പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ഇന്ത്യയിലെ കാറുകള്‍ക്ക് സുരക്ഷയില്ലെന്ന പേരുദോഷം പതിയെ മാറിത്തുടങ്ങി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ പങ്കെടുക്കുന്നു; സുരക്ഷ തെളിയിക്കുന്നു. നേരത്തെ മൈലേജിനായിരുന്നു ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രധാന്യം കല്‍പ്പിച്ചത്. ഫലമോ, സുരക്ഷ കുറച്ച് മൈലേജിന് ഊന്നല്‍ നല്‍കി രാജ്യാന്തര നിര്‍മ്മാതാക്കള്‍ പോലും ഇവിടെ കാറുകള്‍ ഇറക്കി.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

2014 -ല്‍ ഗ്ലോബല്‍ NCAP നേതൃത്വം നല്‍കിയ ആദ്യ ക്രാഷ് ടെസ്റ്റ് അരങ്ങേറിയപ്പോള്‍ മൈലേജും മുറുക്കെപ്പിടിച്ച് വില്‍പ്പനയ്‌ക്കെത്തിയ കാറുകള്‍ തകരപ്പാട്ടുകള്‍ പോലെയാണ് വേദിയില്‍ തകര്‍ന്നുനുറുങ്ങിയത്. പക്ഷെ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. സുരക്ഷയെ കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരാണ്; ഒപ്പം നിര്‍മ്മാതാക്കളും. ഈ അവസരത്തില്‍ സുരക്ഷിതമെന്ന് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് വിലയിരുത്തിയ ഇന്ത്യയിലെ കാറുകള്‍ (പത്തുലക്ഷത്തിന് താഴെ) പരിശോധിക്കാം.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ടാറ്റ നെക്‌സോണ്‍ — അഞ്ചു സ്റ്റാര്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറാണ് ടാറ്റ നെക്‌സോണ്‍. നിലവില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷയുള്ള മറ്റൊരു ഇന്ത്യന്‍ കാര്‍ വിപണിയിലില്ല. ആദ്യം നാലു സ്റ്റാര്‍ കുറിച്ച നെക്‌സോണ്‍, പിന്നീട് കൂടുതല്‍ സുരക്ഷ സംവിധാനങ്ങളുമായി ക്രാഷ് ടെസ്റ്റിനെ അഭിമുഖീകരിച്ചപ്പോള്‍ അഞ്ചില്‍ അഞ്ചു മാര്‍ക്കും കരസ്ഥമാക്കി.

Most Read: സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

നാലു ചാനല്‍ എബിഎസ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നെക്‌സോണിന്റെ വിജയത്തില്‍ നിര്‍ണായകമായി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 17 -ല്‍ 16.06 പോയിന്റുകള്‍ നെക്‌സോണ്‍ രേഖപ്പെടുത്തി. കുട്ടികുളുടെ സുരക്ഷയില്‍ അഞ്ചില്‍ മൂന്നു സ്റ്റാറുകളാണ് മോഡല്‍ കുറിച്ചത്. എസ്‌യുവിയുടെ ക്യാബിന്‍ ഈടുറ്റതാണെന്ന് ക്രാഷ് ടെസ്റ്റിന് പിന്നാലെ ഗ്ലോബല്‍ NCAP അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ് എന്നിവ നെക്‌സോണ്‍ വകഭേദങ്ങളില്‍ മുഴുവന്‍ അടിസ്ഥാന ഫീച്ചറാണ്.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ — നാലു സ്റ്റാര്‍

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവിയാണ് മാരുതി വിറ്റാര ബ്രെസ്സ. പ്രതിമാസം പതിനായിരം യൂണിറ്റുകളുടെ ശരാശരി വില്‍പ്പന എസ്‌യുവി കുറിക്കുന്നു. നിലവില്‍ ബ്രെസ്സയാണ് മാരുതിയുടെ ഏറ്റവും സുരക്ഷ കൂടിയ മോഡല്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് നാലു സ്റ്റാര്‍ സുരക്ഷയോടെയാണ് ബ്രെസ്സ പാസായത്.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 17 -ല്‍ 12.51 പോയിന്റുകള്‍ എസ്‌യുവി കുറിക്കുകയുണ്ടായി. ഇതേസമയം കുട്ടികളുടെ സുരക്ഷയില്‍ മാരുതി എസ്‌യുവി നിറംമങ്ങി. അഞ്ചില്‍ രണ്ടു സ്റ്റാറുകള്‍ മാത്രമേ ബ്രെസ്സയ്ക്ക് രേഖപ്പെടുത്താനായുള്ളൂ. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ മുതലായ ക്രമീകരണങ്ങള്‍ ബ്രെസ്സ മോഡലുകളില്‍ മുഴുവനുണ്ട്.

Most Read: 9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

മഹീന്ദ്ര മറാസോ — നാലു സ്റ്റാര്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കൈയ്യടക്കുന്ന ആദ്യ ഇന്ത്യന്‍ എംപിവിയാണ് മഹീന്ദ്ര മറാസോ. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ പതിനേഴില്‍ 12.85 പോയിന്റുകള്‍ മറാസോ കുറിച്ചു. കുട്ടികളുടെ സുരക്ഷയില്‍ രണ്ടു സ്റ്റാറും. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഡ്രൈവ് സൈഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പ്രീടെന്‍ഷനറുള്ള മുന്‍ സീറ്റ് ബെല്‍റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ മാറാസ വകഭേദങ്ങളില്‍ മുഴുവന്‍ ഇടംപിടിക്കുന്നുണ്ട്.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ഫോക്‌സ്‌വാഗണ്‍ പോളോ — നാലു സ്റ്റാര്‍

യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയിലുള്ള ഏറ്റവും സുരക്ഷിതമായ കാര്‍. പോളോ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമ്പോള്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകളായിരുന്നു. എന്നാല്‍ 2014 -ല്‍ ക്രാഷ് ടെസ്റ്റിന് വിധേയമായപ്പോള്‍ പോളോ സമ്പൂര്‍ണ്ണ പരാജയമായി. രാജ്യാന്തര നിര്‍മ്മാതാക്കള്‍ പോലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താണ് കാറുകളെ ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന അറിവ് അന്ന് വാഹന ലോകത്ത് കോളിളക്കം സൃഷ്ടിച്ചു.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

എന്നാല്‍ സ്വന്തം പ്രതിച്ഛായയ്ക്ക് മങ്ങലേറ്റയുടനെ ഫോക്‌സ്‌വാഗണ്‍ തെറ്റു തിരുത്തി. എയര്‍ബാഗുകളും എബിഎസുമില്ലാത്ത പ്രാരംഭ പോളോ മോഡലിനെ നിരയില്‍ നിന്നും കമ്പനി നീക്കം ചെയ്തു. ശേഷം വീണ്ടും പോളോയെ ക്രാഷ് ടെസ്റ്റിനായി ഫോക്‌സ്‌വാഗണ്‍ കൊണ്ടുവരികയായിരുന്നു. രണ്ടാംതവണ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നിരാശപ്പെടുത്തിയില്ല. നാലു സ്റ്റാര്‍ റേറ്റിങ്ങോടെ ഇടിപ്പരീക്ഷ പാസായ പോളോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണിന്റെ മുഖം രക്ഷിച്ചു.

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ടൊയോട്ട എത്തിയോസ് ലിവ — നാലു സ്റ്റാര്‍

2016 -ലാണ് ടൊയോട്ട എത്തിയോസ് ലിവ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. അന്ന് മികവാര്‍ന്ന നാലു സ്റ്റാര്‍ സുരക്ഷ മോഡല്‍ കുറിക്കുകയുണ്ടായി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 16 -ല്‍ 13 പോയിന്റുകള്‍ നേടിയ എത്തിയോസ് ലിവ, കുട്ടികളുടെ സുരക്ഷയില്‍ 49 -ല്‍ 20.02 പോയിന്റുകള്‍ രേഖപ്പെടുത്തി.

Most Read: പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ്— വീഡിയോ

പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

വകഭേദങ്ങളില്‍ മുഴുവന്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍ ആദ്യമായി അവതരിപ്പിച്ച വാഹന നിര്‍മ്മാതാക്കളാണ് ടൊയോട്ട. എബിഎസ്, ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ എത്തിയോസ് ലിവയിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും.

Most Read Articles

Malayalam
English summary
Top 5 Safest Cars In India. Read in Malayalam.
Story first published: Saturday, April 13, 2019, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X