ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പ്രമുഖ എസ്‌യുവിയാണ് ബൊലേറോ. എസ്‌യുവിയുടെ അടുത്ത തലമുറ മോഡല്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. എന്നാല്‍ ഇതിന് മുന്നോടിയായി ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി ബൊലേറോയ്ക്ക് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്.

ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും പുത്തന്‍ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് എത്തുക. കൂടാതെ പുതിയ സുരക്ഷ ചട്ടങ്ങളും എസ്‌യുവി പാലിക്കും.

ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് നിലവിലുള്ള മോഡലിന് സമാനമായി ഡിസൈന്‍ ശൈലി തന്നെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനുമുള്ളതെന്നാണ്. ചിത്രത്തില്‍ എസ്‌യുവിയുടെ ഫ്രണ്ട് ഗ്രില്ല് ആവരണം ചെയ്തിരുന്നുവെന്നത് സൂചിപ്പിക്കുന്നത് ഇതില്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുള്ളതാണ്.

Most Read:ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി ജിമ്‌നിക്ക്

ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ഹെഡ്‌ലാമ്പുകളും, ബമ്പറും ഫോഗ് ലാമ്പുകളുമെല്ലാം നിലവിലെ ബൊലേറോയെ അനുസ്മരിപ്പിക്കുന്നു. വശങ്ങളില്‍ പ്ലാസ്റ്റിക്ക് ട്രിമ്മുകള്‍ കാണാം. പുറകിലെ സ്‌പെയര്‍ വില്‍ഘടനയും അതേപടി നിലനിര്‍ത്തിയിരിക്കുന്നു.

ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

ഇരട്ട ടോണ്‍ കവറാണ് സ്‌പെയര്‍ വീലിനുള്ളത്. mHAWK D70 ബാഡ്ജാണ് ചിത്രത്തിലെ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റില്‍ കാണാന്‍ സാധിക്കുന്നത്. നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവിയായിരിക്കും മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ്.

ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

മൂന്ന് സിലിണ്ടര്‍ 1.5 ലിറ്റര്‍ mHawk D70 ഡീസല്‍ എഞ്ചിനായിരിക്കും ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റില്‍ തുടിക്കുക. ഇത് 3,600 rpm -ല്‍ 70 bhp കരുത്തും 1,400-2,200 rpm -ല്‍ 195 Nm torque ഉം സൃഷ്ടിക്കും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് തൊട്ട് പുറകെ തന്നെ അടുത്ത തലമുറ ബൊലേറോയുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read:ടാറ്റ ടിയാഗൊയ്ക്കും ടിഗോറിനും ആപ്പിള്‍ കാര്‍പ്ലേ കിട്ടി

ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ ഥാര്‍ എസ്‌യുവിയിലുള്ള GEN3 പ്ലാറ്റ്‌ഫോമിലായിരിക്കും അടുത്ത തലമുറ ബൊലേറോ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനായിരിക്കും അടുത്ത തലമുറ മഹീന്ദ്ര ഥാറിന്റെ ഹൃദയം. ഇത് 140 bhp കരുത്ത് സൃഷ്ടിക്കുന്നതായിരിക്കും.

Source: Teambhp

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
all new mahindra bolero facelift spy images: read in malayalam
Story first published: Friday, April 19, 2019, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X