പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാനഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി ശ്രേണി പൂർണമായും പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വിശാലമായ പാസഞ്ചർ യൂട്ടിലിറ്റി വെഹിക്കിൾ പോർട്ട്‌ഫോളിയോ ഉള്ള കമ്പനിക്ക് വിപണിയെ ബാധിച്ച മാന്ദ്യം ഈ വർഷം കനത്ത തിരിച്ചടി നൽകിയിരുന്നു.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

അതിനാൽ 2020-ൽ ശക്തമായ തിരിച്ചുവരവാണ് മഹീന്ദ്ര ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി രണ്ടാം തലമുറ ഥാറും പുതിയ സ്കോർപിയോയും ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ആഗോളതലത്തിൽ അവതരിപ്പിക്കും.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

ഇതിന്റെ ഭാഗമായി എല്ലാ മോഡലുകളുടെയും ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് ആഭ്യന്തര നിർമ്മാതാക്കളായ മഹീന്ദ്ര. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളിലൊന്നാണ് 2020 സ്കോർപിയോ. പുതിയ പ്ലാറ്റ്ഫോമിൽ അടിമുടി മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന്റെ അവസാന ഘട്ട പരീക്ഷണത്തിലാണ് കമ്പനി.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ പുതുതലമുറ മോഡലിന്റെ സൈഡ് പ്രൊഫൈലിനെക്കുറിച്ച് വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

2020 മഹീന്ദ്ര സ്കോർപിയോയ്ക്ക് നിലവിലുള്ള മോഡലിനെക്കാൾ വലിയ അളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ വാഹനത്തിന്റെ ഇന്റീരിയർ സ്പേസ് വർധിക്കും. ബോക്സി സിലൗറ്റ് നിലനിർത്തിയിരിക്കുന്നതിനാൽ സൈഡ് പ്രൊഫൈലിൽ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല. പൂർണമായും മറച്ച രീതിയിൽ പരീക്ഷണം നടത്തുന്നതിനാൽ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് ഒരു സ്പോർട്ടിയർ ഹെഡ്‌ലാമ്പ് സെക്ഷനും പുനർ‌രൂപകൽപ്പന ചെയ്ത ഗ്രില്ലും കൂടാതെ പുതിയ ബമ്പറിനൊപ്പം പുതിയ ഫോഗ് ലാമ്പ് ഹൗസിംഗും ഉൾപ്പെടെ നിരവധി മാറ്റങ്ങൾക്ക് വിധേയമാക്കും. ഒരു കൂട്ടം പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ ഉൾപ്പെടെ ശ്രദ്ധേയമായ നവീകരണങ്ങൾ പിൻഭാഗത്തും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

മുമ്പ് സൂചിപ്പിച്ചപോലെ അകത്തളത്ത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉപയോഗിക്കാവുന്ന ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും കമ്പനി നൽകിയേക്കും.

Most Read: ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

പുതിയ ക്യാബിൻ‌ മെറ്റീരിയൽ ഗുണനിലവാരം നവീകരിക്കുന്നതിനൊപ്പം ഡാഷ്‌ബോർഡിന്റെയും മറ്റ് മേഖലകളുടെയും പ്രീമിയം ഫിനിഷ് വർധിപ്പിക്കാനും മഹീന്ദ്രയ്ക്ക് കഴിയും. മാത്രമല്ല ഡ്യുവൽ ടോൺ ക്യാബിൻ കളർ സ്കീമും 2020 സ്കോർപിയോയെ വ്യത്യസ്തമാക്കും.

Most Read: ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന സ്കോർപിയോ വിപണിയിലെത്തുമ്പോൾ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യും.

Most Read: ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതുതലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവസാന ഘട്ട പരീണ ചിത്രങ്ങൾ പുറത്ത്

പുതിയ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനായിരിക്കും 2020 സ്കോർപിയോയിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇത് രണ്ടാം തലമുറ ഥാറിന് കരുത്തേകുന്ന അതേ യൂണിറ്റ് തന്നെയാണ്. ഇത് ഒരു മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കും.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Scorpio Spied Closely. Read more Malayalam
Story first published: Friday, November 22, 2019, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X