ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ എക്‌സെന്റിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തിക്കും. ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് സെഡാനാണ് എക്സെന്റ് നിയോസ്.

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

സ്റ്റൈലിഷായി എത്തുന്ന എക്സെന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് സഹോദരനായ i10-ൽ നിന്ന് കടമെടുത്ത രൂപകൽപ്പനയുമായാണ് പുതുതലമുറ ഹ്യുണ്ടായി എക്സെന്റ് നിർമ്മിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കത്തിൽ വാഹനത്തെ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

പുതിയ വാഹനം പുറത്തിറക്കുമെങ്കിലും നിലവിലുള്ള എക്സെന്റിന്റെ വിൽപ്പന കമ്പനി നിർത്തില്ല. നാല് മീറ്ററിൽ താഴെയുള്ള സെജഡാൻ വിഭാഗത്തിൽ ഹോണ്ട അമേസ്, മാരുതി സുസുക്കി ഡിസൈർ എന്നിവയാണ് പുതിയ എക്സെന്റിന്റെ വിപണിയിലെ എതിരാളികൾ.

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

2020 ഹ്യുണ്ടായി എക്സെന്റ് നിയോസിന് അതേ ആക്രമണാത്മക രൂപത്തിലുള്ള ലുക്ക്, ആധുനിക ലുക്കിംഗ് പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പൂർണമായും കറുത്ത ത്രികോണ ആകൃതിയിലുള്ള ഹൗസിംഗിൽ വൃത്തത്തിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

സ്പോർട്ടി അപ്പീലിംഗിനായി വശങ്ങളിൽ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും പിന്നിൽ റാപ്‌ എറൗണ്ടഡ്‌ ടെയിൽ ലാമ്പുകളുമാണ് നൽകിയിരിക്കുന്നത്. ഇന്റീരിയറില്‍ പുതുതായി രൂപകൽപ്പന ടെയ്ത ഡാശ്ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് പാനൽ, 8.0 ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങീ നിരവധി പുതിയ സവിശേഷതകൾ വാഹനത്തിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യും.

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

ഹ്യുണ്ടായി വെന്യുവിലുള്ള ബ്ലൂലിങ്ക് കണക്ടീവിറ്റി സങ്കേതികവിദ്യയും എക്‌സെന്റില്‍ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. പവർ ട്രെയിൻ ഓപ്ഷനുകളുടെ കാര്യത്തിൽ പുതിയ എക്‌സെന്റിന് ബിഎസ്-VI 1.2 ലിറ്റർ കാപ്പ പെട്രോൾ, U2 1.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ ലഭ്യമാകും.

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

നിലവിലുള്ള നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന് പകരമായി അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും അഞ്ച് സ്പീഡ് ഓട്ടാമാറ്റിക്ക് യൂണിറ്റ് ട്രാൻസ്മിഷനും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ന്റെ തുടക്കത്തിൽ പുതിയ ഹ്യുണ്ടായി എക്സെന്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Most Read: എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

എന്നാൽ ഹ്യുണ്ടായിയുടെ പുതിയ ഗ്രാന്റ് i10 നിയോസ് ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കും. കാറിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും 11,000 രൂപ നല്‍കി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

Most Read: റെനോ ട്രൈബര്‍ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കും

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം തലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Most Read: എസ്‌യുവി വിഭാഗത്തിലെ വിൽപ്പനയിൽ ഒന്നാമൻ ഫോർച്യൂണർ തന്നെ

ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

ഹ്യുണ്ടായിയുടെ ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറുകളില്‍ ഒന്നാണിത്. രണ്ടാം തലമുറ ഗ്രാന്റ് i10 നിയോസ് എത്തുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം.

Source: Indianautoblog

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Xcent Nios Coming Soon. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X