മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തുന്ന വാഹനങ്ങളെല്ലാം തന്നെ ഉടൻ തന്നെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കും. ഏപ്രിൽ ഒന്നിന് ഔദ്യോഗികമായി പുതിയ മലിനീകരണ ചട്ടം പ്രാബല്യത്തിൽ വരും. എന്നിരുന്നാലും ബിഎസ്-VI കംപ്ലയിന്റ് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയതായി പുറത്തിറക്കിയ കിയ ബ്രാൻഡ് ഉൾപ്പെടെ നിരവധി നിർമ്മാതാക്കൾ വിപണിയിലുണ്ട്.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ബിഎസ്-VI സമയപരിധിക്ക് മുമ്പായി തന്നെ അവരുടെ വാഹനങ്ങളെല്ലാം പരിഷ്ക്കരിക്കുകയാണ്. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിരവധി മോഡലുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിർമ്മാതാവും മാരുതിയാണ്.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കിയിൽ നിന്നുള്ള ഈ പെട്രോൾ എഞ്ചിൻ വാഹനങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ സാധാരണ ബിഎസ്-IV ഇന്ധനത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന മാരുതിയുടെ കാറുകളുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് മാരുതി സുസുക്കി ബലേനോ. കഴിഞ്ഞ ഏപ്രിലിലാണ് ബി‌എസ്-VI ലേക്ക് പരിഷ്ക്കരിച്ച ബലേനോയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ മാരുതി സുസുക്കിയുടെ ലൈനപ്പിൽ നിന്നുള്ള ആദ്യത്തെ ബി‌എസ്-VI കാറുമാണിത്.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ബലേനോയുടെ K12KB എഞ്ചിനൊപ്പം, ഒരു പുതിയ K12C എഞ്ചിനും മാരുതി ചേർത്തു. ഇത് ബ്രാൻഡിൽ നിന്നുള്ള പുതിയ ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനാണ്. ഇതിന് സ്മാർട്ട് ഹൈബ്രിഡ് സജ്ജീകരണവും ലഭിക്കുന്നു.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ഇത് പരമാവധി 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ലിറ്ററിന് 23.87 കിലോമീറ്റർ ഇന്ധനക്ഷമതയും ലഭിക്കും. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണ് ബലേനോയിൽ മാരുതി വാഗ്ദാനം ചെയ്യുന്നത്.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി ആൾട്ടോ

ബി‌എസ്-VI പാലിക്കുന്നതിനായി പരിഷ്ക്കരിച്ച മാരുതിയിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ആൾട്ടോ. ബലേനോയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിൽ തന്നെ പുതിയ ആൾട്ടോയും വിപണിയിലെത്തി. പുതിയ ബമ്പർ, വലിയ ഗ്രിൽ, വലിയ എയർ ഡാം, നവീകരിച്ച ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് ഇതിന് സൂക്ഷ്മമായ പരിഷ്ക്കരണങ്ങൾ ലഭിച്ചു.കൂടാടെ പുതിയ ഇന്റീരിയർ തീം ഉള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആൾട്ടോയ്ക്ക് മാരുതി നൽകി.

Most Read: സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

796 സിസി, മൂന്ന് സിലിണ്ടർ എഞ്ചിനാണ് ആൾട്ടോയുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 47 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ഇത് ലഭ്യമാകൂ. ഒരു ലിറ്ററിൽ 22.05 കിലോമീറ്റർ മൈലേജാണ് മാരുതി ആൾട്ടോയിൽ വാഗ്ദാനം ചെയ്യുന്നത്.

Most Read: വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി വാഗൺആർ

ഈ വർഷം ആദ്യമാണ് ഏറ്റവും പുതിയ വാഗൺആറിനെ മാരുതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ജനപ്രിയ ഫാമിലി ഹാച്ച്ബാക്കിന്റെ ബിഎസ്-VI പതിപ്പ് കമ്പനി ജൂണിൽ പുറത്തിറക്കി. ആദ്യമായി 1.0 ലിറ്റർ എഞ്ചിൻ ഓപ്ഷനോടൊപ്പം 1.2 ലിറ്റർ എഞ്ചിൻ ഓപ്ഷനും വാഗൺആറിന് ലഭിച്ചു.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

വാഗൺ‌ആറിന്റെ 1.2 ലിറ്റർ എഞ്ചിനാണ് മാരുതി‌ ബിഎസ്-VI മലിനീകരണ‌ മാനദണ്ഡം അനുസരിച്ച് നവീകരിച്ചു. വാഹനത്തിന്റെ കരുത്ത് അതേപടി നിലനിർത്തിയാണ് മാരുതി വാഗൺആറിനെ വിപണിയിലെത്തിച്ചത്. ഇത് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ലഭ്യമാണ്.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്

വാഗൺആറിന് കരുത്ത് നൽകുന്ന ബിഎസ്-VI 1.2 ലിറ്റർ പെട്രോൾ എഞ്ചിനുപയോഗിച്ച് അതേ മാസം തന്നെ മാരുതി സുസുക്കി സ്വിഫ്റ്റിനൊയും വിപണിയിലെത്തിച്ചു. സ്റ്റൈലിംഗിനും ആക്രമണാത്മക രൂപത്തിനും പേരുകേട്ട ഹാച്ച്ബാക്കിന് പരിഷ്ക്കരിച്ച എഞ്ചിൻ ഇതിലൂടെ ലഭിച്ചു.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ഇത് പരമാവധി 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച എഞ്ചിൻ പരമാവധി 21.21 കിലോമീറ്റർ / ലിറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി ഡിസയർ

ഇന്ത്യയിൽ ഏറ്റവും വലിയ വിൽപ്പനയുള്ള സെഡാനാണ് ഏറ്റവും പുതിയ മാരുതി സുസുക്കി ഡിസയർ. ജൂണിൽ ബിഎസ്-VI കംപ്ലയിന്റ് വാഗൺ ആർ, സ്വിഫ്റ്റ് എന്നിവ വിപണിയിൽ അവതരിപ്പിച്ചതിനുശേഷം, മാരുതി സുസുക്കി ഡിസയറിന്റെ പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പും പുറത്തിറക്കി.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

സ്വിഫ്റ്റിൽ വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ എഞ്ചിൻ തന്നെയാണ് ഇതിനും കരുത്ത് പകരുന്നത്. മാനുവൽ, എഎംടി ട്രാൻസ്മിഷനുകളിലും ഡിസയറിൽ ലഭ്യമാകും. കൂടാതെ സ്വിഫ്റ്റിന്റെ അതേ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി എർട്ടിഗ

മാരുതി എർട്ടിഗയുടെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏഴ് സീറ്റർ എം‌യുവി ആയി മാറാനും എർട്ടിഗയ്ക്ക് സാധിച്ചു.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ഓഗസ്റ്റിലാണ് പുതിയ എർട്ടിഗയ്ക്ക് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ലഭിച്ചത്. മാരുതി സ്വന്തമായി വികസിപ്പിച്ചെടുത്ത ബിഎസ്-VI 1.5 ലിറ്റർ പെട്രോൾ കംപ്ലയിന്റ് എഞ്ചിൻ ലഭിച്ച മാരുതിയുടെ ആദ്യ കാറാണിത്. ഇതിന് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

മാരുതി സുസുക്കി XL6

മാരുതി സുസുക്കി എർട്ടിഗയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ബ്രാൻഡിന്റെ ഏറ്റവും പുതിയ വാഹനമാണ് ക്രോസ്ഓവർ മോഡലായ XL6. എം‌പിവിയുടെ ആറ് സീറ്ററും കൂടുതൽ പ്രീമിയം പതിപ്പുമാണ് ഈ മോഡൽ.

മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

എർട്ടിഗയിൽ നിന്ന് വ്യത്യസ്തമായി XL6 ന് പെട്രോൾ എഞ്ചിൻ മാത്രമേ മാരുതി വാഗ്ദാനം ചെയ്യുന്നുള്ളൂ. മാത്രമല്ല ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയ്‌ക്കൊപ്പം ലഭ്യമായ അതേ എഞ്ചിനാണ് ഇതിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
7 BS6 ready Maruti Suzuki cars you can buy. Read more Malayalam
Story first published: Friday, September 13, 2019, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X