2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ i20-യുടെ മൂന്നാം തലമുറ മോഡലിനെ വരും മാസങ്ങളിൽ വിപണിയിലെത്തിക്കും.

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുകയാണ് കമ്പനി. ഇതിന്റെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. 2020 ഓട്ടോ എക്സ്പോയിലാകും പുതുതലമുറ മോഡലിനെ ഹ്യുണ്ടായി പ്രദർശിപ്പിക്കുക.

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ, പുതിയ ഹ്യുണ്ടായി i20-യിൽ സൺറൂഫ്, മെഷ് ഗ്രിൽ ഉൾക്കൊള്ളുന്ന പുതിയ ഫ്രണ്ട് ബമ്പർ, പുതിയ ഹാലോജൻ പവർഡ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, പുതിയ അലോയ് വീലുകൾ, വിശാലമായ ഒ‌ആർ‌വി‌എമ്മുകൾ എന്നിവ ഉൾക്കൊള്ളുന്നു. റിയർ ആക്‌സിലിൽ ഡിസ്ക് ബ്രേക്കുകളും മോഡലിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വാഹനത്തിന്റെ ബേസ് മോഡലുകളിൽ സ്റ്റീൽ വീലുകളുമായിരിക്കും വാഗ്ദാനം ചെയ്യുക.

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ എതിരാളികളായ മാരുതി ബലേനോ, ഹോണ്ട ജാസ് എന്നീ മോഡലുകൾക്കെതിരെ മേൽകൈ നേടാൻ മൂന്നാം തലമുറ ഹ്യുണ്ടായി i20-യിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി അവതരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായാകും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ഥാനം പിടിക്കുക.

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഉയർന്ന വകഭേദമായ ആസ്ത പതിപ്പിൽ മാത്രമായിരിക്കും ഈ സവിശേഷത ഉൾപ്പെടുത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ബ്ലൂലിങ്ക് കണക്റ്റിവിറ്റിയും 2020 ഹ്യുണ്ടായി i20-യിൽ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം നിലവിലെ മോഡലിൽ ലഭ്യമാകുന്ന വയർലെസ് ചാർജിംഗ്, റിയർ ഏസി വെന്റുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സ്റ്റാർട്ട്-സ്റ്റോപ്പ് പുഷ്-ബട്ടൺ, ഫ്രണ്ട്, റിയർ ആംസ്ട്രെസ്റ്റുകൾ, ആറ് എയർബാഗുകൾ എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകളും മൂന്നാം തലമുറ എലൈറ്റ് i20-യിൽ ഇടംപിടിക്കും.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി അതിന്റെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സും 2020 എലൈറ്റ് i20-യിലേക്ക് കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മെക്കാനിക്കലുകളുടെ കാര്യത്തിൽ വെന്യുവിലെ 120 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും. ഇത് 2020 i20-യിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചേക്കും.

Most Read: നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതിനൊപ്പം ബിഎസ്-VI 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയും i10-യിൽ അണിനിരക്കും. ഈ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് യ സെൽറ്റോസിൽ നിന്നും കടമെടുത്തവയാണ്. എന്നാൽ ഇത് ട്യൂൺ കുറഞ്ഞ അവസ്ഥയിലായിരിക്കും എത്തുക.

Most Read: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരിഷണയോട്ടം

2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഹ്യുണ്ടായിയുടെ നിരയിൽ സ്ഥിരതയാർന്ന വിൽപ്പന നേടുന്ന മോഡലുകളിൽ i20-യും ഇടംപിടിക്കുന്നുണ്ട്. അടുത്ത തലമുറ i20 വിൽപ്പനയെ ഇനിയും വർധിപ്പിക്കുമെന്ന് ഉറപ്പാണ്.

Source: Vikatan

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai i20 has been spotted testing again. Read more Malayalam
Story first published: Thursday, November 14, 2019, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X