2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പരിഷ്ക്കരിച്ച ക്രാഷ്, മലിനീകരണ മാനദണ്ഡങ്ങൾ പ്രകാരം ഫോഴ്‌സ് മോട്ടോർസ് തങ്ങളുടെ യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണി നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി 2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണയോട്ടം കമ്പനി ഇന്ത്യൻ നിരത്തുകളിൽ ആരംഭിച്ചു.

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ തങ്ങളുടെ എസ്‌യുവിയ ഫോഴ്‌സ് ഗൂർഖയുടെ ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണം കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. പഴയ പഴയ മെഴ്‌സിഡസ് ജി-വാഗനിൽ നിന്ന് വേരുകൾ ഉരുത്തിരിഞ്ഞ ഫോഴ്‌സ് ഗൂർഖ, മഹീന്ദ്ര ഥാറിനെതിരെയാണ് വിപണിയിൽ മത്സരിക്കുന്നത്.

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ രണ്ട് മോഡലുകളുടെയും പരീക്ഷണഓട്ടം ഫോഴ്സ് ഒരുമിച്ചു നടത്തുന്നതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫോഴ്‌സ് ഗൂർഖയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. എങ്കിലും മിക്ക സ്റ്റൈലിംഗ് മാറ്റങ്ങളിൽ മുൻവശത്ത് ഒരു വലിയ ഗ്രിൽ, എൽഇഡി ഡി‌ആർ‌എല്ലുകളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഒരു പുതിയ ബമ്പർ എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുന്നതായി തോന്നുന്നു.

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബോക്സി പ്രൊഫൈലും ലളിതമായ റിയർ ഫാസിയയും നിലനിർത്തിയിട്ടുണ്ട്. എസ്‌യുവിക്ക് ഫംഗ്ഷൻ-ഓവർ-ഫോം അപ്പീൽ തുടരുന്നു. കൂടാതെ ഓഫ്-റോഡിംഗിന് ആവശ്യമായ ഗ്രൗണ്ട്‌ ക്ലിയറൻസും വാഹനത്തിനുണ്ട്.

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള ഫോഴ്‌സ് ഗൂർഖയുടെ ഇന്റീരിയറിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാകും പുതുതലമുറ മോഡൽ വിപണിയിലേക്ക് എത്തുക. ഒരു പുതിയ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിം എന്നിവ വാഹനത്തിന്റെ ആകർഷണം മെച്ചപ്പെടുത്തും.

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫോഴ്‌സ് ട്രാക്‌സ് അതിന്റെ നീട്ടിയ വീൽബേസും ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളും ഉപയോഗിച്ച് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങൾ പാലിക്കുന്നതിന് രണ്ട് വാഹനങ്ങളും നിലവിലുള്ള ലാൻഡർ ഫ്രെയിം ചേസിസിന്റെ ദൃഢമേറിയ പതിപ്പിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എഞ്ചിനെ സംബന്ധിച്ചിടത്തോളം നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഫോഴ്‌സ് ഗൂർഖയിൽ മെഴ്‌സിഡീസ് സോഴ്‌സ്ഡ് 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനെ ഒഴിവാക്കി ഫോഴ്സിന്റെ ബിഎസ്-VI 2.6 ലിറ്റർ ഡീസൽ യൂണിറ്റ് ഉൾപ്പെടുത്താനാണ് സാധ്യത. ടൂഫാൻ, ക്രൂയിസർ, ഗാമ വകഭേദങ്ങളിൽ ട്രാക്സ് ലഭ്യമാകും. വാഹനത്തിന്റെ പ്രധാന വിപണി എതിരാളി ജനപ്രിയമായ മഹീന്ദ്ര ബൊലേറോയാണ്.

Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പരിഷ്ക്കരിച്ച ഫോഴ്‌സ് യുവി മോഡലുകൾ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

2020 ഫോഴ്‌സ് ട്രാക്‌സിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്വകാര്യ വാഹന ഇടത്തിനായുള്ള ഫോഴ്‌സ് മോട്ടോർസിന്റെ ശ്രമം ഇന്ത്യൻ വിപണിയിൽ ഫലവത്തായില്ല എന്നുവേണം വിലയിരുത്താൻ. ഗൂർഖയെ ഒഴികെ വാണിജ്യ വാഹനങ്ങളിൽ കമ്പനി പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാവിയിൽ ഇതേ തന്ത്രം തന്നെ വിപണിയിൽ ഫോഴ്സ് തുടർന്നേക്കും.

Source: Rushlane

Most Read Articles

Malayalam
English summary
2020 Force Trax BS6 and Gurkha SUV spied. Read more Malayalam
Story first published: Saturday, November 16, 2019, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X