2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളെയെല്ലാം പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വരും മാസങ്ങളിൽ ഘട്ടം ഘട്ടമായി പുതിയ പതിപ്പുകൾ വിപണിയിലെത്തും. നവീകരിച്ച് പുറത്തിറങ്ങുന്നതിൽ ഥാർ, സ്കോർപിയോ, XUV500 എന്നീ മോഡലുകളെല്ലാം ഉൾപ്പെടുന്നു.

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മഹീന്ദ്ര XUV500 ന്റെ ഏറ്റവും പുതിയ മോഡലിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ കമ്പനി അടുത്തിടെ നടത്തിയിരുന്നു. മഹീന്ദ്രയുടെ നോർത്ത് അമേരിക്കയിലെ ടെക്നിക്കൽ സെന്ററായ പിനിൻഫറീന ഡിസൈൻ ഹൗസില്‍ നിന്നുള്ള ഇൻപുട്ടുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത പുതിയ മോഡൽ XUV500 അടുത്ത വർഷം അവസാനത്തോടെ വിപണിയിലെത്തും. രണ്ടാം തലമുറ XUV500 നെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. പുതിയ 2.0 ലിറ്റർ എഞ്ചിൻ

ബി‌എസ്‌-VI മലിനീകരണ മാനദണ്ഡം 2020 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്നതിന് മുന്നോടിയായി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ പിൻവലിക്കാൻ മഹീന്ദ്രയും തയ്യാറായിക്കഴിഞ്ഞു. നിലവിലെ ഓയിൽ-ബർണറിന് പകരമായി പുതിയ 2.0 ലിറ്റർ എഞ്ചിൻ സ്ഥാപിക്കും. ഈ പുതിയ എഞ്ചിനായിരിക്കും കമ്പനി 2020 മഹീന്ദ്ര XUV500 യിൽ അവതരിപ്പിക്കുക.

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ എഞ്ചിൻ നിലവിലെ പതിപ്പിനേക്കാൾ കരുത്തുറ്റതായിരിക്കും. അതോടൊപ്പം ഉയർന്ന പരിഷ്കരണവും നൽകും. ഏകദേശം 185 bhp ആയിരിക്കും എഞ്ചിൻ വാഗ്ദാനം ചെയ്യുകയെന്ന് പറയപ്പെടുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും.

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

2020 മഹീന്ദ്ര XUV500 അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ആകും അരങ്ങേറ്റം കുറിക്കുക. എങ്കിലും കമ്പനി ഒരു പ്രീ-പ്രൊഡക്ഷൻ മോഡൽ മാത്രമേ എക്സ്പോയിൽ അവതരിപ്പിക്കുകയുള്ളൂ. എന്നാൽ അടുത്ത വർഷത്തിന്റെ പകുതിയോടെ വാഹനം വിപണിയിലെത്തും.

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. പുതിയ പ്ലാറ്റ്ഫോം

പുതിയ തലമുറ XUV500 എസ്‌യുവി ഒരു പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിക്കുന്നത്. ഇത് നിലവിലുള്ള വാഹനത്തേക്കാൾ ഭാരം കുറഞ്ഞതും കരുത്തേറിയതുമായിരിക്കും.

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യാ ഗവൺമെന്റിന്റെ പരിഷ്ക്കരിച്ച ക്രാഷ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പുതിയ രൂപകൽപ്പന വാഹനത്തെ സഹായിക്കും. ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന സി-എസ്‌യുവിക്കായി ഫോർഡും ഇതേ പ്ലാറ്റ്‌ഫോമും എഞ്ചിനും ഉപയോഗിക്കും.

Most Read: കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. 5-7 സീറ്റർ പതിപ്പുകളിൽ ലഭ്യമാകും

നിലവിലെ മഹീന്ദ്ര XUV500 7 സീറ്റർ ലേഔട്ടിനൊപ്പം ലഭ്യമാണെങ്കിലും അടുത്ത തലമുറയിൽ പെട്ട മോഡൽ 5, 7 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. രണ്ട് മോഡലുകളും ഒരേപോലെ കാണപ്പെടുമെങ്കിലും രണ്ട് പതിപ്പുകളും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. നിരവധി ‘വിദേശ' ഘടകങ്ങൾ

ഇന്ത്യയിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച മോഡലുകളുടെ കാലം കഴിഞ്ഞു. മഹീന്ദ്രയുടെ നോർത്ത് അമേരിക്കയിലെ ടെക്നിക്കൽ സെന്ററായ പിനിൻഫറീന ഡിസൈൻ ഹൗസില്‍ നിന്നുള്ള ഇൻപുട്ടുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത വാഹനമാണ് പുതിയ XUV500.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

2020 മഹീന്ദ്ര XUV500; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കമ്പനിയുടെ പ്രാദേശിക യൂണിറ്റിന്റെയും പിനിൻ‌ഫറിനയുടെയും സംയുക്ത പ്രവർത്തനമാണ് ഇതിന്റെ രൂപകൽപ്പന. അതിനാൽ കൂടുതൽ വിദേശ ഘടകങ്ങൾ XUV500-ൽ ഉൾപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra XUV500 5 Things To Know. Read more Malayalam
Story first published: Monday, September 23, 2019, 13:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X