പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

ടൊയോട്ട ഇന്നോവ എംപിവി വിപണിയിലെത്തിയത് 2005 -ലാണ്. അന്ന് മുതല്‍ ഇന്നുവരെ ഈ എംപിവി സുഖദായകവും വിശ്വാസ്യതയാര്‍ന്നതുമായ യാത്രയാണ് ഉടമകള്‍ക്ക് നല്‍കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് വിപണിയിലെത്തിയ മുതല്‍ ഇന്ന് വരെ വിജയക്കുതിപ്പ് തുടരാന്‍ ടൊയോട്ട ഇന്നോവയ്ക്കായത്.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

മറ്റു വാഹനങ്ങളെയപേക്ഷിച്ച് നോക്കുമ്പോള്‍ നിരത്തില്‍ ടൊയോട്ട ഇന്നോവ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് ബലമേകുന്നതാണ് അടുത്തിടെ മാധ്യമങ്ങളില്‍ ഇടം നേടിയൊരു വാര്‍ത്ത.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

ഒരു ആദ്യ തലമുറ ടൊയോട്ട ഇന്നോവ ആറ് ലക്ഷം കിലോമീറ്ററോളം ദൂരം പിന്നിട്ടതാണിപ്പോള്‍ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

താഴെ നല്‍കിയിരിക്കുന്ന ചിത്രത്തിലുള്ള ഇന്നോവയാണ് ഈ അത്യപൂര്‍വ്വ നേട്ടം കൈവരിച്ചത്.

Most Read:ടൊയോട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയും, മാറ്റത്തിന് തിരികൊളുത്താന്‍ ബലെനോ

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

എം വി ഗോപിനാഥന്‍ എന്നയാളുടെയാണ് ഈ 2005 മോഡല്‍ ഇന്നോവ. 2005 -ലാണ് ടൊയോട്ട ഇന്ത്യയില്‍ ഇന്നോവയെ പരിചയപ്പെടുത്തിയത്. അത് കൊണ്ട് തന്നെ ചിത്രത്തില്‍ കാണുന്ന ഇന്നോവ ആദ്യ തലമുറയിലെയാണെന്ന് തന്നെ പറയാം.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

കാറിന്റെ ഒഡോമീറ്റര്‍ കാണിക്കുന്നത് കാര്‍ ആറ് ലക്ഷം കിലോമീറ്ററോളം ദൂരം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു എന്നാണ്. ഏതൊരു കാറിനെ സംബന്ധിച്ചും ഇതൊരു വലിയ കാര്യമാണ്.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

കേരളത്തിലെ തന്നെ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് കാര്‍ ഗോപിനാഥന്‍ വാങ്ങിയതും നാളിതുവരെ കാര്‍ സര്‍വ്വീസ് നടത്തിയതും. ഇത് മാത്രമല്ല ഈ ഇന്നോവയുടെ ഫസ്റ്റ് ക്ലച്ച് പുനസ്ഥാപിച്ചിരിക്കുന്നത് ആറ് ലക്ഷം കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷമാണെന്നതാണ് മറ്റൊരു പ്രത്യേകത.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

മിക്ക വാഹനങ്ങളിലും 50,000 കിലോമീറ്ററോളും ദൂരം പിന്നിട്ട് കഴിഞ്ഞാല്‍ തന്നെ ഫസ്റ്റ് ക്ലച്ച് മാറ്റണ്ടേി വരുന്ന സാഹചര്യങ്ങളിലാണ് ഈ ഇന്നോവ ആറ് ലക്ഷം കിലോമീറ്റര്‍ താണ്ടിയതിന് ശേഷം ഇത് പുനസ്ഥാപിക്കുന്നത്.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

മറ്റൊരു സുപ്രധാന കാര്യം ഇവിടെ എടുത്ത് പറയാനുള്ളത് ടൊയോട്ടയുടെ നിര്‍മ്മാണത്തിലെ നിലവാരമാണ്. ഒരു കാര്‍ വിപണിയിലെത്തിയാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം കഴിയാതെയെങ്കിലും അത് വാങ്ങരുതെന്നാണ് പറയാറ്.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

കാരണം ആ കാലയളവിനുള്ളില്‍ നിര്‍മ്മാതാക്കള്‍ കാറിന്റെ പോരായ്മകള്‍ കണ്ടെത്തി അത് തിരുത്താനിടയുണ്ട്. പക്ഷേ, ഇന്നോവയുടെ കാര്യത്തില്‍ മാത്രമത് തെറ്റായിരിക്കും. ലോകത്തെ തന്നെ മികച്ച വാഹന നിര്‍മ്മാതാക്കളാണ് ടൊയോട്ട.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

ഒട്ടനവധി തവണ വില്‍പ്പനയില്‍ മുന്‍പന്തിയിലെത്താനും കമ്പനിയ്ക്കായിട്ടുണ്ട്.

ഇവിടെ ഇന്നോവയ്ക്ക് ഉടമ കൃത്യമായ മെയിരന്റനന്‍സ് നല്‍കിയിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.

Most read:പള്‍സര്‍ 220F -ന്റെ കുപ്പായമണിഞ്ഞ് പുതിയ ബജാജ് പള്‍സര്‍ 180F

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

2.5 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ചാര്‍ജിംഗ് D-4D ഡീസല്‍ എഞ്ചിനാണ് ആദ്യ തലമുറ ഇന്നോവയിലുള്ളത്. ഇത് 102 PS കരുത്താണ് നല്‍കുന്നത്. താരതമ്യേന ഉയര്‍ന്ന വിലയുള്ള ഈ എംപിവി വാഹനം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന കൈവരിക്കുന്നത് വന്‍ നേട്ടമാണ്.

പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

ഇതിന് കാരണം നിര്‍മ്മാണത്തിലെ പക്വതയും എഞ്ചിന്‍ കാര്യക്ഷമതയും മികച്ച ഇന്റീരിയറുമാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വരെ ഉപയോഗിക്കുന്നത് ഇന്നോവയാണ്.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത് രണ്ടാം തലമുറക്കാരനായ ഇന്നോവ ക്രിസ്റ്റയാണ്.

Image Courtesy: ModsOwnCountry Whatsapp Group

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
innova done six lakh kilometers: read in malayalam
Story first published: Friday, February 1, 2019, 19:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X