2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ സബ് 4 മീറ്റർ കോംപാക്റ്റ് സെഡാനായ എക്സെന്റിന്റെ അടുത്ത തലമുറ മോഡലിനെ ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങി. കൊറിയൻ വാഹന നിർമ്മാതാക്കൾ വാഹനത്തിന്റെ നിലവിലെ പേര് ഉപേക്ഷിക്കുകയും പകരം മറ്റൊരു പേര് കാറിന് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓല, യൂബർ എന്നിവയുമായുള്ള എക്സെന്റ് ബ്രാൻഡിന്റെ ബന്ധമാണ് കമ്പനിയെ പേര് മാറ്റാൻ പ്രേരിപ്പിക്കുന്നത്. കോംപാക്റ്റ് സെഡാൻ ക്യാബ്-ഹെയ്‌ലിംഗ് സേവന വിപണിയിൽ മികച്ച വിജയമാണ് നേടിയത്. അതോടൊപ്പം ഈ മോഡലിന്റെ വിൽപ്പനയുടെ 50 ശതമാനത്തിലധികവും ടാക്സി വിഭാഗത്തിൽ നിന്നാണ്.

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ എക്സെന്റിനൊപ്പം നിലവിലെ മോഡലും ഹ്യുണ്ടായി വിൽപ്പനയ്ക്കെത്തിക്കും. നിലവിലെ എക്‌സെന്റ് വരാനിരിക്കുന്ന സുരക്ഷ, മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിക്കുകയും ടാക്‌സി വിഭാഗത്തിൽ മാത്രമായി വിൽക്കുകയും ചെയ്യും.

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മറുവശത്ത്, പുതു തലമുറ എക്‌സെന്റ് വ്യക്തിഗത ഉപയോഗത്തിനായി ഉപയോക്താക്കൾക്ക് വിൽക്കും. വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രൊഫൈൽ അതേപടി നിലനിർത്തിയാകും നിർമ്മാണമെങ്കിലും മുൻവശത്ത് ഒരു പുതിയ കാസ്കേഡിംഗ് ഗ്രിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഹണികോമ്പ് ഉൾപ്പെടുത്തലുകളും ഉണ്ടാകും.

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കാറിന്റെ ഉയർന്ന വകഭേദങ്ങൾക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കും. വാഹനത്തിന്റെ പേര് പിന്നിൽ, ഹ്യുണ്ടായി വെന്യുവിന് സാമാനമായി ബൂട്ടിന്റെ മധ്യഭാഗത്തായി ചേർക്കാനാണ് സാധ്യത.

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ 2020 എക്‌സെന്റ് ഗ്രാൻഡ് i10 നിയോസുമായി നിരവധി ഘടകങ്ങൾ പങ്കിടും. ഒപ്പം കാറിനെ കൂടുതൽ പ്രീമിയമായി കാണുന്നതിന് ഇന്റീരിയറുകളിലും കാര്യമായ നവീകരണങ്ങൾ ഉൾപ്പെടുത്തിയേക്കും. വെന്യുവിന് സമാനമായ സ്റ്റിയറിംഗ് വീലാകും എക്‌സെന്റിലും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുക.

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ എട്ട് ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് അപ്ലിക്കേഷനുകൾ എന്നിവ പിന്തുണയ്ക്കും. നിലവിലെ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന എഞ്ചിനുകളുടെ ബിഎസ്-VI U2 1.2 ലിറ്റർ ഡീസൽ, 1.2 ലിറ്റർ കപ്പ പെട്രോൾ യൂണിറ്റാകും ഹ്യൂണ്ടായി വാഗ്ദാനം ചെയ്യും.

Most Read: ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

4 സ്പീഡ് എടി ട്രാൻസ്മിഷന് പകരം പുതിയ എ‌എം‌ടി ഓപ്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ചെലവ് നിയന്ത്രിക്കാൻ ഹ്യുണ്ടായിയെ സഹായിക്കും.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ എക്‌സെന്റ് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ടാറ്റ ടിഗോർ, ഫോർഡ് ആസ്പയർ, ഹോണ്ട അമേസ് എന്നീ മോഡലുകളുമായി വിപണിയിൽ മത്സരിക്കും.

Most Read: ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

2020 ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

5.5 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ പരിധിയിലായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. 2020 ന്റെ തുടക്കത്തിൽ പുതിയ ഹ്യുണ്ടായി എക്സെന്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Source: Indianautosblog

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Xcent Spy shots details. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X