മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

അടുത്തിടെയാണ് വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടാറ്റ മോട്ടേര്‍സും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

ജനുവരി മുതല്‍ വില കൂട്ടാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ ടാറ്റയും നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് കമ്പനി പറയുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ ടാറ്റ നിശ്ചയിച്ചിരിക്കുന്നത്.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

നിലവില്‍ ടാറ്റയുടെ ടിയാഗോ മുതല്‍ എസ്‌യുവി ഹാരിയര്‍ വരെയുളള മുന്‍നിര കാറുള്‍ക്ക് 4.39 ലക്ഷം മുതല്‍ 16.85 ലക്ഷം രൂപ വരെയാണ് വില ഈടാക്കുന്നത്.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

ബിഎസ് VI പ്രകാരമുളള കാറുകള്‍ നിരത്തില്‍ ഇറങ്ങുന്നതോടെ വാഹനങ്ങളുടെ വില ഉയരുമെന്ന് ടാറ്റ മോട്ടേര്‍സ് പ്രസിഡന്റ് മായങ്ക് പരേഖ് പറഞ്ഞിരുന്നു. ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

വില വര്‍ധനയുടെ തോത് സംബന്ധിച്ച് വ്യക്തമായി മറുപടി നല്‍കിയില്ലെങ്കിലും 10,000 രൂപ മുതല്‍ 15,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും യാത്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയ മറ്റൊരു പ്രധാനഘടകമാണെന്നും മായങ്ക് പരേഖ് മാധ്യമങ്ങളോട് പറഞ്ഞു.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

2020 ഏപ്രില്‍ ഒന്നോടെ രാജ്യത്ത് ബിഎസ് VI പ്രകാരമുളള വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങുന്നതെന്ന് ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ ഏതാനും മോഡലുകളെയും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും, ഇലക്ട്രിക്ക് പതിപ്പുകളെയും ഉടന്‍ തന്നെ ടാറ്റ വിപണിയില്‍ എത്തിക്കും.

Most Read: ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു.

Most Read: നെക്സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 17-ന് അവതരിപ്പിക്കുമെന്ന് ടാറ്റ

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

മാരുതിയുടെ എട്ട് മോഡലുകളാണ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്. ബിഎസ് VI എഞ്ചിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്ന ആദ്യത്തെ രണ്ട് മാരുതി മോഡലുകള്‍ ആള്‍ട്ടോ, ബലേനോ എന്നിവയാണ്. 2019 ജൂണില്‍ മാരുതി വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയും പതിയ പരിഷ്‌ക്കരണത്തിന് വിധേയമായി വിപണിയിലെത്തി.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

2019 ജൂലൈയില്‍ മാരുതി എര്‍ട്ടിഗയെയും ബിഎസ് VI -ന് അനുസൃമാക്കി വിപണിയിലെത്തിച്ചപ്പോള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പുതിയ മാരുതി XL6, എസ്-പ്രസ്സോ എന്നീ മോഡലുകളും പുറത്തിറക്കി.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

മാരുതി ബിഎസ് VI കാറുകളുടെ മൊത്തം വില്‍പ്പന 2019 ഒക്ടോബര്‍ ആദ്യ വാരത്തില്‍ രണ്ട് ലക്ഷം കടന്നിരുന്നു. ജനുവരി മുതല്‍ വില കൂട്ടാനാണ് മാരുതിയും തീരുമാനിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് അനുസരിച്ച വില വര്‍ധനയിലും വ്യത്യാസമുണ്ടാകുമെന്ന് മാരുതി സുസുക്കി അറിയിച്ചു.

മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

എന്നാല്‍ ഏതൊക്കെ മോഡലുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മാരുതിയുടെ ചുവടുപിടിച്ച് മറ്റ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡീസ് ബെന്‍സ് എന്നിവയും വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

Most Read Articles
https://malayalam.drivespark.com/four-wheelers/2019/tata-safari-storme-production-stopped-013980.html?utm_medium=Desktop&utm_source=DS-ML&utm_campaign=Deep-Links

Malayalam
English summary
After Maruti Suzuki, Tata Motors To Hike Car Prices From January. Read more in Malayalam.
Story first published: Thursday, December 5, 2019, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X