Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 14 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 15 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന് രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ
പോർഷ 911 സൂപ്പർ കാറിന് 9.8 ലക്ഷം രൂപ പിഴ ചുമത്തി അഹമ്മദാബാദ് ട്രാഫിക്ക് പൊലീസ്. നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന് രേഖകളുമില്ലാത്ത കാരണത്താലാണ് ആഢംബര വാഹനത്തിന് ഇത്രയും വലിയ പിഴ ചുമത്തിയിയത്. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഹനം പിടിയിലായത്.

ജർമ്മൻ വാഹന നിർമ്മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള പോർഷ 911 കരേര എസ് മോഡൽ കാറാണ് രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ അധികൃതര്‍ക്ക് മുന്നില്‍ കുടുങ്ങിയത്. സാധുവായ വാഹന രേഖകളും ഹാജരാക്കുന്നതിൽ ഉടമ പരാജയപ്പെട്ടതിനാലാണ് ഇത്രയും വലിയ പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയുമായിരുന്നെന്ന് പൊലീസ് മേധാവി തേജസ് പട്ടേൽ അറിയിച്ചു.

ഈ സൂപ്പർ കാറിന് വരുന്ന ടാക്സും പിഴയും മറ്റ് ചാര്‍ജുകളും കണക്കിലെടുത്താൻ് മോട്ടോര്‍ വാഹനവകുപ്പ് പിഴ 9.8 ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴ ഒടുക്കിയാൽ മാത്രമേ വാഹനം വിട്ടുനൽകുകയൊള്ളൂവെന്നും തേജസ് പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.

അഹമ്മദാബാദിൽ പിടികൂടിയത് പഴയ തലമുറ പോർഷ 911 കരേര എസ് ആണ്. ഇന്ത്യയിലെ സൂപ്പർകാറിന്റെ ഏറ്റവും പുതിയ തലമുറ മോഡലിന് 1.82 കോടി രൂപയാണ് എക്സ്ഷോറൂം വില. 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഫ്ലാറ്റ്-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിനിന് കരുത്തേതുന്നത്.

എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് 6500 rpm-ൽ 444 bhp പവറും 2300 rpm-ൽ 530 Nm torque ഉം ഉത്പാദിപ്പിക്കുന്നു. റിയർ വീൽ ഡ്രൈവാണ് വാഹനം.
Most Read: പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 2020 ജൂണിൽ ഇന്ത്യയിലെത്തും

മണിക്കൂറിൽ 307 കിലോമീറ്റർ വേഗത കൈവരിക്കുന്ന മികച്ച പെർഫോമൻസ് കണക്കുകളും കാർ വാഗ്ദാനം ചെയ്യുന്നു. 3.7 സെക്കൻഡിൽ 0 - 100 കിലോമീറ്റർ വേഗത അവകാശപ്പെടുമ്പോൾ 200 കിലോമീറ്റർ സ്പീഡ് 12.4 സെക്കൻഡിൽ കൈവരിക്കുമെന്നും പോർഷ അവകാശപ്പെടുന്നു.

ജർമ്മൻ ബ്രാൻഡിന്റെ നിരയിലെ മികച്ച മോഡലാണ് പോർഷെ 911. ശ്രദ്ധേയമായ പെർഫോമൻസ് കണക്കുകൾക്കൊപ്പം, നിരവധി സവിശേഷതകളും ഉപകരണങ്ങളും കാറിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. സൂപ്പർകാറിന്റെ രണ്ടാം തലമുറ മോഡലിനെ കമ്പനി അടുത്തിടെയാണ് വിപണിയിൽ എത്തിച്ചത്.

ഏറ്റവും പുതിയ തലമുറ പോർഷ 911 കരേര എസ്, കരേര കാബ്രിയോലെറ്റ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പോർഷെ 911 കരേര കാബ്രിയോലെറ്റ് ഒരു കൺവേർട്ടിബിൾ പതിപ്പാണ് ഇതിന് 1.99 കോടി രൂപയാണ് വില.