2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 മഹീന്ദ്ര ഥാറിനെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അതിന്റെ ഭാഗമായി ഓഫ്-റോഡർ വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങൾ മഹീന്ദ്ര നടത്തിവരികയാണ്. അടുത്ത വർഷം ആദ്യം തന്നെ വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ മോഡലിന് സമഗ്രമായ മെച്ചപ്പെടുത്തലുകൾ ഉണ്ടെങ്കിലും റെട്രോ-ക്ലാസിക് ഡിസൈൻ തന്നെയാകും മഹീന്ദ്ര മുന്നോട്ടുകൊണ്ടുപോവുക. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ സെന്റർ കൺസോളിന്റെ ഗിയർ ലിവർ ഭാഗത്തെ വെളിപ്പെടുത്തുന്നു. വാഹനത്തിനറെ ഉയർന്ന വകഭേദങ്ങൾക്ക് ലോ-ട്രാൻസ്ഫർ കേസുള്ള 4 × 4 സിസ്റ്റം ലഭിക്കും. കൂടാതെ പവർ വിൻഡോ സ്വിച്ചുകൾ ഗിയർ ലിവറുകൾക്ക് പിന്നിലായി സ്ഥാപിച്ചിരിക്കുന്നെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എങ്കിലും വാഹനത്തിന്റെ ഡാഷ്ബോർഡിനെക്കുറിച്ച് ഇപ്പോൾ സൂചനകളൊന്നും ലഭ്യമല്ല. എങ്കിലും ഡാഷ്ബോർഡിന് പുതിയ ഡിസൈൻ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉയർന്ന വകഭേദത്തിന് ഇൻസ്ട്രുമെന്റ് കൺസോളിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ എംഐഡിയും ലഭിക്കാൻ സാധ്യതയുണ്ട്.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ലെ മഹീന്ദ്ര ഥാറിൽ മെച്ചപ്പെട്ട ഫ്രണ്ട് ബക്കറ്റ് സീറ്റുകളും ധാരാളം സൈഡ് ബോൾസ്റ്ററിംഗുകൾ ഉൾക്കൊള്ളുമെന്ന് മുൻ പരീക്ഷണ ചിത്രങ്ങളിൽ നിന്നും വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ രണ്ടാം നിര സീറ്റുകൾ മുന്നോട്ടു തിരിഞ്ഞുള്ളവയാണെന്നും വ്യക്തമായിട്ടുണ്ട്.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ മഹീന്ദ്ര ഥാറിന് പൂർണമായും മികച്ച ഡിസൈനും പുറംമോഡിയിൽ കാര്യമായ മാറ്റങ്ങളും ഉൾപ്പെടുത്തും. നിലവിലെ മോഡലിൽ നിന്നും വ്യത്യസ്തമാക്കാൻ പുതിയ ബോണറ്റ്, ഫെൻഡറുകൾ, ഗ്രിൽ, ബമ്പർ എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ഥാറിന് സോഫ്റ്റ്, ഹാർഡ് ടോപ്പ് പതിപ്പുകളിൽ ലഭ്യമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ടർപോളിൻ റൂഫിൽ സ്‌പോർട്ടിയർ ഡേലൈറ്റ് ഓപ്പണിംഗ് ഉണ്ട്. വിപണിയിൽ എത്തുമ്പോഴേക്കും വാഹനത്തിൽ എൽഇഡി ടെയിൽ‌ ലൈറ്റുകളും ഫോഗ്‌ലൈറ്റുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

235/245-സ്പെക്ക് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് പുതുതലമുറ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം റിമ്മുകൾക്ക് സ്‌പോർടി 5-സ്‌പോക്ക് ഡിസൈനും മഹീന്ദ്ര നൽകിയിരിക്കുന്നു.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ മാസം മുതൽ‌ BNVSAP ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ‌ ആരംഭിക്കുമ്പോൾ‌, അടുത്ത തലമുറ ഥാറിന് ലാൻ‌ഡർ‌ ഫ്രെയിം ചേസിസിന്റെ ശക്തിപ്പെടുത്തിയ പതിപ്പ് നൽകുമെന്നാണ് പ്രതീക്ഷ. കൂടാതെ ഓഫ്-റോഡറിൽ എയർബാഗുകൾ, എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ സ്റ്റാൻഡേർഡ് ഉപകരണങ്ങളായി സജ്ജമാക്കും.

Most Read: ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2.2 ലിറ്റർ ഡീസൽ എഞ്ചിന് പകരം മഹീന്ദ്ര പുതിയ 2.0 ലിറ്റർ ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റ് സ്ഥാപിക്കും. ഇത് അടുത്ത തലമുറ XUV500 ഉൾപ്പെടെയുള്ള മഹീന്ദ്രയുടെ വാഹനങ്ങളിൽ ഉപയോഗിക്കും. പുതിയ മഹീന്ദ്ര ഥാർ 140 bhp കരുത്തായിരിക്കും ഉത്പാദിപ്പിക്കുക.

Most Read: മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങി; വില 7.68 ലക്ഷം

2020 മഹീന്ദ്ര ഥാറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുള്ള ഥാറിന്റെ വിപണിയിലെ പ്രധാന എതിരാളി ഫോഴ്‌സ് ഗൂർഖയായിരിക്കും.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Spy shots of the 2020 Mahindra Thar. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X