സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ നമ്മുടെ നാട്ടിലെ സ്ഥിരം തലവേദനയാണ്. തെരുവ് വിളക്കുകള്‍, റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള ബോര്‍ഡുകളില്‍ തുടങ്ങി പലതും ഇവര്‍ നശിപ്പിക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല ഇക്കൂട്ടരുടെ ഉപദ്രവം. സ്വകാര്യ വ്യക്തികളുടെ കാറുകളില്‍ വരെ എത്തി നില്‍ക്കുന്നു ഈ അക്രമം. കാറുകളിലെ ലോഗോ അടര്‍ത്തിയെടുക്കുക, പെയിന്റ് ചുരണ്ടുക തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇവര്‍ കാരണമുണ്ടാവുന്നത്.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

അടുത്തിടെ ദില്ലിയില്‍ നിന്നെത്തിയ കാറുകളുടെ ചിത്രങ്ങള്‍ ഏതൊരു കാര്‍ പ്രേമിയെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ദില്ലിയിലെയൊരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ആസിഡ് അല്ലെങ്കില്‍ സമാനമായ രാസ പദാര്‍ഥമുപയോഗിച്ച് ആക്രമണം നടത്തിയ നിലയിലാണുള്ളത്.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഇതില്‍ മിനി കൂപ്പര്‍ S, ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ക്രെറ്റ എന്നീ കാറുകളും ഉള്‍പ്പെടുന്നു. ആക്രമണത്തിന് പിന്നിലെ കാരണമിതുവരെ വ്യക്തമായിട്ടില്ല. പാര്‍ക്കിംഗിനെ കുറിച്ചുള്ള തര്‍ക്കമാവാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

സംഭവ സ്ഥലത്ത് സിസി ടിവിയില്ലാതിരുന്നതും അക്രമികള്‍ക്ക് കൂടുതല്‍ സഹായകരമായി. സ്ഥല പരിമിതി കാരണം ദില്ലിയില്‍ മിക്കവരും റോഡരികിലാണ് കാര്‍ പാര്‍ക്ക് ചെയ്യാറുള്ളത്. മിക്ക ആളുകള്‍ നിശ്ചിത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഇല്ലാത്താതിനാല്‍ ഇതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ഇവിടെ പതിവ് കാഴ്ചയാണ്.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ആക്രമണം നേരിട്ട പല കാറുകളിലെയും പെയിന്റ് പോയി വികൃതമായിട്ടുണ്ട്. എന്നാല്‍ കാറുകള്‍ അടിച്ചു തകര്‍ക്കുകയോ മറ്റു കേടുപാടുകള്‍ വരുത്തുകയോ ഇക്കൂട്ടര്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ വിപണിയിലെത്തുന്ന എല്ലാ കാറുകളിലും സെന്‍സറുകളുള്ളതിനാല്‍ കാര്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അലാറം മുഴങ്ങുകയും ഇതുവഴി ഉടമകളിറിയാന്‍ സാധ്യതയുണ്ടാവുകയും ചെയ്യും.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഇതാണ് അക്രമികളെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് സൂചന. ഏത് ദ്രാവകമാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. ആസിഡ് കൂടാതെ പെയിന്റ് റിമൂവല്‍ സ്‌പ്രേകളും ബ്രേക്ക് ഫ്‌ളൂയിഡുകളും ഉപയോഗിച്ചിട്ടുണ്ടാവാം.

Most Read: എംജി ഹെക്ടറിനെ കടന്നാക്രമിച്ച് ടാറ്റ, ഹാരിയര്‍ കേമനാവാന്‍ കാരണങ്ങള്‍ ഇതെല്ലാം

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഇവ രണ്ടും വിപണിയിലും ഓണ്‍ലൈനിലും സുഗമമായി കിട്ടുമെന്നതിനാല്‍ ഈ സാധ്യതകളും തള്ളിക്കളയാനാവില്ല. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് നിങ്ങളുടെ വാഹനങ്ങളെ രക്ഷിക്കണമെങ്കില്‍ എപ്പോഴും സുരക്ഷിതമായ സ്ഥലങ്ങള്‍ മാത്രം പാര്‍ക്കിംഗിന് തിരഞ്ഞെടുക്കുക.

Most Read: ടോൾ കൊടുക്കില്ലെന്ന് വാശി പിടിച്ച് മന്ത്രിയുടെ ഭാര്യ, കടത്തി വിടില്ലെന്ന് ജീവനക്കാരും - വീഡിയോ

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഏതെങ്കിലും കോംപ്ലക്‌സുകളോ സിസി ടിവിയുള്ള പ്രദേശങ്ങളോ ഉടമയ്ക്ക് തിരഞ്ഞെടുക്കാം. ദില്ലി പോലെ ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ പാര്‍ക്കിംഗുകള്‍ ദുസ്സഹമാണ്. ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന സെറാമിക്ക് കോട്ടിംഗുകള്‍, പ്ലാസ്റ്റിക്ക് ബോഡി കവറുകള്‍ എന്നിവയൊന്നും ഇവയ്ക്ക് കൃത്യമായി സുരക്ഷ ഉറപ്പാക്കുന്നില്ലെന്നതും ഉപഭോക്താക്കളില്‍ ആശങ്കയുണര്‍ത്തുന്നു.

Most Read: ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 - വീഡിയോ

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

കാറില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറകള്‍ സ്ഥാപിക്കുന്നത് ഒരുപരിധി വരെ അക്രമികളെ തിരിച്ചറിയാന്‍ സഹായകമാവും. കൂടാതെ പുറകിലെ വിന്‍ഡ്‌സക്രീനിലും ക്യാമറകള്‍ ഘടിപ്പിക്കാവുന്നതാണ്.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിധിക്കുള്ളില്‍ വരുമെങ്കിലും പോളിസികളെ കുറിച്ച് ഉടമകള്‍ക്ക് കൃത്യമായ ധാരണയുണ്ടാവുന്നത് ഗുണകരമാവും. കൂടാതെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്ന് കേസും രജിസ്റ്റര്‍ ചെയ്യുക.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

കാരണം ചില സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ എഫ്‌ഐആര്‍ വിവരങ്ങളും ചോദിക്കാറുണ്ട്. ഇതാദ്യമായല്ല ദില്ലിയില്‍ കാറുകള്‍ക്ക് നേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ നടക്കുന്നത്. മുമ്പും സമാനമായ കേസുകള്‍ രാജ്യ തലസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Source: Teambhp

Most Read Articles

Malayalam
English summary
Acid Vandalism Against Cars Including Mini cooper, Hyundai Creta, Tata Tigor: Read In Malayalam
Story first published: Monday, May 20, 2019, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X