Just In
- 9 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 10 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 10 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 11 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പുതുതലമുറ XUV500-ന്റെ ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്
പുതുതലമുറ മഹീന്ദ്ര XUV500 -ന്റെ പരീക്ഷണ ഓട്ടം കമ്പനി നേരത്തെ ഇന്ത്യന്‍ നിരത്തുകളില്‍ ആരംഭിച്ചിരുന്നു. നിരവധി തവണ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരിക്കല്‍ കൂടി വാഹനം ക്യാമറയില്‍ കുടുങ്ങിയത്.
വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പുതിയ റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്നത്. കിയ സെല്‍റ്റോസിനോട് സാമ്യം പുലര്‍ത്തുന്ന ഡിസൈനിലാണ് പുതിയ XUV500 -ന്റെയും ഡാഷ്ബോര്‍ഡ് എന്നാണ് റിപ്പോര്‍ട്ട്.
ഒരു പാനലില്‍ തന്നെയാണ് ടച്ച് സ്ക്രീനും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നത്. അതിനൊപ്പം തന്നെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വലിപ്പത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയായി എസി വെന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഫ്ലാറ്റ്ബോട്ടം ശൈലിയാണ് സ്റ്റീയറിങ് വീലിന് നല്‍കിയിരിക്കുന്നത്. ഓഡിയോ, ക്രൂയിസ് കണ്ട്രോള് ബട്ടണുകള്‍ സ്റ്റീയറിങ് വീലില്‍ ഇടം പിടിച്ചേക്കും. നേരത്തെ വാഹനത്തിന്റെ ഡോര്‍ ഹാന്‍ഡിലിന്റെ സവിശേഷതകള്‍ പുറത്തുവന്നിരുന്നു.
പഴയ പതിപ്പില്‍ ഉണ്ടായിരുന്ന ചീറ്റയുടെ നഖത്തിനോട് സാമ്യമുണ്ടായിരുന്ന ഡോര്‍ ഹാന്‍ഡില്‍ പുതുതലമുറ വാഹനത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ഫ്ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകളാകും പുതിയ പതിപ്പില്‍ സ്ഥാനം പിടിക്കുക.
മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കയിലെ ടെക്നിക്കല്‍ സെന്ററായ പിനിന്‍ഫറീന ഡിസൈന്‍ ഹൗസില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ രൂപകല്‍പ്പന. പുതുതലമുറ 2020 XUV500 എസ്യുവി അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിക്കും.
അടുത്ത വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് സൂചന. 2020 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള മോഡലിനെ മഹീന്ദ്ര പിന്‍വലിക്കും. 2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്ക്കരണങ്ങളും കമ്പനി നടപ്പിലാക്കി.
Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്
ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്ക്കരിച്ച് പുറത്തിറക്കിയത്. പുതുതലമുറ വാഹനം പുതിയ മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. ഇത് നിലവിലുള്ള വാഹനത്തേക്കാള്‍ ഭാരം കുറഞ്ഞതും കരുത്തേറിയതുമായിരിക്കും.
Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് -വീഡിയോ
2020 മഹീന്ദ്ര XUV500 എസ്യുവിക്ക് ബിഎസ് VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിച്ച പുതിയ 2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ലഭിക്കും. ഒപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Most Read: ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
അധികം വൈകാതെ തന്നെ XUV500 -ന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും.
വാഹനത്തിന്റെ വശങ്ങളിലായി ബിഎസ് VI ബാഡ്ജിങ് നല്കി പരീക്ഷണയോട്ടം നടത്തുന്ന XUV500 -ന്റെ ചിത്രങ്ങളള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മഹീന്ദ്ര ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച XUV500 -ല്‍ തന്നെയാണ് ബിഎസ് VI എന്ജിന് നല്‍കിയിട്ടുള്ളത്.
2.2 ലിറ്റര്‍ എംഹോക്ക് (mHAWK) ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് XUV500 -ല്‍ എത്തുന്നത്. ഡീസല്‍ എന്ജിന് 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍ എന്ജിന് 140 bhp പവറും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍, 2.0 ലിറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ബിഎസ്-VI നിലവാരത്തില്‍ വികസിപ്പിച്ചിട്ടുള്ളതെന്നാണ് സൂചന. നിലവിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്ജിന് പകരം ഈ വാഹനത്തില്‍ പുതിയ എന്ജിന് സ്ഥാനം പിടിക്കുമെന്നാണ് സൂചന.
ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്യുവിയായിരുന്നു മഹീന്ദ്ര XUV500. ടാറ്റ ഹാരിയറിന്റെയും, എംജി ഹെക്ടറിന്റെയും കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചു. എന്നാല്‍ പുതിയ പതിപ്പുകള്‍ എത്തുന്നതോടെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Source: Motorbeam