വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹന യുഗത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്. 2020 -ഓടെ മിക്ക നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങും. ഹ്യുണ്ടായി തങ്കളുടെ ആദ്യ ഇലക്ട്രിക്ക് കാറായ കോനയെ അടുത്തിടെ വിപണിയില്‍ എത്തിച്ചു.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

കാറുകള്‍ക്കൊപ്പം തന്നെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്കും വിപണിയില്‍ പ്രീതി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് റിവോള്‍ട്ട് തങ്കളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കുകളെ വിപണിയില്‍ എത്തിച്ചത്. റഗുലര്‍ ബൈക്കുകളോട് കിടപിടിക്കുന്ന ഡിസൈന്‍ സൗന്ദര്യം തന്നെയാണ് ഇലക്ട്രിക്ക് ബൈക്കുകള്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

വിപണിയില്‍ അവതരിപ്പിച്ച് അധികം വൈകാതെ തന്നെ രണ്ട് മാസത്തെ വില്‍പ്പനയ്ക്കുള്ള യൂണിറ്റുകള്‍ ഇതിനോടകം വിറ്റുപോയെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക്ക് കാറുകളുടെ നിരയില്‍ 2020 -ല്‍ നിരവധി മോഡലുകള്‍ വിപണിയില്‍ എത്തുമെങ്കിലും അവയില്‍ അഞ്ച് മികച്ച ഇലക്ട്രിക്ക് വാഹനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

നിസാന്‍ ലീഫ്

ഇലക്ട്രിക്ക് ഹാച്ച്ബാക്കായ ലീഫിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ നിസാന്‍ വ്യക്തമാക്കിയിരുന്നു. ലീഫിന്റെ രണ്ടാം തലമുറ വാഹനമാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക്ക് ഹാച്ച്ബാക്ക് മോഡലും ഇതാണ്.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

40kWh ബാറ്ററിയാണ് വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നത്. 148 പിഎസ് പവറും 320 Nm torque ഉം നല്‍കുന്നതാണ് ലീഫിലെ ഇലക്ട്രിക്ക് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

8 മുതല്‍ 16 മണിക്കൂര്‍ വരെ സമയം എടുക്കും ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകാന്‍. എന്നാല്‍ വാഹനത്തിനൊപ്പം ക്യുക്ക് ചാര്‍ജിങ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ഫാസ്റ്റ് ചാർജിങ്സംവിധാനം ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വിപണിയില്‍ ഏകദേശം 30 മുതല്‍ 35 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

എംജി eZS

ഹെക്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ക്ലിക്കായതോടെ ഇലക്ട്രിക്ക് നിരയിലേക്കും പുതിയ മോഡലിനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എംജി. ഈ വര്‍ഷം അവസാനത്തോടെ ഇലക്ട്രിക്ക് പതിപ്പായ eZS എസ്‌യുവി മോഡലിനെ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Most Read: പുതിയ നിയമത്തില്‍ പിടിവിണ് പൊലീസ് ഉദ്യോഗസ്ഥന്‍

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

എട്ടു മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 52.2 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്ക് പുറമേ യുകെ, ജര്‍മനി, ആസ്ട്രേലിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍തന്നെ eZS പുറത്തിറങ്ങും.

Most Read: 25,000 രൂപ പിഴ, ക്ഷുപിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

മഹീന്ദ്ര eKUV100

ഈ വര്‍ഷം അവസാനത്തോടെ മഹീന്ദ്ര ഇന്ത്യയില്‍ eKUV100 -നെ പുറത്തിറക്കും. 7 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. മഹീന്ദ്രയുടെ KUV100 -ല്‍ നിന്നും ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ മാത്രമായിരിക്കും ഇലക്ട്രിക്ക് പതിപ്പിന് ഉണ്ടാകുക.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

30 kW മോട്ടറും ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വാഹനത്തില്‍ നല്‍കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക്

2020 -ന്റെ തുടക്കത്തില്‍ തന്നെ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി വ്യക്തമാക്കി. മാരുതിയുടെ ജനപ്രീയ മോഡലായ വാഗണ്‍ആര്‍ തന്നെയാണ് ഇലക്ട്രിക്ക് പരിവേഷത്തില്‍ ആദ്യം വിപണിയില്‍ എത്തുന്നത്.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ബാറ്ററി ശേഷി സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. റഗുലര്‍ പതിപ്പില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമേ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളു.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ടാറ്റ അള്‍ട്രോസ് ഇലക്ട്രിക്ക്

നാല് മോഡലുകളാണ് ടാറ്റ നിരയില്‍ ഇലക്ട്രിക്ക് പതിപ്പിലേക്ക് ഒരുങ്ങുന്നത്. ഇതില്‍ ഒരു മോഡലാണ് അള്‍ട്രോസ്. പ്രീമിയം ഹാച്ച്ബാക്ക് അള്‍ട്രോസിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് പതിപ്പിനെ കഴിഞ്ഞ ജനീവ ഓട്ടോഷോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 250-300 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും വാഹനത്തിലുണ്ട്.

വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

വാഹനത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈനാണ് വാഹനത്തിന്റെ സവിശേഷത. വിപണിയില്‍ ഏകദേശം 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Five Best Electric Vehicles Expected to Launch in India by 2020. Read more in Malayalam.
Story first published: Sunday, September 8, 2019, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X