ഉടൻ പുറത്തിറങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

വാഹന വ്യവസായ മേഖലയിൽ വൻ ഇടിവുണ്ടായിട്ടും ഉപഭോക്താക്കളെ ആകർഷിക്കാനായി തങ്ങളുടെ ശ്രേണിയിലെ മോഡലുകളുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം വിപണിയിലെ തകർച്ച മറികടക്കാനായി ജനപ്രിയ മോഡലുകൾക്ക് വലിയ കിഴിവുകളാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

എങ്കിലും പുതിയ ഉൽ‌പ്പന്നങ്ങൾ‌ അവതരിപ്പിക്കുന്നത് മാത്രമേ തകർച്ചയെ നേരിടാൻ സഹായിക്കൂവെന്ന് നിർമ്മാതാക്കൾക്ക് അറിയാം. അതിനാൽ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ജനപ്രിയ ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകളെ പരിചയപ്പെടാം

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

1. ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ 2019

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഢംബര മോഡലുകളിലെ പ്രധാനിയാണ് എലാന്റ്ര. ഈ മാസം തന്നെ വാഹനത്തിനെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. പുറംമോഡിയിൽ കാര്യമായ പരിഷ്ക്കരണങ്ങളുമായാകും എലാന്റ്ര വിപണിയിലെത്തുക.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടിയർ കാസ്കേഡിംഗ് ഗ്രിൽ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, വെർട്ടിക്കൽ പൊസിഷനിംഗ് ഫോഗ് ലാമ്പ് ഹൗസിംഗ്, നവീകരിച്ച പ്രോസസറുള്ള പുതിയ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിൽ ഉണ്ടാകും. ഏകദേശം 14.22 ലക്ഷം രൂപയായിരിക്കും വാഹനതതിന്റെ എക്സ്ഷോറൂം വില.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

2. ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്‌

ടാറ്റാ മോട്ടോഴ്‌സിന് ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന മോഡലുകളിലൊന്നാണ് ടിയാഗോ. എന്നാൽ പുതിയ എതിരാളികളുടെ അവതരണം വാഹനത്തിന്റെ വിൽപ്പനയെ സമീപകാലത്ത് ബാധിച്ചു. അതിനാൽ മികച്ച കോസ്മെറ്റിക്ക് നവീകരണങ്ങളും, കൂടുതൽ പ്രീമിയമായ ക്യാബിൻ, പുതിയ സുരക്ഷാ സവിശേഷതകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എന്നിവ ഉപയോഗിച്ചാണ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരിക്കുന്നത്.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിൻ ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുകയും ചെയ്യും. അതിനാൽ നിലവിലെ മോഡലിനെക്കാൾ അല്പം പ്രീമിയം പതിപ്പായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ്.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

3. ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ്‌

സമഗ്രമായി പരിഷ്ക്കരിച്ച നെക്‌സോണിന്റെ ആദ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിനെ അധികം വൈകാതെ ടാറ്റ വിപണിയിലെത്തിക്കും.

Most Read: മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

പുതുതായി രൂപകൽപ്പന ചെയ്ത ബോണറ്റും ഫ്രണ്ട് ബമ്പറും, പുനർ‌നിർമ്മിച്ച ഫോഗ് ലാമ്പ് ക്ലസ്റ്ററുകളും, സ്ലൈക്കർ ഫ്രണ്ട് ഗ്രില്ലും, പുതിയ ഷാർപ്പ് ഹെഡ്‌ലാമ്പുകളുമാകും വാഹനത്തിന് ഉണ്ടാവുക. ഇംപാക്ട് ഡിസൈൻ 2.0 ക്ക് അനുസൃതമായി ആയിരിക്കും വാഹനത്തിന്റെ നിർമ്മാണം.

Most Read: ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

4. മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

മാരുതി സുസുക്കിയുടെ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഒരു ലക്ഷം രൂപ കിഴിവിൽ വാഹനത്തിന്റെ നിലവിലെ മോഡലിനെ കമ്പനി വിൽക്കുന്നുണ്ട്.

Most Read: വില്‍പ്പന കുറവ് മൂലം ഗുജറാത്ത് പ്ലാന്റ് വില്‍ക്കാനൊരുങ്ങി ഫോര്‍ഡ്

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിൻ ഒഴിവാക്കി പുതിയ ബി‌എസ്‌-VI 1.5 ലിറ്റർ SHVS നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലിന് ലഭിക്കും. മിഡ്-ലൈഫ് എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ, പ്രത്യേകിച്ച് ഫ്രണ്ട് ഫാസിയയിൽ, കർട്ടൻ എയർബാഗുകൾ, സൺറൂഫ് എന്നിവ പോലുള്ള സവിശേഷതകളും പുതിയ ബ്രെസയിൽ വാഗ്ദാനം ചെയ്യും.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

5. റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്‌

റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഫ്രണ്ട് എൻഡിൽ പുതിയ ഇരട്ട സ്ലാറ്റ് ഗ്രിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ഇരട്ട ബാരൽ ഹെഡ്‌ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ എന്നിവയാണ് വാഹനത്തിൽ വരുത്തുന്ന പരിഷ്ക്കരണങ്ങൾ.

ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലുകൾ

സിറ്റി K-ZE ഹാച്ച്ബാക്കിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് നിർമ്മിക്കുന്നത്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നാവിഗേഷനുമൊത്തുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ട്രൈബറിൽ നിന്നുള്ള മറ്റ് ഘടകങ്ങൾ എന്നിവ വാഹനത്തിന്റെ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
5 New Facelifts Launching Soon. Read more Malayalam
Story first published: Saturday, September 14, 2019, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X