും 95 Nm torque ഉം ആവും കുറിക്കുക.

പോളോ, വെന്റോ കാറുകള്‍ പുതുക്കി ഫോക്‌സ്‌വാഗണ്‍

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ യൂണിറ്റില്‍ കമ്പനി നല്‍കുന്നത്. GTI TSI പതിപ്പിന് സമാനമായ കരുത്താണ് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് സൃഷ്ടിക്കുന്നത്. ഇത് കൂടാതെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നിര്‍മ്മിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ നിലവില്‍ വരാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കേ, 1.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് കമ്പനി പരിഷ്‌കരിക്കാനുള്ള സാധ്യത കൂടി. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ യൂണിറ്റുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Source: Rushlane

Most Read Articles

Malayalam
English summary
2019 Volkswagen Polo & Vento Has been Spied At Dealership. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X