പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ടാറ്റ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ ചിത്രങ്ങള്‍ പുറത്തെത്തിയത്. ചണ്ഡീഗഢില്‍ പുതിയ ആള്‍ട്രോസിനൊപ്പമായിരുന്നു ഇവയെ കണ്ടത്. ട്രക്കില്‍ നിന്ന് കാറുകള്‍ പുറത്തിറക്കുന്ന ചിത്രങ്ങളാണ് മുമ്പ് പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വീണ്ടും ഈ കാറുകളുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ലോകത്തിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലൊന്നായ ദ്രാസ് മേഖലയിലാണ് ഇക്കുറി ഈ കാറുകളെ കണ്ടിരിക്കുന്നത്. മഞ്ഞുകാലങ്ങളില്‍ മൈനസ് 50 ഡിഗ്രി വരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ദ്രാസ് മേഖലയിലെ ഒരു പ്രദേശത്ത് നിര്‍ത്തിയിട്ട നിലയിലാണ് ടാറ്റ കാറുകള്‍ കണ്ടെത്തിയത്. പൂര്‍ണ്ണമായി ആവരണം ചെയ്ത നിലയിലാണ് ഈ കാറുകള്‍. പരീക്ഷണയോട്ടത്തിനായി ഇവയെ ദ്രാസിലെത്തിച്ചതാവാനാണ് സാധ്യത.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

മനോഹരമായ മഴവില്ല് കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന പ്രദേശത്തിന് പശ്ചാത്തലമായി വന്നതും ഇപ്പോള്‍ പുറത്തെത്തിയ വീഡിയോ ദൃശ്യങ്ങളുടെ മാറ്റ് കൂട്ടി. ഏതാണ്ട് പത്തോളം കാറുകളാണ് കൂട്ടത്തിലുണ്ടായിരുന്നത്.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ഇവയെല്ലാം തന്നെ ടാറ്റയുടെ ബിഎസ് VI കാറുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ വിപണിയിലെത്താനിരിക്കുന്ന പുത്തന്‍ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ആള്‍ട്രോസ് എന്നിവയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന വീഡിയോയിലുള്ളത്.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ആക്രമണോത്സുകമായ ഗ്രില്ലും പരിഷ്‌കരിച്ച ബമ്പറും പുത്തന്‍ ഹെഡ്‌ലാമ്പ് യൂണിറ്റുമായിരിക്കും പ്രധാനമായും ടിയാഗൊ, നെക്‌സോണ്‍, ടിഗോര്‍ എന്നീ കാറുകളിലെ എക്സ്റ്റീരിയര്‍ മാറ്റങ്ങള്‍.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ഉയര്‍ന്ന മോഡലുകള്‍ എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ കൂടാതെ പുതിയ അലോയ് വീലുകളും സ്‌മോക്ക്ഡ് ടെയില്‍ ലാമ്പുകളും കൂടി കാറുകളില്‍ ടാറ്റ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Most Read: ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാവും പുത്തന്‍ ടിയാഗൊ ഒരുങ്ങുക. ഇതിനൊപ്പം പുതിയ അപ്പ്‌ഹോള്‍സ്റ്ററി കൂടി കാറില്‍ ടാറ്റ ഉള്‍പ്പെടുത്തും. മുന്‍ മോഡലിലുണ്ടായിരുന്ന ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം തന്നെയാവും പുത്തന്‍ ബിഎസ് VI മോഡലുകളിലും ടാറ്റ തുടരുക.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് വാര്‍ണിംഗ് സംവിധാനം എന്നീ സുരക്ഷ ഫീച്ചറുകളെല്ലാം തന്നെ ടാറ്റയുടെ പുതിയ ബിഎസ് VI കാറുകളിലുണ്ടാവും.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

പരമാവധി 69 bhp കുറിക്കുന്ന 1.05 ലിറ്റര്‍ ഡീസല്‍ യൂണിറ്റും 83 bhp കുറിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും തന്നെയാവും ടിയാഗൊയിലും ടിഗോറിലും ടാറ്റ തുടരുക. എന്നാല്‍, ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ഡീസല്‍ യൂണിറ്റ് കമ്പനി നിര്‍ത്താനാണ് സാധ്യത.

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

നിലവിലെ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാവും പ്രധാനമായും ടാറ്റ പരിഷ്‌കരിക്കുക. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളാവും ടാറ്റ നെക്‌സോണിലുണ്ടാവുക. കാറിലെ പ്രധാന പരിഷ്‌കാരമെന്നത് ഭാരത് സ്റ്റേജ് VI നിലവാരമുള്ള എഞ്ചിനുകള്‍ തന്നെയാവും.

Most Read: ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? - റിവ്യു

പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ പരിഷ്‌കരിച്ച ടാറ്റ കാറുകള്‍ വിപണിയിലെത്തും. ഇതിന് മുന്നോടിയായി തന്നെ പുതിയ ആള്‍ട്രോസിനെ വില്‍പ്പനയ്‌ക്കെത്തിനായിരിക്കും ടാറ്റ ശ്രമിക്കുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ ടാറ്റ ആള്‍ട്രോസ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Source: Yatharth Chauhan/YouTube

Most Read Articles

Malayalam
English summary
Tata Motors About To Launch 2020 BS 6 Cars. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X