ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് അവരുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ ഇക്കോസ്പോർട്ടിന്റെ ബിഎസ്-VI കംപ്ലയിന്റ് മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ കമ്പനി നടത്തി.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന മലിനീകരണ നിരോധന സമയപരിധിക്ക് മുമ്പായി ഫോർഡ് അവരുടെ മുഴുവൻ കാറുകളും ബി‌എസ്-VI ലേക്ക് പരിഷ്ക്കരിക്കും. മലിനീകരണ പരിശോധന ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ഇക്കോസ്പോർട്ടിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തിയത്.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫോർഡ് 1.5 ലിറ്റർ ഡ്രാഗൺ സീരീസ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും പരിഷ്ക്കരിക്കുമെങ്കിലും 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻപരിഷ്ക്കരിക്കുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിന് പകരം മഹീന്ദ്രയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വേർതിരിച്ചെടുക്കുക. ഇത് മഹീന്ദ്രയുടെ കോംപാക്റ്റ് എസ്‌യുവിയായ TUV 300-ൽ ഉപയോഗിക്കുന്നവയാണ്. രണ്ട് ബ്രാൻഡുകൾക്കിടയിലുമുള്ള ക്രോസ്-നിർമ്മാണത്തിനായി മഹീന്ദ്രയുമായി ഫോർഡ് സഹകരിക്കുന്നത് വിപണിയെ സഹായിക്കും.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സബ് 4 മീറ്റർ എസ്‌യുവി വിഭാഗത്തിലെ ഹ്യുണ്ടായി വെന്യു, XUV-300, നെക്സോൺ, വിറ്റാര ബ്രെസ്സ എന്നിവയുമായി ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ്-VI മത്സരിക്കും. നിലവിലെ ഫോർഡ് ഇക്കോസ്പോർട്ടിന് 2019 ജൂണിൽ പരിഷ്ക്കരണവും വില വർധനവുമുണ്ടായിരുന്നു.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലെ ബിഎസ്-IV മോഡലായ ഫോർഡ് ഇക്കോസ്പോർട്ട് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ, 4 സിലിണ്ടർ, ടർബോ ഡീസൽ എഞ്ചിൻ, 3,750 rpm-ൽ 100 bhp കരുത്തും 4,500 rpm-ൽ 205 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

1.5 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ 6,500 rpm-ൽ 123 bhp കരുത്തും 4,500 rpm-ൽ 150 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺ‌വെർട്ടർ ഓട്ടോമാറ്റിക് ഗിയർ‌ബോക്സുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ്. ഇത് 123 bhp കരുത്ത് സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ട് എഞ്ചിനുകളുമായിരിക്കും ബി‌എസ്-VI ലേക്ക് നവീകരിക്കുന്നത്.

Most Read: കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

6,000 rpm-ൽ 123 bhp കരുത്തും 1,500-4,500 rpm-ൽ 170 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ഇക്കോബൂസ്റ്റ് ടർബോ പെട്രോൾ എഞ്ചിന് പകരം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സ്ഥാപിക്കാനാണ് ഫോർഡ് തയ്യാറാകുന്നത്. ഇത് മഹീന്ദ്രയുടെ കോംപാക്റ്റ് എസ്‌യുവിയായ TUV 300-ൽ ഉപയോഗിക്കുന്നതാണ്.

Most Read: ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലെ തങ്ങളുടെ വ്യവസായത്തിന്റെ നിയന്ത്രണം രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയ്ക്ക് കൈമാറാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ എല്ലാ സ്വതന്ത്ര പ്രവർത്തനങ്ങളും ഫോർഡ് നിർത്തലാക്കും.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ സംരഭത്തിൽ മഹീന്ദ്രയ്ക്ക് 51 ശതമാനം ഓഹരികളും ഫോർഡിന് 49 ശതമാനം ഓഹരികളും സ്വന്തമാകും. 20 വർഷമായി രാജ്യത്തെ വാഹന വ്യവസായത്തിൽ ഉണ്ടായിരുന്നിട്ടും ഇന്ത്യയിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ ഫോർഡ് പരാജയപ്പെട്ടു. ഇതാണ് മഹീന്ദ്രയുമായി ചേർന്ന് പ്രവർത്തിക്കാൻ ഫോർഡിന് പ്രേരണയായത്.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിൽപ്പന വർധിപ്പിക്കുന്നതിനായി 40,000 രൂപ വരെയുള്ള കിഴിവുകളും ആനുകൂല്യങ്ങളുമാണ് കമ്പനി നിലവിലെ ഇക്കോസ്പോർട്ട് മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, സ്ത്രീകൾക്കായി 5,000 രൂപയുടെ പ്രത്യേക കിഴിവ്, 5,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് ഫോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇക്കോസ്പോർട്ടിന്റെ വിൽപ്പനയിൽ ഇടിവി സംഭിവിച്ചിരുന്നു. 3,137 യൂണിറ്റായിരുന്ന ജൂലൈയിലെ വിൽപ്പന 2019 ഓഗസ്റ്റിൽ 8.13 ശതമാനം ഇടിഞ്ഞ് 2,882 യൂണിറ്റായി മാറി. 2018 ഓഗസ്റ്റിൽ വിറ്റ 4,435 യൂണിറ്റുകളെ അപേക്ഷിച്ച് 35.02 ശതമാനം കുറവ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2013 മുതൽ ഇന്ത്യൻ വിപണിയിൽ ഉള്ള ഫോർഡ് ഇക്കോസ്പോർട്ടിന്റെ ബിഎസ്-VI പതിപ്പിനെ അടുത്ത വർഷം ആരംഭത്തോടെ വിപണിയിലെത്തിക്കാനാണ് ഫോർഡ് തയ്യാറെടുക്കുന്നത്. ഒരിടയ്ക്ക് മികച്ച വിപണിയും വാഹനത്തിനുണ്ടായിരുന്നു. ശ്രേണിയിലെ കടുത്ത മത്സരം പരിഗണിച്ചാൽ വരാനിരിക്കുന്ന മോഡൽ ഇക്കോസ്‌പോർട്ടിന് ചില പ്രധാന മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Rushlane

Most Read Articles

Malayalam
English summary
2020 Ford EcoSport BS6 spied again. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X