പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ. എസ്‌യുവിയുടെ അടുത്ത തലമുറ മോഡലിനെ വിപണിയിലെത്തിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര. നിലവില്‍ Z101 എന്ന കോഡ് നാമത്തില്‍ വിളിക്കപ്പെടുന്ന എസ്‌യുവിയുടെ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന അടുത്ത തലമുറ സ്‌കോര്‍പിയോയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്ന് കഴിഞ്ഞു.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ചരിത്രത്തിലാദ്യമായി സ്‌കോര്‍പിയോയ്ക്ക് ഗ്രൗണ്ട്‌സ് അപ്പ് ഡിസൈന്‍ ശൈലി നല്‍കിയിരിക്കുകയാണ് മഹീന്ദ്ര. പരിഷ്‌ക്കരിച്ച ലാഡര്‍ ഫ്രെയിം ഷാസിയായിരിക്കും പുത്തന്‍ സ്‌കോര്‍പിയോയിലുണ്ടാവുക.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

2020 -ല്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്ടാം തലമുറ ഥാറിലും സമാന ഷാസിയാണുള്ളത്. എസ്‌യുവിയുടെ ബോഡി പാനലുകളിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയതായി കാണാം. പതിവില്‍ നിന്നും ഉയര്‍ത്തിയ രീതിയിലാണ് മുന്‍ഭാഗവും ഗ്രില്ലും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

2020 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പെഡസ്ട്രിയന്‍ സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ചാണ് എസ്‌യുവിയിലെ ചില ബോഡി ഘടകങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Most Read:ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പൂര്‍ണ്ണമായി ആവരണം ചെയ്ത രീതിയിലാണ് ചിത്രങ്ങളില്‍ എസ്‌യുവിയുള്ളതെങ്കിലും വശങ്ങളിലൂടെ കടന്ന് പോവുന്ന ക്യാരക്ടര്‍ ലൈന്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. നീളമേറിയ ഡോറുകള്‍ എസ്‌യുവിയൊരു ലോങ്ങര്‍ വീല്‍ബേസാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇത് വിശാലമായ ക്യാബിനും കൂടിയാണ് എസ്‌യുവിയുള്ളതെന്ന് പറഞ്ഞ് വയ്ക്കുന്നു. മുമ്പ് സൂചിപ്പിരുന്ന പോലെ നിലവിലെ സ്‌കോര്‍പിയോയെ അപേക്ഷിച്ച് അല്‍പ്പം ചെറുതാണെന്ന് തോന്നിക്കുന്നുണ്ട് അടുത്ത തലമുറ സ്‌കോര്‍പിയോ.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇത് കൂടാതെ എക്‌സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങളോടെയാണ് പുത്തന്‍ സ്‌കോര്‍പിയോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരിനയാണോ അടുത്ത തലമുറ സ്‌കോര്‍പിയോ രൂപകല്‍പ്പന ചെയ്യുന്നതെന്ന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോയിലുണ്ടാവുക. ഇത് 170 bhp കരുത്തും 400 Nm torqueഉം പരമാവധി കുറിക്കുന്നതാണ്. ഗിയര്‍ബോക്‌സ് ആറ് സ്പീഡാവാനാണ് സാധ്യത.

Most Read:പുതിയ നെക്സോണുമായി ടാറ്റ നിരത്തിലേക്ക് - ചിത്രങ്ങൾ പുറത്ത്

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പിന്നീടായിരിക്കും കമ്പനി 2020 സ്‌കോര്‍പിയോയില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കുക. എംജി മോട്ടോര്‍, ടാറ്റ, കിയ മോട്ടോര്‍സ്, മാരുതി സുസുക്കി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ശ്രേണിയിലവതരിപ്പിക്കുന്ന മിക്ക വാഹനങ്ങള്‍ക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോ വെല്ലുവിളി ഉയര്‍ത്തും.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പെഡസ്ട്രിയന്‍ സുരക്ഷ ചട്ടങ്ങള്‍, ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം പാലിക്കുന്ന എഞ്ചിനായതിനാല്‍ തന്നെ നിലവിലെ മോഡലിനെക്കാളും വില കൂടുതലായിരിക്കും പുതിയ 2020 മഹീന്ദ്ര സ്‌കോര്‍പിയോ എന്നത് സംശയമില്ലാത്ത കാര്യമാണ്. 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും അടുത്ത തലമുറ സ്‌കോര്‍പിയോയെ മഹീന്ദ്ര അവതരിപ്പിക്കുക.

Source: 1, 2

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Next-Gen Mahindra Scorpio Spied First Time: read in malayalam
Story first published: Saturday, May 11, 2019, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X