മാരുതി വിറ്റാര ബ്രെസ പെട്രോൾ പതിപ്പിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കോംപാക്ട് എസ്‌യുവി നിരിയിലെ മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായിരുന്ന വിറ്റാര ബ്രെസയുടെ പെട്രോൾ വകഭേദത്തെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഡിസംബറിൽ പുതിയ വകഭേദത്തെ പുറത്തിറക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി പല ഘട്ടങ്ങളായി നടത്തി വരികയാണ്. വിപണിയിൽ അവതരിപ്പിച്ചതിനു ശേഷം കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ആധിപത്യം പുലർത്താൻ വാഹനത്തിനായി. സ്ഥിരമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറഉകളിലൊന്നായി മാറാനും ബ്രെസയ്ക്ക് സാധിച്ചിരുന്നു.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നാൽ പിന്നീട് വിപണിയിൽ എത്തിയ പുതുതലമുറ കോംപാക്ട് എസ്‌യുവി വാഹനങ്ങളുമായി പിടിച്ചുനിൽക്കാൻ ബ്രെസക്ക് സാധിച്ചില്ല. ഇത് മനസിലാക്കിയ മാരുതി സുസുക്കി മോഡലിനെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. ഇതോടൊപ്പം ഒരു ബിഎസ്-VI പെട്രോൾ എഞ്ചിനും ബ്രെസയിൽ ഇടംപിടിക്കും.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 ബിഎസ്-VI പെട്രോൾ ബ്രെസയുടെ മാനുവൽ വകഭേദത്തിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. കോസ്മെറ്റിക്ക് മാറ്റങ്ങൾ വാഹനത്തെ കൂടുതൽ ആകർഷകമാക്കുമെങ്കിലും പെട്രോൾ എഞ്ചിന്റെ വരവായിരിക്കും ഉപഭോക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുക.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതുവരെ 1.3 ലിറ്റർ ഡീസൽ യൂണിറ്റ് മാത്രമാണ് ബ്രെസ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മറ്റ് എതിരാളികളായ വെന്യു, XUV300, നെക്സോൺ തുടങ്ങിയ മോഡലുകളെല്ലാം പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിൽപ്പനക്കെത്തുന്നുണ്ട്. ഇക്കാരണത്താൽ വില്‍പ്പനയില്‍ ചെറുതായി കാലിടറിയ ബ്രെസക്ക് പെട്രോൾ എഞ്ചിൻ നൽകുന്നതോടെ മികച്ച തിരിച്ചുവരവിന് കളമൊരുങ്ങും.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ചെറിയ കാറുകളിൽ ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നത് നിർത്താൻ മാരുതി തീരുമാനിച്ചെങ്കിലും, സിയാസ്, എർട്ടിഗ, ബ്രെസ തുടങ്ങിയ വലിയ കാറുകളിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യും.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

K15 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പുതിയ പെട്രോൾ യൂണിറ്റ്. ഇത് 105 bhp കരുത്തും, 138 Nm torque ഉം ഉത്പാദിപ്പിക്കും. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം എഞ്ചിൻ സജ്ജീകരണവും ഉൾപ്പെടുത്തും.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിന് പകരമായി മാരുതി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ DDS ഡീസൽ എഞ്ചിൻ ഇടംപിടിക്കും. ഇത് കമ്പനിയുടെ മറ്റ് മോഡലുകളായ എർട്ടിഗ, സിയാസ് എന്നിവയിലും വാഗ്ദാനം ചെയ്യും. ഗിയർബോക്സ് ഓപ്ഷനുകളിൽ ഒരു മാനുവൽ സജ്ജീകരണവും എഎംടി ഓപ്ഷനും ഉൾപ്പെടും.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പെട്രോൾ യൂണിറ്റ് മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ എത്തുന്നതോടെ വാഹനത്തിന്റെ പ്രാരംഭ വിലയിൽ കുറവുണ്ടാകും. ഹ്യുണ്ടായി വെന്യുവുമായി മത്സരിക്കുന്നതിന് 6.5 ലക്ഷം രൂപയിൽ ബ്രെസയുടെ എക്സ്ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി വിറ്റാര ബ്രെസയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300 തുടങ്ങിയമോഡലുകൾ തന്നെയായിരിക്കും ഈ വിഭാഗത്തിലെ വിറ്റാര ബ്രെസയുടെ പ്രധാന എതിരാളികൾ.

Source: Rushlane

Most Read Articles

Malayalam
English summary
2020 Maruti Brezza petrol manual BS6 spied again. Read more Malayalam
Story first published: Wednesday, November 27, 2019, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X