2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ പ്രീമിയം സെഡാനായ സിറ്റിയുടെ പുതുതലമുറ മോഡലിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. അടുത്ത മാസം തായ്‌ലൻഡിൻഡിൽ അവതരിപ്പിക്കുന്നതോടെ 2020 സിറ്റി ആഗോളതലത്തിൽ അരങ്ങേറും.

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

C- വിഭാഗത്തിൽ അണിനിരത്തുന്ന സെഡാന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചിട്ടുണ്ട്. ടെയിൽ ലൈറ്റുകൾ മുമ്പത്തേതിനേക്കാൾ ചെറുതാണെന്നും നിലവിലെ മോഡലിൽ കാണുന്നതിനേക്കാൾ അല്പം താഴെയായാണ് ടെയിൽ ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതെന്ന് പരീക്ഷണ ചിത്രങ്ങളിലൂടെ മനസിലാക്കാം.

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

സെഡാന് കൂടുതൽ പക്വതയാർന്ന ആകർഷണം നൽകുന്നതിന് ബൂട്ട് ലിഡും ബമ്പറും പുനക്രമീകരിച്ചിട്ടുണ്ട്. നിലവിലെ കാറിന്റെ പ്രെഫൈലിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും വാഹനത്തിന് ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

പുതിയ സിറ്റി അതിന്റെ മുൻഗാമിയേക്കാൾ അല്പം നീളമുള്ളതാകാൻ സാധ്യതയുണ്ട്. അതായത് പിന്നിൽ കൂടുതൽ ലെഗ്റൂം വാഹനത്തിനുണ്ടാകും. മുൻവശത്ത് എൽഇഡി ലൈറ്റുകളും ബോൾഡർ ഗ്രില്ലും ഉൾക്കൊള്ളുന്നു.

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ബീജ് നിറത്തിലുള്ള അപ്ഹോൾസ്റ്ററികളാണ് സീറ്റുകൾക്ക് നൽകിയിരിക്കുന്നത്. റിയർ ബെഞ്ചിന് മൂന്ന് വ്യക്തിഗത ഹെഡ് റെസ്റ്റുകളും ലഭിക്കുന്നു. അടുത്ത തലമുറ ഹോണ്ട സിറ്റി മികച്ച മെറ്റീരിയലുകൾ, അത്യാധുനിക ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന ഒരു പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

നിലവിലെ മോണോകോക്ക് ഡിസൈനിന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും 2020 മോഡലിൽ ഉണ്ടാവുക. അതോടൊപ്പം 2020 ഹോണ്ട സിറ്റിക്ക് ക്രാഷ് പരിരക്ഷയും കംഫർട്ട് ഓറിയന്റഡ് ഡ്രൈവിംഗ് ഡൈനാമിക്സും വർധിപ്പിക്കും. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ തന്നെയാകും സെഡാനിൽ ഉൾപ്പെടുത്തുക.

Most Read: വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്-പ്രെസ്സോ

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സർക്കാരിന്റെ FAME-II സ്കീമിന് കീഴിൽ സബ്സിഡി നൽകും. നിലവിലെ മോഡലിലെ പെട്രോൾ എഞ്ചിൻ മോട്ടോർ 119 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 bhp കരുത്തിൽ 200 Nm torque ആണ് സൃഷ്ടിക്കുന്നത്. പെട്രോൾ വകഭേദത്തിന് 5-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകളും ഹോണ്ട സിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഓയിൽ ബർണർ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.

Most Read: വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

സി സെഡാൻ വിഭാഗത്തിന്റെ ജനപ്രീതി ക്രമാനുഗതമായി നഷ്ടപ്പെടുകയാണെങ്കിലും ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെർണ എന്നീ മോഡലുകൾ തമ്മിലുള്ള വിപണിയിലെ കടുത്ത മത്സരം തുടരുകയാണ്. സ്റ്റൈലിംഗും പരിഷ്ക്കരണങ്ങളും ജാപ്പനീസ് സെഡാന് എതിരാളികളെക്കാൾ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പുതുതലമുറ ഹോണ്ട സിറ്റി 2020 ന്റെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

Source: Cardekho

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City spied again. Read more Malayalam
Story first published: Monday, October 14, 2019, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X