2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ ഥാറിനെ മഹീന്ദ്ര ഉടൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. എസ്‌യുവി ശ്രേണിയില്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന വാഹനമാണ് ഥാറിന്റെ പുതിയ പതിപ്പ്. നിലവിലുള്ള മോഡലിൽ നിന്നും കൂടുതൽ മാറ്റങ്ങളുമായാകും പുതിയ ഥാർ എത്തുക.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്തുവരുമ്പോൾ വാഹനത്തിന്റെ അടിസ്ഥാന വകഭേദം നിലവിലെ ഥാറിന് സമാനമാണ്. എങ്കിലും പുതിയ വാഹനം സോഫ്റ്റ്, ഹാർഡ് ടോപ്പ് പതിപ്പുകളിൽ ലഭ്യമാകുമെന്നാണ് വിവരം. കൂടാതെ മുൻ ഭാഗത്തേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകളും ഥാറിന് ലഭിക്കും. സോഫ്റ്റ്-ടോപ്പ്, സൈഡിലേക്ക് തിരിഞ്ഞുള്ള പിൻസീറ്റുകൾ എന്നിവയാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 മഹീന്ദ്ര ഥാർ ടാർപോളിൻ റൂഫിലും ലഭ്യമാകും. ചെലവ് നിയന്ത്രിക്കാനും ഉപയോഗപ്രദമായ അപ്പീൽ നൽകാനും ഇതുവഴി സാധിക്കുന്നു. നിലവിലെ പതിപ്പിനേക്കാൾ വിശാലവും നീളവുമാണ് പുതു തലമുറയിൽപെട്ട ഥാർ. മികച്ച ഡൈനാമിക്സും ഉയർന്ന ക്രാഷ് സേഫ്റ്റി നൽകാൻ എസ്‌യുവിയെ സഹായിക്കുന്ന പുതിയ ലാൻഡർ-ഫ്രെയിം ആർക്കിടെക്ചറുമാണ് വാഹനത്തിനുള്ളത്.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കൂടാതെ പുതിയ ഥാറിന് മെച്ചപ്പെട്ട ഓഫ്-റോഡിംഗ് അനുഭവം നൽകാൻ പുതിയ പ്ലാറ്റ്ഫോമിലായിരിക്കും നിർമ്മാണം. മൂന്നാം തലമുറയിൽപെട്ട എസ്‌യുവിക്ക് ഉയർന്ന ഗ്രൗണ്ട്‌ ക്ലിയറൻസും മഹീന്ദ്ര വാഗ്ദാനം ചെയ്യും. നിലവിലുള്ള മോഡലിന്റെ അതേ റെട്രോ ലുക്ക് 2020 മഹീന്ദ്ര ഥാറിനുണ്ടെങ്കിലും തികച്ചും പുതിയൊരു ഡിസൈനായിരിക്കും കമ്പനി നൽകുക. എന്നാൽ ക്ലാസിക്ക് ജീപ്പ് അപ്പീലിൽ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ ആധുനികവുമായിരിക്കും.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവിലെ വാഹനത്തിനുള്ളതിനെക്കാൾ മികച്ച ക്യാബിനായിരിക്കും പരിഷ്ക്കരിച്ച പതിപ്പിലുണ്ടാവുക. അതായത് കാറിന്റെ ക്യാബിൻ അടിസ്ഥാനമാക്കിയായിരിക്കും ക്യാബിൻ. ടോപ്പ്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉൾക്കൊള്ളുന്ന ഏറ്റവും ആധുനിക ഡാഷ്‌ബോർഡ് ഇതിന് ഉണ്ടാകും. ഇത് കുറഞ്ഞത് ഉയർന്ന പതിപ്പിലെങ്കിലും വാഗ്ദാനം ചെയ്യും.

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പഴയ ഥാറുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പതിപ്പ് കൂടുതല്‍ യാത്ര സുഖം വാഗ്ദാനം ചെയ്യും. പുതിയ ചേസിസ് കൂടുതല്‍ ഗുണനിലവാരം ഉറപ്പ് നല്‍കുമ്പോള്‍ മഹീന്ദ്ര പുതിയ ബക്കറ്റ് സീറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വളവുകളില്‍ യാത്രക്കാര്‍ക്ക് സഹായകരമാകും.

Most Read: ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഥാറിന് പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോളും TUV 300 ൽ നിന്ന് വരുന്ന പുതിയ സ്റ്റിയറിംഗ് വീലും ഉണ്ടായിരിക്കും. എല്ലാ വകഭേദങ്ങളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഹൈ സ്പീഡ് മുന്നറിയിപ്പ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈന്ററുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ മഹീന്ദ്ര വാഗ്ദാനം ചെയ്യും.

Most Read: മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവികൾ സാധാരണയായി ഡീസല്‍ എഞ്ചിനുകളാണ് കൂടുതലായും വാഗ്ദാനം ചെയ്യുന്നതെങ്കിലും കര്‍ശനമായ മലിനീകരണ നിരോധന ചട്ടങ്ങളനുസരിച്ചും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചും പ്രധാന വാഹനങ്ങളെല്ലാം ഇപ്പോൾ പെട്രോള്‍ മോഡലുകള്‍ വിപണിയിലിറക്കുന്നുണ്ട്. അതിനാല്‍ ഥാറിന്റെ പുതിയ പതിപ്പും പെട്രോള്‍ എഞ്ചിനിലെത്തും.

Most Read: സെല്‍റ്റോസിനെ വിപണിയിലെത്തിച്ച് കിയ; പ്രാരംഭ വില 9.69 ലക്ഷം രൂപ

2020 മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2.0 ലിറ്റർ ബിഎസ്-VI എഞ്ചിനാണ് 2020 മഹീന്ദ്ര ഥാറിന് കരുത്ത് പകരുന്നത്. പുതിയ സ്കോർപിയോയും, XUV 500-നും സമാനമായ കരുത്ത് തന്നെയാണ് സൃഷ്ടിക്കുന്നത്. ഇത് 140 bhp കരുത്തിൽ 320 Nm torque ആണ് നൽകുന്നത്.

Image source:Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar Spotted Testing Again. Read more Malayalam
Story first published: Thursday, August 22, 2019, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X