2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

കോംപാക്ട് എസ്‌യുവി വെന്യു, ഹാച്ച്ബാക്ക് മോഡലായ ഗ്രാൻഡ് i10 നിയോസ് എന്നീ പുത്തൻ മോഡലുകൾ വിപണിയിലെത്തിച്ച് സജീവമായ ഒരു വർഷമാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗത്ത് നിന്നും ഇത്തവണയുണ്ടായത്.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

രണ്ട് പുതിയ മോഡലുകൾ വിപണിയിൽ എത്തിയതോടെ വാഹന വ്യവസായത്തെ ബാധിച്ച മാന്ദ്യത്തെ ഒരു പരിധി വരെ മറികടക്കാൻ ദക്ഷിണ കൊറിയൻ കമ്പനിയെ സഹായിച്ചു. ഇതോടൊപ്പം രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാവ് രണ്ടാം തലമുറ എക്സെന്റ് ഉൾപ്പെടെ നിരവധി പുതിയ ഉൽ‌പ്പന്നങ്ങൾ‌ വിപണിയിലെത്തിക്കാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

നിരവധി ബാഹ്യവും ആന്തരികവുമായ മാറ്റങ്ങളോടെ ഓറ എന്ന പേരിൽ എക്സെന്റിന്റെ പിൻഗാമി അടുത്ത വർഷം വിപണിയിലെത്തും. അതോടൊപ്പം ഹ്യുണ്ടായിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20-യും നിരവധി മാറ്റങ്ങളോടെ ഉടൻ വിപണിയിലെത്തും.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ 2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ ഇന്ത്യൻ നിരത്തിലെ പരീക്ഷണം കമ്പനി നടത്തിവരികയാണ്. വരാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

അതിന്റെ ഭാഗമായി വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണ ഓട്ടത്തിലാണ് കമ്പനി. 2020 എലൈറ്റ് i20 അതിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് മെച്ചപ്പെടുത്തിയാണ് എത്തുന്നത്. ഉയർന്ന വകഭേദങ്ങളിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ കാസ്‌കേഡിംഗ് ഫ്രണ്ട് ഗ്രിൽ, പുതിയ മെഷീൻ കട്ട് അലോയ് വീലുകൾ, പുനസ്ഥാപിച്ച എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയ്ക്കൊപ്പം പ്രൊജക്ടർ ഹെഡ്‌ലൈറ്റ് സജ്ജീകരണവും വരാനിരിക്കുന്ന ഹാച്ച്ബാക്കിന് ലഭിക്കും.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

ഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ് സൗകര്യം, സ്റ്റിയറിംഗ് മൗണ്ടഡ്‌ കൺട്രോളുകൾ, വർധിച്ച അനുപാതത്തിനാൽ വലിയ ക്യാബിൻ, പുതിയ ഡാഷ്‌ബോർഡും നിയന്ത്രണങ്ങളും, പ്രീമിയം സീറ്റ് ഫാബ്രിക്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ ഉൾക്കൊള്ളുന്ന അകത്തളവുമായിരിക്കും വാഹനത്തിനുണ്ടായിരിക്കും.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മൂന്നാംതലമുറ മോഡലിൽ ഉൾപ്പെടുത്തിയാൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായാകും ഈ ഓപ്ഷൻ സ്ഥാനം പിടിക്കുക. ഉയർന്ന വകഭേദമായ ആസ്ത പതിപ്പിൽ മാത്രമായിരിക്കും ഈ സവിശേഷത ഉൾപ്പെടുത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂടാതെ ബ്ലൂലിങ്ക് കണക്റ്റിവിറ്റിയും 2020 ഹ്യുണ്ടായി i20-യിൽ അണിനിരക്കുമെന്നാണ് സൂചന.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് 2020 ഹ്യുണ്ടായി എലൈറ്റ് i20 വിപണിയിലെത്തും. വെന്യുവിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ GDI പെട്രോൾ യൂണിറ്റും വാഹത്തിൽ വാഗ്ദാനം ചെയ്തേക്കാം.

2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

ഏറ്റവും ഉയർന്ന വകഭേദങ്ങളിൽ ഒരു DCT ഓട്ടോമാറ്റിക്ക് ഗീയർബോക്സ് ഉൾപ്പെടുത്താൻ ഹ്യുണ്ടായിക്ക് സാധിക്കും. മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് എന്നീ മോഡലുകളുമായി എലൈറ്റ് i20 വിപണിയിൽ മത്സരിക്കും.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Elite i20 Spied Again Ahead Of Launch. Read more Malayalam
Story first published: Monday, November 25, 2019, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X