പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 -ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്താനിരിക്കുന്ന മൂന്ന് നിര എസ്‌യുവികളില്‍ പ്രധാനിയാണ് പുതുതലമുറ മഹീന്ദ്ര XUV500. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും ഏതാനും വിവരങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ പുതിയൊരു വീഡിയോ കൂടി പുറത്ത് എത്തിയിരിക്കുന്നത്. വാഹനത്തിന്റെ കൂടുടതല്‍ വിവരങ്ങള്‍ വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. കിയ സെല്‍റ്റോസിനോട് സാമ്യം പുലര്‍ത്തുന്ന ഡിസൈനിലാണ് പുതിയ XUV500 -ന്റെയും ഡാഷ്ബോര്‍ഡ്.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒരു പാനലില്‍ തന്നെയാണ് ടച്ച് സ്‌ക്രീനും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നത്. അതിനൊപ്പം തന്നെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വലിപ്പത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയായിട്ടാണ് എസി വെന്റുകളും സ്ഥാപിച്ചിരിക്കുന്നത്.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായിട്ടാണ് എസി വെന്റുകള്‍. ഫ്ലാറ്റ് ബോട്ടം ശൈലിയാണ് സ്റ്റീയറിങ് വീലിന് നല്‍കിയിരിക്കുന്നത്. ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിങ് വീലില്‍ ഇടം പിടിച്ചേക്കും.

മുന്‍വശത്തും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ മുന്നിലെ ഡിസൈന്‍ പുര്‍ത്തികരിക്കാത്ത രീതിയിലാണ്. നേരത്തെ വാഹനത്തിന്റെ ഡോര്‍ ഹാന്‍ഡിലിന്റെ സവിശേഷതകള്‍ പുറത്തുവന്നിരുന്നു.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പഴയ പതിപ്പില്‍ ഉണ്ടായിരുന്ന ചീറ്റയുടെ നഖത്തിനോട് സാമ്യമുണ്ടായിരുന്ന ഡോര്‍ ഹാന്‍ഡില്‍ പുതുതലമുറ വാഹനത്തില്‍ ഉണ്ടാകില്ല. പകരംഫ്ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകളാകും പുതിയ പതിപ്പില്‍ സ്ഥാനം പിടിക്കുക.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കയിലെ ടെക്‌നിക്കല്‍ സെന്ററായ പിനിന്‍ഫറീന ഡിസൈന്‍ ഹൗസില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അടുത്ത വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് സൂചന.

Most Read: ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള മോഡലിനെ മഹീന്ദ്ര പിന്‍വലിക്കും. 2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്‌ക്കരണങ്ങളും കമ്പനി നടപ്പിലാക്കി.

Most Read: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്. പുതുതലമുറ വാഹനം പുതിയ മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. ഇത് നിലവിലുള്ള വാഹനത്തേക്കാള്‍ ഭാരം കുറഞ്ഞതും കരുത്തേറിയതുമായിരിക്കും.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 മഹീന്ദ്ര XUV500 എസ്‌യുവിക്ക് ബിഎസ് VI കംപ്ലയിന്റിലേക്ക് പരിഷ്‌ക്കരിച്ച പുതിയ 2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കും. ഒപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ XUV500 -ന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിന്റെ വശങ്ങളിലായി ബിഎസ് VI ബാഡ്ജിങ് നല്‍കി പരീക്ഷണയോട്ടം നടത്തുന്ന XUV500 -ന്റെ ചിത്രങ്ങളള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മഹീന്ദ്ര ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച XUV500 -ല്‍ തന്നെയാണ് ബിഎസ് VI എന്‍ജിന്‍ നല്‍കിയിട്ടുള്ളത്.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2.2 ലിറ്റര്‍ എംഹോക്ക് (mHAWK) ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് XUV500 -ല്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍ എന്‍ജിന്‍ 140 bhp പവറും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍, 2.0 ലിറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ബിഎസ്-VI നിലവാരത്തില്‍ വികസിപ്പിച്ചിട്ടുള്ളതെന്നാണ് സൂചന. നിലവിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന് പകരം ഈ വാഹനത്തില്‍ പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന.

പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു മഹീന്ദ്ര XUV500. ടാറ്റ ഹാരിയറിന്റെയും, എംജി ഹെക്ടറിന്റെയും കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചു. എന്നാല്‍ പുതിയ പതിപ്പുകള്‍ എത്തുന്നതോടെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Image Courtesy: Lemon Green Studios/YouTube

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra XUV500 Spotted Testing. Read more in Malayalam.
Story first published: Tuesday, December 3, 2019, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X