2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതുതലമുറ ഥാറിനെ ഉടൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര .ഥാർ 2020 മോഡലിന്റെ പരീക്ഷണ ഓട്ടങ്ങൾ ഇന്ത്യൻ നിരത്തുകളിൽ കുറച്ചുകാലമായി നടന്നുവരികയാണ്. നിലവിലുള്ള മോഡലിൽ നിന്നും കൂടുതൽ മാറ്റങ്ങളുമായാകും പുതിയ വാഹനം എത്തുക.

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസങ്ങളിൽ പുതിയ ഥാറിനൊപ്പം XUV300 ബിഎസ്-VI, ബൊലേറോ ബിഎസ്-VI എന്നിവയും പരീക്ഷണം നടത്തി. ഇതോടെ ഈ മോഡലുകളുടെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ് കമ്പനിയെന്ന് മനസിലാക്കാം.

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ ഥാർ 2020 ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാനാണ് മഹീന്ദ്ര തയ്യാറെടുക്കുന്നത്. അതിനുശേഷം ഓഫ്-റോഡ് പതിപ്പിന്റെ അവതരണവും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ വിൽപ്പനയ്‌ക്കെത്തുന്ന പതിപ്പിനേക്കാൾ വീതിയും ഉയരവും കൂടുതലാണ് ഥാർ 2020 എന്ന് പുറത്തുവന്ന ചിത്രങ്ങളിലൂടെ മനസിലാക്കാം. പുതിയ മോഡൽ ജീപ്പ് റാങ്‌ലറെ ഒരു പരിധിവരെ അനുകരിക്കുന്നുണ്ട്. ഇന്റീരിയറിൽ ഒരു പുതിയ ഡാഷ്‌ബോർഡും ഒരു പുതിയ ഇരിപ്പിട ക്രമീകരണവും ഉൾപ്പെടെ ഒട്ടേറെ നവീരകണങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്റ്റിയറിംഗ് വീൽ TUV300 ൽ നിന്ന് കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡാഷിൽ ഒരു പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും ഉണ്ടാകും. 2010-ൽ വിപണിയിലെത്തിയതിന് ശേഷം മികച്ച വിപണി കണ്ടെത്താൻ ഥാറിന് സാധിച്ചിട്ടുണ്ട്. വാഹനത്തിനറെ ഓഫ്-റോഡിംഗ് കഴിവുകളാണ് ഇതിന്റെ പിന്നിലെ രഹസ്യം.

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ചില മെക്കാനിക്കൽ മാറ്റങ്ങളോടൊപ്പം ഒരു ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലിനെ 2015 ൽ മഹീന്ദ്ര പുറത്തിറക്കിയിരുന്നു. അടുത്ത തലമുറ സ്കോർപിയോയുടെ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അടുത്ത തലമുറ ഥാറിന്റെ നിർമ്മാണം. ഒപ്പം 2020 XUV 500, സ്കോർപിയോ എന്നിവയുടെ പുതിയ ബിഎസ്-VI കംപ്ലയിന്റ് 2 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനും വാഹനം പങ്കിടും.

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഥാറിന്റെ കുറഞ്ഞ വകഭേദങ്ങൾക്ക് 2.5 ലിറ്റർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും അത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള വകഭേദങ്ങളിൽ പുതിയ 2 ലിറ്റർ ഡീസൽ എഞ്ചിനാകും ലഭിക്കുക.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സുരക്ഷ, മറ്റ് മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവയെ സംബന്ധിച്ചിടത്തോളം ഥാർ എബി‌എസും രണ്ട് എയർബാഗുകളും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫ്-റോഡിംഗ് ഗ്രൗണ്ടിൽ ലഭ്യമാകുന്ന ആർ‌ഡബ്ല്യുഡി സജ്ജീകരണം തുടരും. കൂടാതെ 4 × 4 ഓപ്ഷനോടൊപ്പം കുറഞ്ഞതും ഉയർന്നതുമായ ഗിയർ അനുപാതങ്ങളും ഉണ്ടാകും.

Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ഥാർ 2020 ഫോഴ്‌സ് ഗൂർഖയുമായി മത്സരിക്കും. ഫോഴ്‌സ് ഗൂർഖ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിയിട്ടുണ്ട്.

Most Read: മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബി‌എസ്-VI എഞ്ചിനിലേക്കുള്ള‌ നവീകരണവും പുതിയ കംഫർ‌ട്ട് ഫീച്ചറുകളും ചേർ‌ക്കുന്നതിനാൽ മഹീന്ദ്ര ഥീാർ 2020 യുടെ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഉയർന്ന വകഭേദങ്ങൾക്ക് 12 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar spied testing with XUV300 BS6. Read more Malayalam
Story first published: Monday, September 16, 2019, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X