പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

കഴിഞ്ഞ ഏതാനും ആഴ്ചകളായി 2020 സ്‌കോര്‍പിയോയെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷിക്കുന്നതിന്റെ തിരക്കുകളിലാണ് മഹീന്ദ്ര. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന പുതിയ മഹീന്ദ്ര എസ്‌യുവിയുടെ ചിത്രങ്ങള്‍ മുമ്പ് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുന്നു. 160 bhp കരുത്ത് സൃഷ്ടിക്കാന്‍ സാധിക്കുന്ന ശക്തിയേറിയ ഡീസല്‍ എഞ്ചിനാവും എസ്‌യുവിയിലുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

ഉടന്‍ നിവലില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനാവുമിത്. അടുത്ത തലമുറ ഥാര്‍ ഓഫ്‌റോഡറില്‍ ഉപയോഗിക്കുന്ന ലാഡര്‍ ഫ്രെയിമായിരിക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയും പങ്കിടുക.

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

വരാനിരിക്കുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും കര്‍ശന സുരക്ഷ ചട്ടങ്ങളായ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്സ്‌മെന്റ് പ്രോഗ്രാം (BNVSAP) എന്നിവ പാലിച്ചായിരിക്കും എസ്‌യുവി ഒരുങ്ങുക.

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

നിലവിലെ സ്‌കോര്‍പിയോയില്‍ നിന്നും വളരെ വ്യത്യസ്തമായ ബോഡിയാണ് പുതിയ സ്‌കോര്‍പിയോയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഇതിനകം പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിക്കഴിഞ്ഞു. താരതമ്യേന നീളവും വീതിയുമേറിയ എസ്‌യുവിയാവാനാണ് സാധ്യത.

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

എന്നാല്‍ ഉയരം കുറവാണെന്നതും ശ്രദ്ധേയം. Z101 എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന 2020 സ്‌കോര്‍പിയോ ചെന്നൈയിലെ റോഡുകളിലാണ് കാണപ്പെട്ടത്. മഹീന്ദ്ര റിസര്‍ച്ച് വാലി എന്നറിയപ്പെടുന്ന കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നതും ചെന്നൈ നഗരത്തിലാണ്.

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

പരീക്ഷണയോട്ടത്തിലുപയോഗിച്ച എസ്‌യുവിയില്‍ ഡമ്മി ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളുമാണുള്ളത്. എസ്‌യുവിയ്ക്ക് ഐതിഹാസിക ഭാവം നല്‍കുന്ന ഗ്രില്ലാണ് മുന്‍വശത്ത്. ഗ്രില്ലില്‍ കുത്തനെ സ്ഥിതി ചെയ്യുന്ന സ്ലാട്ട് നല്‍കാനും സാധ്യതയുണ്ട്.

Most Read: പുതിയ ടിവിഎസ് അപ്പാച്ചെ RR310 വിപണിയില്‍, വില 2.27 ലക്ഷം രൂപ

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

2020 സ്‌കോര്‍പിയോയുടെ മിക്ക വകഭേദങ്ങളും പിന്‍വീല്‍ ഡ്രൈവ് ആവാനാണ് സാധ്യത. തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് മാത്രമെ കമ്പനി ഓള്‍വീല്‍ ഡ്രൈവ് നല്‍കൂ. ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Most Read: കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

കൂടാതെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിലായിരിക്കും പുതിയ 2020 മഹീന്ദ്ര സ്‌കോര്‍പിയോ എത്തുക. വരാനിരിക്കുന്ന കര്‍ശന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കാരണമാവാം എസ്‌യുവിയെ പെട്രോള്‍ പതിപ്പിലെത്തിക്കാനുള്ള ചുവടുവയ്പ്പ് കമ്പനി നടത്തിയത്.

Most Read: TUV300 എഎംടി പതിപ്പിനെ മഹീന്ദ്ര നിര്‍ത്തി

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

ഭാവിയില്‍ വൈദ്യുത പതിപ്പ് അവതരിപ്പിക്കാന്‍ സഹായകമാവുന്ന അടിത്തറയായിരിക്കും എസ്‌യുവിയില്‍ മഹീന്ദ്ര ഒരുക്കുക. മിക്കവാറും ഏഴ് സീറ്റ് ലേ ഔട്ടായിരിക്കും എസ്‌യുവിയിലുണ്ടാവുക.

പുതുഭാവത്തില്‍ 2020 മഹീന്ദ്ര സ്കോര്‍പിയോ

പുതിയ 2020 മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി എന്നായിരിക്കും വിപണിയിലെത്തുകയെന്നതിനെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും എസ്‌യുവിയെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All New 2020 Mahindra Scorpio SUV Spied Again. Read In Malayalam
Story first published: Tuesday, May 28, 2019, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X