നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഹോണ്ട 2020 ജാസ്സിനെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയിലെ രണ്ടാം തലമുറ ജാസ്സിനെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് പുതിയ കാര്‍ എത്തുക. പുതിയ ജാസ്സില്‍ ഹൈബ്രിഡ് പതിപ്പ് വരുന്നുവെന്നതും സവിശേഷതയാണ്. ഹോണ്ടയുടെ തനത് ഡിസൈന്‍ സവിശേഷതകളുമായാണ് പുതുതലമുറ ജാസ്സും എത്തുന്നത്.

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പിനൊപ്പം ഡേ ടൈം റണ്ണിങ് ലാമ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹണികോമ്പ് ഡിസൈനിലുള്ളതാണ് മുന്നിലെ ഗ്രില്‍. സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പാണ് പിന്‍വശത്തെ പ്രധാന സവിശേഷത. ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയ ഡാഷ്‌ബോര്‍ഡാണ് അകത്തളത്തെ പ്രധാന സവിശേഷത.

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പുതുതലമുറ മാരുതി സ്വിഫ്റ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ഇടുങ്ങിയ ഹെഡ്ലാമ്പുകളും 2020 ജാസ്സില്‍ ശ്രദ്ധയാകര്‍ഷിക്കും. സ്റ്റിയറിങ് വീലിനും പുതിയ ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്. പുതുക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റത്തിനൊപ്പം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഇടം പിടിക്കും.

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ i-VTEC എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാകും പുതിയ ജാസ്സ് വിപണിയില്‍ എത്തുന്നത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

അതേസമയം 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ i-VTEC എഞ്ചിനും വാഹനത്തില്‍ ഇടം പിടിക്കും. 220 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ ഈ എഞ്ചിന് സാധിക്കും. ആദ്യം അന്താരാഷ്ട്ര വിപണിയില്‍ എത്തുന്ന കാര്‍ അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോള്‍ പുതിയ ജാസ്സിന് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, 1.5 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന കുറഞ്ഞതുകൊണ്ട് പുതിയൊരു മോഡലിനെ ഇന്ത്യയില്‍ എത്തിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 2020 ഹോണ്ട ജാസ്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ മാരുതി സുസുക്കി ബലെനോ, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരായിരിക്കും എതിരാളികള്‍.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ മൂന്നാം തലമുറ ജാസ്സിന് അടുത്തിടെയാണ് കമ്പനി ആദ്യ അപ്‌ഡേറ്റ് നല്‍കുന്നത്. ഹോണ്ടയുടെ ജനപ്രിയ പ്രീമിയം സെഡാനായ സിറ്റിയുടെ പുതുതലമുറ മോഡലിനെ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

Most Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

അടുത്ത മാസം തായ്ലന്‍ഡിന്‍ഡില്‍ അവതരിപ്പിക്കുന്നതോടെ 2020 സിറ്റി ആഗോളതലത്തില്‍ അരങ്ങേറും. വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങള്‍ നേരത്തെ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് 2020 സിറ്റി വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Jazz Debut at Tokyo Motor Show next week. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X