ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

മികച്ച കാറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക, അവരുടെ വിശ്വസ്ത ബ്രാന്‍ഡാവുക. ഇതെല്ലാമാണ് മിക്ക വാഹന നിര്‍മ്മാതാക്കളുടെയും ലക്ഷ്യം. ഉയര്‍ന്ന സുരക്ഷയും അതിനൊത്ത സാങ്കേതികയുമുള്ള കാറുകള്‍ വിവിധ നിര്‍മ്മാതാക്കള്‍ വിപണിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ദിനം തോറും വാശിയേറിയ മത്സരമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ നടക്കുന്നത്, പ്രത്യേകിച്ച് എസ്‌യുവി ശ്രേണിയില്‍. എംജി മോട്ടോര്‍, കിയ എന്നിവര്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡലുകളെ അനാവരണം ചെയ്ത് കഴിഞ്ഞു. ഇവ കൂടാതെ വേറെയും പല കാറുകളും ഇന്ത്യന്‍ വിപണിയിലെത്താനിരിക്കുകയാണ്. ഇന്ത്യന്‍ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ട് കാറുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

1. കിയ സെല്‍റ്റോസ്

ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ കിയ, ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വാഹനമെത്തിക്കുന്ന കാര്യം 2018 ഓട്ടോ എക്‌സ്‌പോയില്‍ വച്ച് തന്നെ അറിയിച്ചതാണ്. അതേ ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച SP2i കോണ്‍സെപ്റ്റ് പിന്നീട് സെല്‍റ്റോസ് എസ്‌യുവിയായി രൂപാന്തരം പ്രാപിക്കുന്നതും നമ്മള്‍ കണ്ടു.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

അടുത്തിടെയാണ് സെല്‍റ്റോസിനെ കമ്പനി വാഹനലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അടുത്ത തലമുറ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലാണ് പുതിയ കിയ സെല്‍റ്റോസ് ഒരുങ്ങിയിരിക്കുന്നത്. കമ്പനി പുതുതായി വികസിപ്പിച്ച 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റുകളാവും സെല്‍റ്റോസില്‍ തുടിക്കുക. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയിലുണ്ടാവും.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

2. എംജി ഹെക്ടര്‍

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യയിലെത്തുന്നെന്ന വാര്‍ത്ത അത്യന്തം ആവേശത്തോടെയാണ് രാജ്യത്തെ വാഹനപ്രേമികള്‍ വരവേറ്റത്. നിലവില്‍ ചെനീസ് വിപണിയില്‍ കമ്പനി വില്‍ക്കുന്ന ബെയ്ജുന്‍ 530 -യെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹെക്ടര്‍ എസ്‌യുവിയാണ് ഇന്ത്യയിലെത്തുന്ന ആദ്യ എംജി വാഹനം. പല ഘടകങ്ങളും ഈ മോഡലുകള്‍ തമ്മില്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ബ്ലാക്ക് ഫിനിഷിലുള്ള മുന്‍ഗ്രില്ലും പുത്തന്‍ അലോയ് വീലും ബമ്പറും ഹെക്ടറിനെ സവിശേഷമാക്കുന്നു.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

കുത്തനെ സ്ഥാപിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമാണ് ഹെക്ടറിലെ മറ്റു പ്രത്യേകതകള്‍. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പാനരോമിക് സണ്‍റൂഫ് എന്നിവയും ഹെക്ടറിലുണ്ട്. പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ഹെക്ടറെത്തും. ജൂണ്‍ 27 -നാണ് ഹെക്ടര്‍ എസ്‌യുവിയെ എംജി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

3. റെനോ ട്രൈബര്‍

ഈ വര്‍ഷം അവസാനത്തോടെയാവും പുതിയ ട്രൈബര്‍ എംപിവിയെ റെനോ വിപണിയിലെത്തിക്കുക. ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയ CMF-A പ്ലാറ്റ്‌ഫോമിലാവും ട്രൈബര്‍ എംപിവിയെ കമ്പനി ഒരുക്കുക. ക്വിഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ട്രൈബറിന്റെ പുറംമോടി ഒരുക്കിയിരിക്കുന്നത്. വലിയ ഹെഡ്‌ലാമ്പുകളോടെയുള്ള പുതിയ ഗ്രില്ലും ടെയില്‍ ലാമ്പുകളും പുത്തന്‍ ബമ്പറും ട്രൈബറിലുണ്ട്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തോടെയുള്ള മികച്ച ഫീച്ചറുകളാണ് എംപിവിയുടെ ഇന്റീരിയറിലുള്ളത്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാവും പുതിയ ട്രൈബര്‍ എംപിവിയെ റെനോ വില്‍പ്പനയ്‌ക്കെത്തിക്കുക. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ കമ്പനി ട്രൈബറില്‍ ഒരുക്കും.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

4. ടാറ്റ ആള്‍ട്രോസ്

ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ ടാറ്റ അവതരിപ്പിച്ചത്. ALFA പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ആള്‍ട്രോസിനെ രൂപകല്‍പ്പന ചെയ്യുന്നത് ഇംപാക്ട് 2.0 ഡിസൈനിലാണ്. ബ്ലാക്ക് ഫിനിഷിലുള്ള ഗ്രില്ലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ് ഹാച്ച്ബാക്കിനുള്ളത്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകളും വലിയ അലോയ് വീലുകളുമാണ് മറ്റു സവിശേഷതകള്‍. ടാറ്റ നെക്‌സോണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡാഷ്‌ബോര്‍ഡും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും നിര്‍മ്മിച്ചിരിക്കുന്നത്. വലുപ്പമേറിയ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് ലഭിച്ചിരിക്കുന്നു. പെട്രോള്‍ യൂണിറ്റും ഇലക്ട്രിക്ക് പതിപ്പും ഹാച്ച്ബാക്കിനുണ്ടാവും.

Most Read: മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

5. മാരുതി സുസുക്കി എസ്-പ്രെസ്സോ

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനാമാക്കിയുള്ള എസ്-പ്രെസ്സോയുടെ പരീക്ഷയോട്ടത്തിലാണ് മാരുതി. നിലവിലെ മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് എസ്-പ്രെസ്സോയുടെ ഡിസൈന്‍.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

മാരുതി നിരയിലെ ചെറു ഹാച്ച്ബാക്കായ എസ്-പ്രെസ്സോ ഈ വര്‍ഷം അവസാനത്തോടെ തന്നെ വിപണിയിലെത്താനാണ് സാധ്യത. പുതിയ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നിവയെല്ലാം ഹാച്ച്ബാക്കിലുണ്ട്. HEARTECT പ്ലാറ്റ്‌ഫോമിലാവും പുതിയ മാരുതി എസ്-പ്രെസ്സോ എത്തുക. വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ്, സുരക്ഷ ചട്ടങ്ങള്‍ പാലിച്ചാവും ഹാച്ച്ബാക്കിന്റെ നിര്‍മ്മാണം.

Most Read: മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

6. ഹ്യുണ്ടായി ഗ്രാന്‍ഡ് i10

രണ്ടാം തലമുറ ഗ്രാന്‍ഡ് i10 വിപണിയിലത്തിക്കാനുള്ള തിരക്കുകളിലാണ് ഹ്യുണ്ടായി. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന കാറിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തെത്തിക്കഴിഞ്ഞു. BNVSAP ചട്ടങ്ങള്‍ക്കനുസൃതമായി നിര്‍മ്മിക്കുന്ന ഗ്രാന്‍ഡ് i10 -ല്‍ പുതിയ പ്ലാറ്റ്‌ഫോമാവും ഉണ്ടാവുക.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിലവാരമുള്ള 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാവും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -ല്‍ ഉണ്ടാവുക. കാറിന്റെ ഡീസല്‍ പതിപ്പ് കമ്പനി പുറത്തിറക്കില്ല. പുതിയ വെന്യുവിലേതിന് സമാനമായ കണക്റ്റഡ് ഫീച്ചറുകള്‍ പുതിയ ഗ്രാന്‍ഡ് i10 -ല്‍ കമ്പനി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

7. മാരുതി എര്‍ട്ടിഗ ക്രോസ്സ്

എര്‍ട്ടിഗയുടെ കോസ്സ്ഓവര്‍ പതിപ്പ് അതാണ് മാരുതി എര്‍ട്ടിഗ ക്രോസ്സ്. കാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാരുതി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ എര്‍ട്ടിഗയെക്കാളും കൂടുതല്‍ പ്രീമിയം ഭാവമുണര്‍ത്തുന്നതാവും എര്‍ട്ടിഗ ക്രോസ്സ്. ആറ് പേര്‍ക്ക് വരെ സുഖകരമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പ്പന. കാഴ്ചയില്‍ പരുക്കനായ എര്‍ട്ടിഗ ക്രോസ്സിന് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാവും ഉണ്ടാവുക.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

8. ടാറ്റ കസീനി

ഹാരിയര്‍ എസ്‌യുവിയുടെ ഏഴ് സീറ്റര്‍ പതിപ്പാണ് ടാറ്റ കസീനിയെന്നറിയപ്പെടുന്നത്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച കസീനി, ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനീവ മോട്ടോര്‍ ഷോയില്‍ ബസെഡ് എന്ന പേരിലാണ് കമ്പനി എസ്‌യുവിയെ അവതരിപ്പിച്ചിരുന്നത്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

എന്നാല്‍, ഇന്ത്യയില്‍ കസീനി എന്ന പേരിലായിരിക്കും എസ്‌യുവിയെത്തുക എന്ന് കമ്പനി പിന്നീട് അറിയിക്കുകയായിരുന്നു. ടാറ്റ ഹാരിയറിനെക്കാളും 63 mm അധികം നീളമുള്ള കസീനിയ്ക്ക് വിശാലമായ ക്യാബിനായിരിക്കും ഉണ്ടാവുക.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

ഹാരിയറിലുള്ളതിന് സമാനമായ ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ ക്രയോട്ടെക്ക് എഞ്ചിനായിരിക്കും കസീനിയുടെ ഹൃദയം. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ എസ്‌യുവിയിലുണ്ടാവും. ഹാരിയറിന് സമാനമായ OMEGA പ്ലാറ്റ്ഫോം തന്നെയായിരിക്കും കസീനിയുടെയും അടിത്തറ. വരാനിരിക്കുന്ന ഏഴ് സീറ്റര്‍ എംജി ഹെക്ടര്‍, മഹീന്ദ്ര XUV500 തുടങ്ങിയ നിരവധി വാഹനങ്ങള്‍ക്ക് ടാറ്റ കസീനി വെല്ലുവിളി ഉയര്‍ത്തും.

Most Read Articles

Malayalam
English summary
8 Upcoming Cars In India. Read In Malayalam
Story first published: Wednesday, June 26, 2019, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X