മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിലെ വാഹന വിപണി മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ നിന്നും പിന്മാറാൻ വാഹന നിർമ്മാതാക്കൾ തയ്യാറായിട്ടില്ല. വിപണിയിലെ തകർച്ച മറികടക്കാൻ പുതിയ മോഡലുകളെ വിപണിയിലെത്തിക്കുകയാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അതിന്റെ വിൽപ്പന സംരക്ഷിക്കുന്നതിനായി പുതുതലമുറയിൽപെട്ട വാഗൺആർ, XL6, എസ്-പ്രസ്സോ എന്നീ മോഡലുകൾ പുറത്തിറക്കി.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അടുത്തതായി വിൽപ്പനയിൽ കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കാത്ത ഇഗ്നിസ് ഹാച്ച്ബാക്കിനെ മാറ്റിസ്ഥാപിക്കാൻ 2020 മാരുതി നെക്‌സ വാഗൺ ആർ പുറത്തിറക്കാൻ കാർ കമ്പനി പദ്ധതിയിടുന്നു. വരാനിരിക്കുന്ന മോഡലിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും പ്രതീക്ഷിക്കേണ്ടതുമായ അഞ്ച് കാര്യങ്ങൾ ഇതാ.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. വിൽപ്പന നെക്സ ഡീലർഷിപ്പിലൂടെ മാത്രം

വരാനിരിക്കുന്ന XL5 വാഗൺആറിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അതിന്റെ വിൽപ്പന നെക്‌സ റീട്ടെയിൽ ശൃംഖലയിലൂടെ മാത്രമായിരിക്കും. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പ് ശൃംഖല നിലവിൽ ഇഗ്നിസ്, ബലേനോ, XL6, സിയാസ്, എസ്-ക്രോസ് തുടങ്ങിയ മോഡലുകളാണ് വിൽപ്പന നടത്തുന്നത്.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വരാനിരിക്കുന്ന മോഡൽ ഇഗ്നിസിനെ പിന്തള്ളി മാരുതിയുടെ പ്രീമിയം മോഡലുകളുടെ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറായി മാറും. മറ്റ് മോഡലുകളെപ്പോലെ, മാരുതി ഇഗ്നിസിന്റെ വിൽപ്പനയും നെക്സ ഔട്ട്‌ലെറ്റുകളിൽ പരിമിതപ്പെടുത്തും.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. പുതുക്കിയ സ്റ്റൈലിംഗ് പാക്കേജ്

അരീന ഡീലർഷിപ്പുകളിൽ നിന്ന് നെക്സ കുടയിലേക്ക് മാറ്റുന്ന ആദ്യത്തെ മാരുതി മോഡലാകില്ല വാഗൺആറിന്റെ പ്രീമിയം പതിപ്പ്. കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വഴി മാത്രമായിരിക്കും പുതിയ XL5 ന്റെ വിൽപ്പന മാരുതി നടത്തുക.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

XL6 പോലെ വാഗൺആർ XL5-ലും നിരവധി സ്റ്റൈലിംഗ് പരിഷ്ക്കരണങ്ങൾ അവതരിപ്പിക്കും. അവയിൽ ഏറ്റവും പ്രധാനമായ മാറ്റം അതിന്റെ ഫ്രണ്ട് പ്രെഫൈലിൽ ആയിരിക്കും. മുൻവശത്ത് ഒരു മൾട്ടി ലെവൽ ലൈറ്റിംഗ് സിസ്റ്റം, ബോൾഡർ ഗ്രിൽ, പുനർനിർമ്മിച്ച ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പർ എന്നിവ മാരുതി അവതരിപ്പിക്കും.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. പെട്രോൾ എഞ്ചിൻ ഓപഷൻ മാത്രം

2019 ജനുവരിയിൽ അവതരിപ്പിച്ച മൂന്നാം തലമുറ മാരുതി വാഗൺആർ 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്തത്. ഇവയിൽ ചെറിയ എഞ്ചിൻ ആൾട്ടോ K10, എസ്-പ്രസ്സോ, സെലെറിയോ എന്നിവയുമായി പങ്കിടുന്നു.

Most Read: ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റെനോ മോഡലായി ട്രൈബർ

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നിരുന്നാലും മാരുതി വാഗൺആറിന്റെ പ്രീമിയം മോഡലിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. ഇത് നിലവിൽ വിപണിയിലുള്ള മാരുതി ഇഗ്നിസിന്റെ അതേ എഞ്ചിനാണ്.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ്

മാരുതി വാഗൺആറിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 5-സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്സുകളോടെ വാഗ്ദാനം ചെയ്യുന്നത്. XL5 1.2 ലിറ്റർ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. എങ്കിലും ഇത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യും.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. XL5 അല്ലെങ്കിൽ സ്റ്റിംഗ്രേ എന്ന് വിളിക്കാം

മാരുതി എർട്ടിഗയെ അടിസ്ഥാനമാക്കി എത്തിയ XL6 ന് പേര് നൽകിയതുപോലെ വാഗൺആറിന്റെ പ്രീമിയം പതിപ്പിനും സമാനമായ ശൈലി നാമം തന്നെ ആയിരിക്കും കമ്പനി നൽകുകയെന്നാണ് സൂചന. അതിനർത്ഥം സ്വന്തമായി ഒരു വ്യക്തിത്വം ലഭിക്കുന്നതിന് മതിയായ സ്റ്റൈലിംഗ് പരിഷ്ക്കരണങ്ങൾ ഉണ്ടായിരിക്കുമെന്നാണ്.

മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എങ്കിലും പഴയ സ്റ്റിംഗ്രേ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാൻ കാർ നിർമ്മാതാവിന് ഈ അവസരം ഉപയോഗിക്കാമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. കുറഞ്ഞ ഉപഭോക്താക്കൾ കാരണം വിപണിയിൽ നിന്ന് ഇതിനെ പിൻവലിക്കുകയായിരുന്നു മാരുതി. അതിനാൽ ഇതിനെ അത്തരത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Source: GaadiWaadi

Most Read Articles

Malayalam
English summary
5 Things To Expect From Maruti Wagon R XL5. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X