ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ മോഡലുകളെയെല്ലാം പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ഇന്ത്യൻ യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ മഹീന്ദ്ര ബൊലേറോ ബിഎസ്-VI പതിപ്പായി ഉടൻ വിപണിയിലെത്തും.

ഇപ്പോൾ വാഹനത്തിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണം നടത്തി വരികയാണ് മഹീന്ദ്ര. അതിന്റെ ഭാഗമായി നടത്തിയ പരീക്ഷയണയോട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ടയർ II, ടയർ III വിപണികളിൽ മികച്ച വിൽപ്പനയാണ് ബൊലേറോയ്ക്കുള്ളത്. പരിഷ്ക്കരിച്ച മഹീന്ദ്ര ബൊലേറോയ്ക്ക് പുതിയ മുൻവശം, ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ച എഞ്ചിൻ എന്നിവ ലഭിക്കും.

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ലാഡർ ഫ്രെയിം ചേസിസിലാണ് എം‌യുവി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഏഴ്, എട്ട്, ഒമ്പത് സീറ്റ് പതിപ്പുകളിൽ വാഹനം ലഭ്യമാണ്. വിശ്വാസ്യതയ്ക്കും, പരുക്കൻ ഭാവത്തിനും ഇന്ത്യയിലുടനീളം പേരുകേട്ട വാഹനമാണ് ബൊലേറോ.

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

പുതിയ ബിഎസ്-VI പതിപ്പിന്റെ പുതുക്കിയ മുൻഭാഗം കർശനമായ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും നിർമ്മിക്കുക. ഇത് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന എല്ലാ മോഡലുകളിലും കാൽനടയാത്രക്കാർക്ക് മതിയായ പരിരക്ഷ നൽകുന്നതിന് നിർബന്ധിക്കുന്നു.

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

കാഴ്ചയിൽ 2020 മഹീന്ദ്ര ബൊലേറോ അതിന്റെ ബോക്സി ഡിസൈനും ലളിതമായ രൂപവും തുടരും. മുൻവശത്ത് പുതിയ ഗ്രിൽ, പരിഷ്ക്കരിച്ച ബമ്പർ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ എന്നിവ കാറിന് പുതുമ നൽകും.

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

അകത്ത്, 2020 മഹീന്ദ്ര ബൊലേറോ നവീകരിച്ച ഡാഷ്‌ബോർഡും ചില അധിക സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ക്യാബിൻ കൂടുതൽ പുതുക്കുന്നതിന് കമ്പനിക്ക് പുതിയ അപ്ഹോൾസ്റ്ററി ഉപയോഗിക്കാം.

Most Read: പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

എയര്‍ബാഗ്, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വാഹനത്തില്‍ കമ്പനി ലഭ്യമാക്കും. അതോടൊപ്പം ABS, ആന്റി ഗ്ലെയര്‍ IRVM, ഡിജിറ്റല്‍ ഇമ്മോബിലൈസര്‍, മുന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവയും വാഹനത്തിൽ നിലനിർത്തും.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

മെക്കാനിക്കലുകളുടെ കാര്യത്തിൽ നിലവിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബിഎസ്-VI-ലേക്ക് പരിഷ്ക്കരിക്കും. ബിഎസ്-IV പതിപ്പിൽ ഈ എഞ്ചിൻ യൂണിറ്റ് 70 bhp കരുത്തും 195 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പുതിയ പതിപ്പിലെയും ഔട്ട്പുട്ട് ഘടകങ്ങൾ തുല്യമായായിരിക്കുമെന്നാണ് സൂചന.

Most Read: കരുത്ത് കൂട്ടി ജീപ്പ് കോമ്പസ്; ബിഎസ് VI പെട്രോള്‍ എഞ്ചിന്റെ വിവരങ്ങള്‍ പുറത്ത്

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

നിലവിൽ 63 bhp കരുത്തും 180 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ M2DICR ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലും വാഹനം ലഭ്യമാണ്. എന്നിരുന്നാലും, ഈ എഞ്ചിൻ‌ ബി‌എസ് VI നിലവാരത്തിലേക്ക് ഉയർത്താത്തതിനാൽ കമ്പനി ഉടൻ തന്നെ ഇത് നിർത്തലാക്കാൻ ഒരുങ്ങുകയാണ്.

ബൊലേറോ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

രാജ്യത്ത് ആദ്യ ബഎസ്-VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ. 2020 ആദ്യ പകുതിയില്‍ പുതിയ ബൊലേറോയെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ 7.49 ലക്ഷം രൂപ മുതൽ 9.08 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Source: Lemon Green Studios/YouTube

Most Read Articles

Malayalam
English summary
2020 Mahindra Bolero BS6 spied. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X