2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ പ്രമുഖ വാഹന വിപണികളിൽ പുറത്തിറങ്ങിയതിന് ശേഷം കിയ സെൽറ്റോസ് യുഎസിൽ അവതരിപ്പിച്ചു.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

2019 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ 2020 കിയ സെൽറ്റോസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള സെൽറ്റോസുമായി താരതമ്യപ്പെടുത്തുമ്പോൾ, സമാനമായ രൂപകൽപ്പനയാണ് വാഹനത്തിനുള്ളത്.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കിയതിനു പുറമേ, സെൽറ്റോസിനെ അടിസ്ഥാനമാക്കി ആവേശകരമായ രണ്ട് കൺസെപ്പ്റ്റുകൾ കൂടി കിയ പ്രദർശിപ്പിച്ചു.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക് കൺസെപ്റ്റ്, 2020 കിയ സെൽറ്റോസ് X-ലൈൻ അർബൻ കൺസെപ്റ്റ് എന്നിവയാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചത്.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

സെൽറ്റോസിന്റെ ഈ രണ്ട് കൺസെപ്റ്റുകൾ ഒരു കസ്റ്റമൈസേഷൻ പ്രോജക്റ്റായി എസ്‌യുവിയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. ആവശ്യമെങ്കിൽ സെൽറ്റോസിനെ സമഗ്രമായ ഓഫ്-റോഡറായി മാറ്റാൻ കഴിയുമെന്നും ഇവ വ്യക്തമാക്കുന്നു.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

അർബൻ കൺസെപ്റ്റിനെക്കുറിച്ച് പറയുമ്പോൾ, സ്വർണ്ണ നിറത്തിൽ ഒരുക്കിയിരിക്കുന്ന 17 ഇഞ്ച് വീലുകൾ. ഉയർത്തിയ ഗ്രൗണ്ട് ക്ലിയറൻസ്, 2.0 ഇഞ്ച് കൂടുതൽ ഉയരം നൽകുന്ന പുതിയ സസ്പെൻഷൻ സജ്ജീകരണം.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

AWD ഡ്രൈവ് സിസ്റ്റത്തിനൊപ്പം സെന്റർ ഡിഫറൻഷ്യൽ ലോക്കും ലഭിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ നഗര സങ്കൽപ്പത്തേക്കാൾ ഓഫ്-റോഡ് യോഗ്യമാണ് ട്രയൽ അറ്റാക്ക് കൺസെപ്റ്റ്. അധിക ഓഫ്-റോഡ് ആക്‌സസറികൾക്കൊപ്പം സമാനമായ സജ്ജീകരണവും ഇതിന് ലഭിക്കുന്നു.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

അടുത്ത വർഷം ആദ്യം മുതൽ അമേരിക്കൻ വിപണിയിൽ സാധാരണ കിയ സെൽറ്റോസ് വിൽപ്പനയ്‌ക്കെത്തും. 22,000 ഡോളർ (ഏകദേശം 15.8 ലക്ഷം രൂപ ) ആയിരിക്കും വാഹനത്തിന്റെ പ്രാരംഭ വില. എന്നാൽ ഇന്ത്യയിൽ, സെൽറ്റോസിന്റെ വില ആരംഭിക്കുന്നത് 10 ലക്ഷം രൂപയിൽ നിന്നാണ്.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

അമേരിക്കയിലെ കിയ സെൽറ്റോസിന് ഡ്രൈവ് വൈസ് പാക്കേജ് പോലുള്ള അധിക സുരക്ഷാ സവിശേഷതകളും ലഭിക്കുന്നു. ലെയ്ൻ അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

കൂടാതെ റിയർ ഒക്യുപെന്റ് അലേർട്ട് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സേഫ് അസിസ്റ്റ് എക്സിറ്റ്, ഹൈവേ ഫോളോ അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, തുടങ്ങിയവ ഈ പാക്കേജിൽ ഉൾപ്പെടുന്നു.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

എഞ്ചിൻ ഓപ്ഷനുകളും, വകഭേദങ്ങളും ഇന്ത്യയിലേതിന് സമാനമല്ല. യു‌എസിൽ‌, LX, EX, S 2.0L, S 1.6T, SX എന്നിങ്ങനെ അഞ്ച് പതിപ്പുകളിൽ സെൽ‌റ്റോസിനെ കിയ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി യുഎസിലെ സെൽറ്റോസ് മുൻ വീൽ ഡ്രൈവ് സിസ്റ്റത്തോടൊപ്പം ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിലും വാഗ്ദാനം ചെയ്യും.

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു - 2.0 ലിറ്റർ നാച്ചറുലി ആസ്പിറേറ്റഡ് 146 bhp കരുത്തും 179 Nm torque ഉം ഉത്പാദിപ്പിക്കുന്നു, രണ്ടാമതായി 1.6 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ്, 175 bhp കരുത്തും 265 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ടും പെട്രോൾ മോട്ടോറുകളാണ്, ഡീസൽ എഞ്ചിൻ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

Most Read: മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

2.0 ലിറ്റർ യൂണിറ്റ് എൻട്രി ലെവൽ പതിപ്പുകളക്ക് കരുത്തേകും, 1.6 ലിറ്റർ യൂണിറ്റാണ് ഇഉയർന്ന വകഭേദങ്ങളിൽ ഉപയോഗിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളും FWD, AWD ഓപ്ഷൻ എന്നിവയുമായി വരും. 2.0 ലിറ്റർ യൂണിറ്റിൽ CVT ഗിയർബോക്സാണ്, 1.6 ലിറ്റർ ടർബോയിൽ ഏഴ് സ്പീഡ് DCT യൂണിറ്റാണ്.

Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

ഇന്ത്യയിൽ, കിയ സെൽറ്റോസിന് രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനും ലഭിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ വിജിടി ഡീസൽ എഞ്ചിൻ 115 bhp കരുത്തും 250 Nm torque ഉം നൽകുന്നു.

Most Read: വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

2020 കിയ സെൽറ്റോസ് X-ലൈൻ ട്രയൽ അറ്റാക്ക്, അർബൻ കൺസെപ്റ്റുകൾ യുഎസിൽ അവതരിപ്പിച്ചു

1.4 ലിറ്റർ ടർബോ GDI എഞ്ചിൻ 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിനുകൾ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എല്ലാ എഞ്ചിനുകൾക്കും ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിക്കും.

Most Read Articles

Malayalam
English summary
2020 Kia Seltos X-line Trial Attack and Urban concepts unvieled in US. Read more Malayalam.
Story first published: Thursday, November 21, 2019, 19:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X