ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം പുത്തന്‍ ജാസ്സിനെ കൊണ്ടുവരാനിരിക്കുകയാണ് ഹോണ്ട. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ വലിയ പരിഷ്‌കാരങ്ങളില്ലാതെ ജാസ്സ് തുടരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും കാറിന്റെ മൂന്നാംതലമുറ ഈ ചിത്രം പാടെ മാറ്റും. ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഹോണ്ട കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളില്‍ ഒന്നാണ് 2020 ജാസ്സ്.

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ ജാസ്സിനെ കമ്പനി ഇനിയും അനാവരണം ചെയ്തിട്ടില്ല. പക്ഷെ ഔദ്യോഗിക അവതരണം മുന്‍നിര്‍ത്തി കമ്പനി തയ്യാറാക്കിയ ബ്രോഷര്‍ ചോര്‍ന്നതോടെ പുതിയ കാറിനെ കുറിച്ചുള്ള ഏകദേശം ചിത്രം വാഹന ലോകത്തിന് ലഭിച്ചിരിക്കുകയാണ്. മൂന്നാംതലമുറ ഹോണ്ട ജാസ്സ് ടൈപ്പ് R -ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

കാറിന്റെ ഡിസൈനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ സംഭവിച്ചിരിക്കുന്നു. കൂടുതല്‍ വടിവൊത്ത ആകാരമാണ് പുത്തന്‍ അവതാരത്തിന്. ഉള്ളില്‍ ക്യാബിന്‍ വിശാലത വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. പുതുതലമുറ മാരുതി സ്വിഫ്റ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ഇടുങ്ങിയ ഹെഡ്‌ലാമ്പുകളും 2020 ജാസ്സില്‍ ശ്രദ്ധയാകര്‍ഷിക്കും.

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

പൂര്‍ണ്ണ ഹൈബ്രിഡ് പവര്‍ട്രെയിനിന് ഒപ്പമുള്ള 1.2 ലിറ്റര്‍ V-TEC പെട്രോള്‍ എഞ്ചിനാണ് കാറില്‍ സാധ്യത കൂടുതല്‍. രാജ്യാന്തര വിപണിയില്‍ ഫിറ്റ് എന്ന പേരിലാണ് ജാസ്സ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതേസമയം കാര്‍ ഇന്ത്യയിലെത്തുമ്പോള്‍ പൂര്‍ണ്ണ ഹൈബ്രിഡ് പവര്‍ട്രെയിന്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന് വഴിമാറും.

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തില്ലെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ 1.5 ലിറ്റര്‍ i-DTEC ടര്‍ബ്ബോ ഡീസല്‍ എഞ്ചിനെയും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളും.

Most Read: എംജി ഹെക്ടറും എതിരാളികളും — ഏതു വാങ്ങും?

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് സിവിടി ഗിയര്‍ബോക്‌സ് പതിപ്പായിരിക്കും കമ്പനി ആവിഷ്‌കരിക്കുക. രണ്ടാംതലമുറ അമേസിലെ ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ പുത്തന്‍ ജാസ്സിനായി ഹോണ്ട കടമെടുക്കുമെന്ന് സൂചനയുണ്ട്. ജാസ്സിന്റെ പ്രകടനക്ഷമത കൂടിയ പതിപ്പാണ് ടൈപ്പ് R. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളും ടൈപ്പ് R മോഡലിന്റേതാണ്.

Most Read: രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ ജാസ്സ് ടൈപ്പ് R -ല്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും തുടിക്കുക. നിലവില്‍ സിവിക് ടൈപ് R -ല്‍ ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. 220 bhp കരുത്തും 250 Nm torque ഉം കുറിക്കാന്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. ഫോക്‌സ്‌വാഗണ്‍ പോളോ GTI, മിനി കൂപ്പര്‍ S കാറുകള്‍ക്ക് ഹോണ്ട കണ്ടെത്തുന്ന മറുപടിയാണ് ജാസ്സ് ടൈപ്പ് R.

Most Read: 9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും ഇന്ത്യയിലേക്ക് ജാസ്സ് ടൈപ്പ് R -നെ ഹോണ്ട കൊണ്ടുവരാന്‍ സാധ്യത തീരെയില്ല. പുതിയ ജാസ്സിന്റെ ക്യാബിനകത്തും ഗംഭീര പരിഷ്‌കാരങ്ങള്‍ക്ക് ഹോണ്ട വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിവരം. കേവലം നിറശൈലി മാറ്റുന്നതിലുപരി പ്രീമിയം ഫീച്ചറുകള്‍ക്കും സൗകര്യങ്ങള്‍ക്കും കമ്പനി ഇക്കുറി കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കും.

ജാസ്സിനെ പൊളിച്ചെഴുതി ഹോണ്ട, കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ കാറുകളുമായാണ് ഇന്ത്യയില്‍ ഹോണ്ട ജാസ്സിന്റെ അങ്കം. ഇതേ നിരയിലേക്കാണ് ടാറ്റ ആള്‍ട്രോസും കടന്നുവരാനിരിക്കുന്നത്. പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ ജാസ്സിന് വില കൂടുമെന്ന കാര്യം ഇപ്പോഴേ അനുമാനിക്കാം. അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും പുത്തന്‍ ജാസ്സിനെ ഹോണ്ട ഇവിടെ അവതരിപ്പിക്കുക.

Image Source: Headlight Mag

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Jazz Images Leaked. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X