Just In
- 5 hrs ago ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്പൈ ചിത്രങ്ങള്‍
- 7 hrs ago ഏത് ആവശ്യത്തിനും കൊണ്ടുപോവാം; ഫാമിലിക്ക് വാങ്ങാൻ പറ്റിയ 5-ഡോർ ഓഫ്-റോഡർ എസ്യുവി വരുന്നു
- 8 hrs ago ബജാജ് ഷോറൂമില്‍ ആളെക്കൂട്ടാന്‍ പുതിയ പള്‍സര്‍ N250; ബൈക്കിനെ അടുത്തറിയാന്‍ വരൂ...
- 10 hrs ago 401 കി.മീ റേഞ്ചുള്ള ഇവി വെറും 10.8 ലക്ഷത്തിന്! എംജിയെ പൂട്ടാന്‍ ഇനി ടാറ്റ പാടുപെടും
Don't Miss
- Sports IPL 2024: കറെന്റെ വലിയ പിഴവ്, കളി കൈവിട്ടത് ആ തീരുമാനം; പഞ്ചാബ് ജയിക്കേണ്ട കളി തോറ്റു
- Movies അപ്സരയ്ക്ക് അഹങ്കാരമല്ല, കളി അറിയില്ല! അപ്സരയുടെ അഹങ്കാരവും ജനങ്ങളുടെ മനഃശാസ്ത്രവും
- News ബോണ്‍വിറ്റയെ ഹെല്‍ത്ത് ഡ്രിങ്ക്സ് കാറ്റഗറിയില്‍ നിന്ന് മാറ്റണം; ഇ കൊമേഴ്സ് കമ്പനികളോട് കേന്ദ്രം
- Lifestyle സൂക്ഷിച്ചോളൂ, ദിവസവും കണ്മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്നങ്ങളൊക്കെ വരാം
- Finance എന്താണ് എമർജൻസി ഫണ്ട്? എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം?
- Travel വിദേശ യാത്ര പിന്നെയും എളുപ്പമായി... ഡയറക്ട് ഫ്ലൈറ്റ് ഈ നഗരങ്ങളിലേക്കും.. ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങൾ കാണാനിറങ്ങ
- Technology ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
2020 ഹ്യുണ്ടായി എലൈറ്റ് i20-യുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്
കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ i20-യുടെ മൂന്നാം തലമുറ മോഡലിനെ വരും മാസങ്ങളിൽ വിപണിയിലെത്തിക്കും.
അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുകയാണ് കമ്പനി. ഇതിന്റെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. 2020 ഓട്ടോ എക്സ്പോയിലാകും പുതുതലമുറ മോഡലിനെ ഹ്യുണ്ടായി പ്രദർശിപ്പിക്കുക.
സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ, പുതിയ ഹ്യുണ്ടായി i20-യിൽ സൺറൂഫ്, മെഷ് ഗ്രിൽ ഉൾക്കൊള്ളുന്ന പുതിയ ഫ്രണ്ട് ബമ്പർ, പുതിയ ഹാലോജൻ പവർഡ് ഹെഡ്ലാമ്പ് ക്ലസ്റ്റർ, പുതിയ അലോയ് വീലുകൾ, വിശാലമായ ഒആർവിഎമ്മുകൾ എന്നിവ ഉൾക്കൊള്ളുന്നു. റിയർ ആക്സിലിൽ ഡിസ്ക് ബ്രേക്കുകളും മോഡലിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വാഹനത്തിന്റെ ബേസ് മോഡലുകളിൽ സ്റ്റീൽ വീലുകളുമായിരിക്കും വാഗ്ദാനം ചെയ്യുക.
വിപണിയിൽ എതിരാളികളായ മാരുതി ബലേനോ, ഹോണ്ട ജാസ് എന്നീ മോഡലുകൾക്കെതിരെ മേൽകൈ നേടാൻ മൂന്നാം തലമുറ ഹ്യുണ്ടായി i20-യിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി അവതരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായാകും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ഥാനം പിടിക്കുക.
ഉയർന്ന വകഭേദമായ ആസ്ത പതിപ്പിൽ മാത്രമായിരിക്കും ഈ സവിശേഷത ഉൾപ്പെടുത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ബ്ലൂലിങ്ക് കണക്റ്റിവിറ്റിയും 2020 ഹ്യുണ്ടായി i20-യിൽ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.
അതോടൊപ്പം നിലവിലെ മോഡലിൽ ലഭ്യമാകുന്ന വയർലെസ് ചാർജിംഗ്, റിയർ ഏസി വെന്റുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സ്റ്റാർട്ട്-സ്റ്റോപ്പ് പുഷ്-ബട്ടൺ, ഫ്രണ്ട്, റിയർ ആംസ്ട്രെസ്റ്റുകൾ, ആറ് എയർബാഗുകൾ എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകളും മൂന്നാം തലമുറ എലൈറ്റ് i20-യിൽ ഇടംപിടിക്കും.
Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി
ഹ്യുണ്ടായി അതിന്റെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സും 2020 എലൈറ്റ് i20-യിലേക്ക് കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മെക്കാനിക്കലുകളുടെ കാര്യത്തിൽ വെന്യുവിലെ 120 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും. ഇത് 2020 i20-യിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചേക്കും.
Most Read: നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം
ഇതിനൊപ്പം ബിഎസ്-VI 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയും i10-യിൽ അണിനിരക്കും. ഈ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് യ സെൽറ്റോസിൽ നിന്നും കടമെടുത്തവയാണ്. എന്നാൽ ഇത് ട്യൂൺ കുറഞ്ഞ അവസ്ഥയിലായിരിക്കും എത്തുക.
Most Read: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ പരിഷണയോട്ടം
ഇന്ത്യയിലെ ഹ്യുണ്ടായിയുടെ നിരയിൽ സ്ഥിരതയാർന്ന വിൽപ്പന നേടുന്ന മോഡലുകളിൽ i20-യും ഇടംപിടിക്കുന്നുണ്ട്. അടുത്ത തലമുറ i20 വിൽപ്പനയെ ഇനിയും വർധിപ്പിക്കുമെന്ന് ഉറപ്പാണ്.
Source: Vikatan