വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കാളായ ഹ്യുണ്ടായി പുതിയതായി നിര്‍മ്മിക്കുന്ന നിരവധി വാഹനങ്ങളുടെ പണിപുരയിലാണ്. അതിലൊന്നാണ് മുഖം മിനുക്കിയെത്തുന്ന വെര്‍ണയുടെ പുതിയ പതിപ്പ്. 2020 ന്റെ തുടക്കത്തില്‍ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

പുതിയൊരു വാഹനമായിരിക്കില്ല വെര്‍ണയെങ്കിലും കാഴ്ച്ചയില്‍ നിലവലെ പതിപ്പില്‍ നിന്നും അടിമുടി മാറ്റവുമായിരിക്കും പുത്തന്‍ വെര്‍ണ എത്തുക. വിപണിയില്‍ ഇറങ്ങുന്നതിനുമുമ്പ് പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

ഇതില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാകും അടുത്ത വര്‍ഷം വെര്‍ണ ഇന്ത്യന്‍ വിപണിയിലെത്തുക. ഏറ്റവും പുത്തന്‍ ഡിസൈനുകളാണ് ഹ്യുണ്ടായി വെര്‍ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തെ ഗ്രില്ലിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

മുന്‍വശത്തിന്റെ ഭൂരിഭാഗ സ്ഥലവും കറുത്ത ഗ്രില്‍ വരുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഗ്രില്ലിന്റെ ഇരുഭാഗങ്ങളിലുമായി ഹെഡ്‌ലാമ്പുകളും സ്ഥിതിചെയ്യുന്നു. ഹെഡ്‌ലാമ്പിനോട് ചേര്‍ന്ന് രണ്ട് വ്യത്യസ്ത അറകളിലായി ടേണ്‍ ഇന്‍ഡിക്കേറ്റര്‍, പാര്‍ക്കിംഗ് ലാമ്പുകള്‍ എന്നിവ നല്‍കിയിരിക്കുന്നത് വാഹത്തിന് പ്രീമിയം ലുക്ക് നല്‍കാനും സഹായിച്ചിട്ടുണ്ട്.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

ബമ്പറിന്റെ ഇരുവശങ്ങളിലുമായി നല്‍കിയിയിരിക്കുന്ന ഫോഗ് ലാമ്പുകള്‍ കാറിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. പഴയ വെര്‍ണയുടെ വിന്‍ഡോ ലൈനും ആകൃതിയും അതേപടി നിലനര്‍ത്തിയാണ് പുത്തന്‍ പതിപ്പിന്റെ നിര്‍മ്മാണവും.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

പിന്‍ഭാഗത്ത് നോക്കിയാല്‍ അവിടെയും കാര്യമായ മാറ്റങ്ങള്‍കാണാം. അതില്‍ നീണ്ട പുതിയ ടെയില്‍ ലാമ്പുകളാണ് വേറിട്ടുനില്‍ക്കുന്നത്. രണ്ട് ടെയില്‍ ലാമ്പുകളും പരസ്പരം കൂട്ടിമുട്ടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെര്‍ണയുടെ എഞ്ചിന്‍ പുതിയ ബിഎസ് 6 കംപ്ലയിന്റ് എഞ്ചിനുകളിലേക്ക് പരിഷ്‌ക്കരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ 1.5 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേക്കും. കൂടാതെ ടര്‍ബോ ചാര്‍ജ്ജഡ് പെട്രോള്‍ എഞ്ചിനും ഹൈബ്രിഡ് പവര്‍ട്രെയിനും ഹ്യുണ്ടായി അവതരിപ്പിച്ചേക്കാം.

വിപണിയില്‍ അവതരിപ്പിക്കും മുമ്പേ പുത്തന്‍ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്ത്

എങ്കിലും എഞ്ചിന്‍ ഓപ്ഷനുകളും സവിശേഷിതകളും കമ്പനി തത്ക്കാലത്തേക്ക് മൂടിവെച്ചിരിക്കുകയാണ്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളിലാകും പുതിയ വെര്‍ണ ഇന്ത്യന്‍ വിപണിയിലെത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Verna Facelift revealed before official launch. read more malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X