ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ലോകത്തെ ഏറ്റവും വലിയ ഓട്ടോമോട്ടിവ് വിപണികളിലൊന്നാണ് ഇന്ത്യയെങ്കിലും, ആഢംബര കാറുകലും ഇറക്കുമതി ചെയ്യുന്ന കാറുകളും വളരെ കുറവാണ് ഇന്ത്യന്‍ വിപണിയില്‍. എന്നിരുന്നാലും വിവിധ കാരണങ്ങള്‍ കൊണ്ട് ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ട അനവധി ആഢംബര കാറുകളുണ്ട് നമ്മുടെ രാജ്യത്ത്.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ഇതാ ദില്ലി പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ചില വീഡിയോ ദൃശ്യങ്ങള്‍ ചുവടെ നല്‍കുന്നു. വീഡിയോയിലെ ആദ്യ കാഴ്ചയില്‍ നിന്ന് തന്നെ മനസിലാവും ഈ ആഢംബര വാഹനങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് പോലീസ് പിടിച്ചെടുത്തതാണെന്ന്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ട ചില ആഢംബര കാറുകളുടെ വിവരങ്ങള്‍ ഇതാ.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോഖ്

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ പക്കല്‍ നിന്നുള്ള മികച്ച കാറാണ് റേഞ്ച് റോവര്‍ ഇവോഖ്. കാഴ്ചയില്‍ വളരെ അക്രമണോത്സുകത തോന്നിപ്പിക്കുന്നുണ്ട് ഈ എന്‍ട്രി ലെവല്‍ റേഞ്ച് റോവറിന്.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ഹരിയാന രജിസ്ട്രഷനുള്ള വിഐപി നമ്പര്‍ പ്ലേറ്റാണ് ഇവോഖിനുള്ളത്. ഇന്ത്യന്‍ വിപണയില്‍ 52 ലക്ഷം രൂപ മുതലാണ് റേഞ്ച് റോവറിന്റെ വില ആരംഭിക്കുന്നത്. 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഓണ്‍റോഡ് വില.

Most Read:രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ജാഗ്വാര്‍ XF

ശ്രേണിയില്‍ ഏറ്റവും പ്രശസ്തമായ സെഡാനാണ് ജാഗ്വാര്‍ XF. ഇത് പല രംഗത്ത് നിന്നുള്ള സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്നൊരു കാര്‍ കൂടിയാണ്. വിഐപി നമ്പര്‍ പ്ലേറ്റുള്ള ഈ കാറും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പോലീസ് സ്‌റ്റേഷനില്‍ കിടക്കുന്നത്.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ആശ്ചര്യമെന്തെന്നാല്‍ ഒരു തരത്തിലുള്ള പോറലുകളോ മറ്റ് കേടുപാടുകളോ ഒന്നും ഈ ജാഗ്വാര്‍ XF -ല്‍ കണ്ടില്ല. വിപണിയില്‍ 50 ലക്ഷം രൂപ മുതലാണ് ജാഗ്വാര്‍ XF -ന്റെ വില.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

പോര്‍ഷ മക്കാന്‍

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് മക്കാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മക്കാനെ പോര്‍ഷ വിപണിയിലെത്തിച്ചത്.

Most Read:അംബാസഡര്‍ ആഢംബര കാറാവുമ്പോള്‍

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ദൃശ്യങ്ങളില്‍ കാണാനാവുന്നത് പോര്‍ഷ മക്കാന്‍ അധികം ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നാണ്. 75 ലക്ഷം രൂപയാണ് പോര്‍ഷ മക്കാന് വിപണിയില്‍ വില. വിഐപി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റോടു കൂടിയ ഈ കാര്‍ വളരെയധികം പൊടിയും ചെളിയും കൊണ്ട് നിറഞ്ഞാണ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കിടക്കുന്നത്.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ജാഗ്വാര്‍ XJ L

വിപണിയില്‍ ലഭ്യമാവുന്ന ജാഗ്വാര്‍ സെഡാന്‍ ശ്രേണിയിലെ ഏറ്റവും വിലയേറിയ കാറായ ജാഗ്വാര്‍ XJ L ആണ് ഇവിടെ കണ്ട പ്രമുഖരില്‍ മറ്റൊന്ന്. പേരിലെ 'L' സൂചിപ്പിക്കുന്നത് കാറിന് നീളമേറിയ വീല്‍ ബേസ് ഉണ്ടെന്നുള്ളതാണ്.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസിനോടാണ് ജാഗ്വാര്‍ XJ L കൊമ്പുകോര്‍ക്കുന്നത്. 1.5 കോടി രൂപയോളമാണ് ജാഗ്വാര്‍ XJ L -ന്റെ വില. '00007'എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഈ കാറിനും കാര്യമായ കേടുപാടുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല.

ജാഗ്വര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ഔഡി A4

ഔഡി A3 എത്തുന്ന വരെ A4 ആയിരുന്നു ഔഡി കുടുംബത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍. വളരം സുഖപ്രദമായ യാത്ര സമ്മാനിക്കുന്നതിലും കാഴചയില്‍ ആഢംബരത്വം തുളുമ്പി നില്‍ക്കുന്നതുമാണ് ഈ ജര്‍മ്മന്‍ നിര്‍മ്മിതി.

ഏതായാലും ഇതിന്റെ ഉടമ കാര്‍ അത്ര നല്ല രീതിയിലല്ല ഉപയോഗിച്ചരുന്നതെന്ന് കാഴ്ചയില്‍ തന്നെ വ്യക്തമാവുന്നുണ്ട്. അപകട കേസില്‍ പോലീസ് പിടിച്ചെടുത്ത രീതിയിലാണ് കാര്‍ ഉള്ളത്.

Source: Fast Car

Most Read Articles

Malayalam
English summary
these luxury cars are abandoned by owners, from jaguar to range rover: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X